തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോർപ്പറേഷൻ ഭരണം ബിജെപിക്ക് ലഭിച്ചാല്‍ തിരുവനന്തപുരത്തെ വാരണാസി പോലെ ലോകോത്തര നഗരമാക്കും: സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണിക്ക് ഭരണം കിട്ടിയാൽ തിരുവനന്തപുരത്തെ വാരണാസി പോലെ ലോകോത്തര നഗരമാക്കി മാറ്റുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കഴിഞ്ഞ കാലങ്ങളിൽ കോർപ്പറേഷൻ ഭരിച്ചവരുടെ പിടിപ്പുകേടാണ് സാംസ്കാരികമായി രാജ്യത്ത് ഏറ്റവും പാരമ്പര്യമുള്ള നഗരത്തിൻ്റെ വികസന മുരടിപ്പിന് ഇടയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്: ഭരണം കിട്ടിയാൽ തിരുവനന്തപുരത്തെ ലോകോത്തര നഗരമാക്കി മാറ്റുമെന്ന് കെ സുരേന്ദ്രൻ

ദേശീയ ജനാധിപത്യ സഖ്യത്തിന് ഒരു അവസരം ലഭിച്ചാൽ വാരാണസിയെ പോലെ തലസ്ഥാനത്തെയും രാജ്യത്തിൻ്റെ പൈതൃകനഗരമാക്കി മാറ്റുമെന്ന് സുരേന്ദ്രൻ കോർപ്പറേഷനിലെ വിവിധ പരിപാടികളിൽ പങ്കെടുക്കവെ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും വലിയ അഴിമതികളാണ് അഞ്ചുവർഷമായി നടത്തുന്നത്. നോട്ട് നിരോധന കാലത്ത് നടത്തിയ കൊള്ളകൾ പുറത്തു വന്നാൽ കടകംപ്പള്ളിക്ക് രാജിവെക്കേണ്ടി വരും.

 ksurendra

തിരുവനന്തപുരത്ത് ബി.ജെ.പിയെ തടയാൻ കോൺഗ്രസും സി.പി.എമ്മും തമ്മിൽ അവിശുദ്ധ സഖ്യമുണ്ടാക്കുകയാണ്. എന്നാൽ നഗരത്തിൻ്റെ വികസനത്തിന് വേണ്ടി ജനങ്ങൾ ബി.ജെ.പിക്കൊപ്പം നിൽക്കും. വിഴിഞ്ഞം തുറമുഖവും അന്താരാഷ്ട്ര വിമാനത്താവളവും തിരുവനന്തപുരത്തിൻ്റെ വികസനത്തിന് ശക്തമായ അടിത്തറ പാകും. ഇതിന് തുരങ്കം വെക്കാനുള്ള ഇരുമുന്നണികളുടേയും ശ്രമം ജനങ്ങൾ പരാജയപ്പെടുത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

യുപിയില്‍ അഖിലേഷിനോട് ചെയ്തത് ബിഹാറില്‍ തേജസ്വിയോട് ചെയ്തു; കോണ്‍ഗ്രസിനെതിരെ വിമർശനം ശക്തംയുപിയില്‍ അഖിലേഷിനോട് ചെയ്തത് ബിഹാറില്‍ തേജസ്വിയോട് ചെയ്തു; കോണ്‍ഗ്രസിനെതിരെ വിമർശനം ശക്തം

 മോദി തരംഗ കേരളത്തിലും അലയടിക്കും; തിരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തും: കെ സുരേന്ദ്രന്‍ മോദി തരംഗ കേരളത്തിലും അലയടിക്കും; തിരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തും: കെ സുരേന്ദ്രന്‍

Thiruvananthapuram
English summary
If BJP gets corporation rule, it will make Thiruvananthapuram a world class city: K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X