Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവളത്തോ നേമത്തോ തിരഞ്ഞെടുപ്പ് പരാതികളുണ്ടോ? നിരീക്ഷകനെ നേരിട്ട് അറിയിക്കാം

തിരുവനന്തപുരം: കോവളം, നേമം നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു നിരീക്ഷകനായ ശുശീൽ ശർവനെ നേരിട്ട് അറിയിക്കാം. കോവളം ഗസ്റ്റ് ഹൗസിൽ ദിവസവും രാവിലെ 11.30 മുതൽ 12.30 വരെ ഇതിനുള്ള സൗകര്യമുണ്ടാകും. 9188619389 എന്ന മൊബൈൽ നമ്പറിലും [email protected] എന്ന ഇ-മെയിലിലും പരാതി അറിയിക്കാവുന്നതാണ്.

tvm

കഴക്കൂട്ടം, ചിറയിൻകീഴ് മണ്ഡലങ്ങളിലെ പൊതു നിരീക്ഷകനായ എച്ച്.കെ. ശർമയെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാരിതകളും നിർദേശങ്ങളും മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും അറിയിക്കുന്നതിന് 9188619386 എന്ന നമ്പറിൽ ബന്ധപ്പെടണം. ചിറയിൻകീഴ് മണ്ഡലത്തിലെ പരാതികൾ ആറ്റിങ്ങൽ യാത്രി നിവാസിൽവച്ച് നേരിട്ടു കേൾക്കും. മാർച്ച് 23നു വൈകിട്ട് 3.30 മുതൽ 4.30 വരെയും 25, 27, 29, 31, ഏപ്രിൽ രണ്ട് തീയതികളിൽ രാവിലെ പത്തു മുതൽ 11 വരെയുമാണു പരാതികൾ നേരിട്ടു കേൾക്കുന്നത്.

കഴക്കൂട്ടം മണ്ഡലത്തിന്റെ ചുമതലയുള്ള തെരഞ്ഞെടുപ്പ് നിരീക്ഷകൻ എച്ച്.കെ. ശർമ പൊതുജനങ്ങളിൽനിന്നുള്ള പരാതികൾ നേരിട്ടു കേൾക്കും. മാർച്ച് 24, 26, 28, 30, ഏപ്രിൽ 01, 03 തീയതികളിൽ രാവിലെ 10 മുതൽ 11 വരെ പോത്തൻകോട് ബ്ലോക്ക് ഓഫിസിലാണു പരാതികൾ കേൾക്കുന്നത്. ഫോൺ : 9188619386. വാട്‌സ് ആപ്പ് മുഖേനയും അറിയിക്കാം. ഇ-മെയിൽ - [email protected].

പാറശ്ശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട നിയോജക മണ്ഡലങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ചന്ദ്രേഷ് കുമാര്‍ യാദവിനെ നേരിട്ട് അറിയിക്കാം. മാര്‍ച്ച് 24 രാവിലെ 11.30 മുതല്‍ 12.30 വരെ പാറശ്ശാല ബ്ലോക്ക് ഓഫീസ് ഹാളിലെത്തി പാറശ്ശാല മണ്ഡലത്തിലെ പരാതികള്‍ അറിയിക്കാം. നെയ്യാറ്റിന്‍കര മണ്ഡലത്തിലെ പരാതികള്‍ അന്നേദിവസം ഉച്ചയ്ക്കു ശേഷം മൂന്നുമുതല്‍ നാലുവരെ നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസ് ഹാളില്‍ സ്വീകരിക്കും. കാട്ടാക്കട മണ്ഡലത്തിലെ പരാതികള്‍ കാട്ടാക്കട താലൂക്ക് ഓഫീസ് ഹാളില്‍ മാര്‍ച്ച് 25ന് രാവിലെ 11.30 മുതല്‍ 12.30 വരെയും സ്വീകരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+