Get Updates
Get notified of breaking news, exclusive insights, and must-see stories!

‘പൈസയാണ് ആവശ്യമെങ്കിൽ വേറെ പണിക്ക് പോകണം’: സ്ത്രീവിരുദ്ധ പരാമർശവുമായി സിപിഎം കൗൺസിലർ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന്‍ കൗൺസിലറും സി പി എം നേതാവുമായ ഡി ആർ അനില്‍ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതായി ആരോപണം. നിയമന കത്തു വിവാദത്തില്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ പ്രതിഷേധത്തിനിടെയായിരുന്നു ഡി ആർ അനിലിന്റെ വിവാദ പരാമർശം. ''പൈസ ആണ് ആവശ്യമെങ്കിൽ വേറെ പണിക്ക് പോകണം'' - എന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളോടുള്ള ഡി ആർ അനിലിന്റെ പ്രതികരണം. ബി ജെ പി അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും സ്ത്രീകളെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ഡി ആർ അനിലിന്റെ അവകാശവാദം.

കൗണ്‍സില്‍ യോഗത്തിനിടെ ബി ജെ പി, സി പി എം കൗൺസിലർമാർ ഏറ്റുമുട്ടുകയായിരുന്നു. മേയറെ തടയാന്‍ കൗണ്‍സില്‍ ഹാളില്‍ കിടന്ന് പ്രതിഷേധിച്ച. പൊലീസെത്തി ബലം പ്രയോഗിച്ചാണ് ഇവരെ മാറ്റിയത്. പ്രതിഷേധിച്ച 9 ബിജെപി വനിതാ കൗൺസിലർമാരെ മേയർ സസ്പെൻഡ് ചെയ്തു. അനിലിന്റെ പരാമർശം ശ്രദ്ധയിൽപ്പെട്ടില്ലെന്നും മേയർ വ്യക്തമാക്കി. സസ്പെൻഷൻ നേരിട്ട കൗൺസിലർമാർ കൗൺസിൽ ഹാളിൽ പ്രതിഷേധിച്ചു. കൗണ്‍സിൽ ഹാളിൽ 24 മണിക്കൂർ സത്യഗ്രഹം നടത്തുമെന്നും ബി ജെ പി നേതാക്കള്‍ പറഞ്ഞു.

tgg

അതേസമയം തിരുവനന്തപുരം നഗരസഭ വനിതാ കൗൺസിലർമാർക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി ആർ അനിലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. അദ്ദേഹം രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ പുറത്താക്കണം. സ്ത്രീകളെ അവഹേളിച്ച ഡിആർ അനിലിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യണം. മുമ്പ് ഡെപ്യൂട്ടി മേയറും വനിതാ കൗൺസിലർമാർക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയിരുന്നു. എല്‍ ഡി എഫിന്റെ സ്ത്രീവിരുദ്ധ സമീപനത്തിൻ്റെ ഉദ്ദാഹരണമാണ് തിരുവനന്തപുരം കോർപ്പറേഷനെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

മേയറുടെ നേതൃത്വത്തിൽ നടന്ന പിൻവാതിൽ നിയമനങ്ങൾക്കും അഴിമതിക്കുമെതിരെ പ്രതിഷേധിച്ച ഒൻപത് ബി ജെ പി കൗൺസിലർമാർക്കെതിരെ നടപടിയെടുത്തത് ജനാധിപത്യവിരുദ്ധമാണ്. സി പി എമ്മിൻ്റെ ഫാസിസ്റ്റ് സമീപനമാണ് ഈ നടപടിയിലൂടെ വ്യക്തമായിരിക്കുന്നത് . സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയർക്കെതിരെയാണ് നടപടിയെടുക്കേണ്ടത്. നഗരസഭ ഭരണ സമിതി പിരിച്ചുവിടുകയാണ് വേണ്ടത്. സസ്പെൻഷൻ നടപടികൾക്ക് മുമ്പിൽ ബി ജെ പി മുട്ടുമടക്കില്ല. സമരം കൂടുതൽ ശക്തമാക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+