തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടയ്ക്കാവൂർ പോക്സോ കേസ്: അമ്മയെ കള്ളക്കേസിൽ കുടുക്കിയതോ? ആരോപണം അന്വേഷിക്കാൻ ഐജി

Google Oneindia Malayalam News

തിരുവനന്തപുരം: കടയ്ക്കാവൂരിൽ യുവതിയ്ക്കെതിരെ പോക്സോ കേസെടുത്ത സംഭവം ഐജി ഹർഷിത അട്ടല്ലൂരി അന്വേഷിക്കുമെന്ന് ഡിജിപി ലോകാനാഥ് ബെഹറ. യുവതിയെ ഭർത്താവ് പോക്സോ കേസിൽ കുടുക്കിയതാണെന്ന ആക്ഷേപമുയർന്നതോടെയാണ് കേസ് ഐജി ഏറ്റെടുത്ത് അന്വേഷണം നടത്താനുള്ളനീക്കം. അമ്മ മകനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന പരാതി വ്യാജമാണെന്ന് യുവതിയുടെ ഇളയ മകൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

കേരള ഭരണത്തിന്റെ ഗതി തിരുമാനിക്കുന്ന 37 മണ്ഡലങ്ങൾ; പൊരിഞ്ഞ പോട്ടത്തിന് ഒരുങ്ങി എൽഡിഎഫും യുഡിഎഫും, ,നിർണായകംകേരള ഭരണത്തിന്റെ ഗതി തിരുമാനിക്കുന്ന 37 മണ്ഡലങ്ങൾ; പൊരിഞ്ഞ പോട്ടത്തിന് ഒരുങ്ങി എൽഡിഎഫും യുഡിഎഫും, ,നിർണായകം

കേസിൽ പോലീസിനെ വിമർശിച്ച് വനിതാ കമ്മീഷനും രംഗത്തെത്തിയിരുന്നു. പോലീസ് അനാവശ്യ തിടുക്കം കാണിച്ചെന്നായിരുന്നു ആക്ഷേപം. ചൈൽഡ് വെൽഫെയർ കമ്മറ്റിയും പോലീസിനെ വിമർശിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. ഇതോടെയാണ് കുട്ടി അമ്മയ്ക്കെതിരായി നൽകിയ മൊഴി കെട്ടിച്ചമച്ചതാണെന്ന സംശയം ഉയരുന്നത്.

crimescenes00

കടയ്ക്കാവൂരിൽ അമ്മയ്ക്കെതിരായി പോലീസിൽ നൽകിയ പോക്സോ കേസിൽ എഫ്ഐആറി പരാതിക്കാരന്റെ സ്ഥാനത്ത് ശിശുക്ഷേമസമിതി ചെയർപേഴ്സന്റെ പേര് നൽകിയ സംഭവത്തിൽ പരാതി നൽകി നിയമനടപടിക്കൊരുങ്ങുകയാണ് ശിശുക്ഷേമസമിതി. ഡിജിപിയ്ക്ക് പുറമേ ആഭ്യന്തര സെക്രട്ടറിയ്ക്കും പരാതി നൽകും. കൌൺസിലിംഗ് നിർദേശിച്ച പോലീസ് ഇക്കാര്യം ആവശ്യപ്പെട്ട് കത്തും നൽകിയിരുന്നു. ഈ കത്തും പരാതിക്കൊപ്പം നൽകും. സംഭവത്തിൽ പോലീസിൽ നിന്ന് വിശദീകരണം തേടുകയും ചെയ്യും. ശിശുക്ഷേമസമിതി ചെയർപേഴ്സന്റെ പേര് പരാതിയിൽ ചേർത്ത സംഭവം നേരത്തെ തന്നെ വിവാദമായിരുന്നു.

ആൺകുട്ടി പീഡനത്തിനിരയായെന്ന വിവരം പോലീസിനെ അറിയിച്ചത് ശിശുക്ഷേമ സമിതിയല്ലെന്ന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മറ്റി അധ്യക്ഷ അഡ്വ. എൻ സുനന്ദ വ്യക്തമാക്കിയിരുന്നു. അതിക്രമത്തിന് ഇരയായ കുട്ടിയ്ക്ക് കൌൺസിലിംഗ് നൽകിയ ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ മാത്രമാണ് പോലീസ് ആവശ്യപ്പെട്ടതെന്നും അവർ വ്യക്തമാക്കി. ഇക്കാര്യങ്ങൾ കൃത്യമായി ചെയ്തിട്ടുണ്ട്. എന്നാൽ വിവരമറിയിച്ചത് ശിശുക്ഷേമസമിതിയാണെന്ന് പോലീസ് എഫ്ഐആറിൽ പറയുന്നത് തെറ്റാണെന്നും അവർ വ്യക്തമാക്കിയിരുന്നു.

എല്‍ഡിഎഫില്‍ ഘടക കക്ഷിയാക്കണമെന്ന ആവശ്യവുമായി ജെഎസ്‌എസ്‌; അരൂര്‍ സീറ്റ്‌ ആവശ്യപ്പെടുംഎല്‍ഡിഎഫില്‍ ഘടക കക്ഷിയാക്കണമെന്ന ആവശ്യവുമായി ജെഎസ്‌എസ്‌; അരൂര്‍ സീറ്റ്‌ ആവശ്യപ്പെടും

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം: ചെന്നൈയിൽ ആരാധക പ്രതിഷേധം,വീടിന് മുമ്പിൽ തടിച്ചുകൂടിയത് ലക്ഷങ്ങൾരജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം: ചെന്നൈയിൽ ആരാധക പ്രതിഷേധം,വീടിന് മുമ്പിൽ തടിച്ചുകൂടിയത് ലക്ഷങ്ങൾ

തോട്ടത്തില്‍ രവീന്ദ്രനെ കണ്ട് സുരേന്ദ്രന്‍, മുന്‍ മേയര്‍ കൂറുമാറുമോ? മറുപടി ഇങ്ങനെതോട്ടത്തില്‍ രവീന്ദ്രനെ കണ്ട് സുരേന്ദ്രന്‍, മുന്‍ മേയര്‍ കൂറുമാറുമോ? മറുപടി ഇങ്ങനെ

ബിരിയാണിയും തിന്ന് പക്ഷിപ്പനി പടര്‍ത്തുകയാണ് അവര്‍, കര്‍ഷക സമരത്തിനെതിരെ ബിജെപി നേതാവ്!!ബിരിയാണിയും തിന്ന് പക്ഷിപ്പനി പടര്‍ത്തുകയാണ് അവര്‍, കര്‍ഷക സമരത്തിനെതിരെ ബിജെപി നേതാവ്!!

 കാർഷിക നിയമ ഭേദഗതി മുതലെടുത്ത് റിലയൻസ് റീട്ടെയിൽ: കർഷകരുമായി കരാർ, എംഎസ്പിയേക്കാൾ ഉയർന്ന നിരക്ക് കാർഷിക നിയമ ഭേദഗതി മുതലെടുത്ത് റിലയൻസ് റീട്ടെയിൽ: കർഷകരുമായി കരാർ, എംഎസ്പിയേക്കാൾ ഉയർന്ന നിരക്ക്

Thiruvananthapuram
English summary
IG Harshitha Attalloori will investigate Kadakkavoor POCSO case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X