തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നക്ഷത്ര ആമയെ വിൽക്കാൻ ശ്രമം; തിരുവനന്തപുരത്ത് മൂന്ന് പേർ പിടിയിൽ

  • By Desk
Google Oneindia Malayalam News

കാട്ടാക്കട : നക്ഷത്ര ആമയെ വിൽക്കുന്നതിനിടെ മൂന്നംഗസംഘം വനപാലകരുടെ പിടിയിലായി. തിരുമല തൃക്കണ്ണാപുരം പേരൂർക്കോണം കൃപ ഭവനിൽ എസ് ബിജുമോൻ (42), ആര്യനാട് ഇരിഞ്ചൽ അനിൽ ഭവനിൽ ജെ അനിൽകുമാർ (42), കുളത്തുമ്മൽ കൊറ്റമ്പള്ളി വീട്ടുവിളാകത്ത് റോഡരികത്തു വീട്ടിൽ എ നാണു (72) എന്നിവരാണ് പിടിയിലായത്. വന്യജീവി സംരക്ഷണ നിയമം 4 -ൽ ഉൾപ്പെട്ട നക്ഷത്ര ആമയെ പേഴുംമൂട് ഇരിഞ്ചൽ സിഎസ്ഐ പള്ളിക്ക് സമീപത്തെ പണി തീരാത്ത വീട്ടിൽ വച്ച് വിൽക്കാൻ ശ്രമിക്കുകയായിരുന്നു.

ബംഗാളില്‍ കോണ്‍ഗ്രസിന്‍റെ 'കൈ' പിടിച്ച് സിപിഎം; നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിച്ചേക്കുംബംഗാളില്‍ കോണ്‍ഗ്രസിന്‍റെ 'കൈ' പിടിച്ച് സിപിഎം; നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിച്ചേക്കും

ഉദ്ദേശം 50 വയസുള്ള പെൺ വർഗത്തിലെ നക്ഷത്ര ആമയാണിത്. പരുത്തിപ്പള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ ആമയെ കടത്താൻ ഉപയോഗിച്ച വാഹനങ്ങളും പിടികൂടി.

arrest

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി എസ് അഭിലാഷ്, ബീറ്റ് ഫോറസ്റ്റർ മുഹമ്മദ് നസീർ, വരദരാജൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അതേസമയം ആമയെ എവിടെ നിന്നാണ് കിട്ടിയതെന്ന വിവരം ലഭ്യമായിട്ടില്ല. ചോദ്യം ചെയ്യലിന് ശേഷമേ ഇക്കാര്യം വ്യക്തമാകൂയെന്ന് വനപാലകർ അറിയിച്ചു.

Thiruvananthapuram
English summary
Illegal sale of star tortoise, 3 arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X