തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോലീസ് ആസ്ഥാനത്ത് ആള്‍മാറാട്ടം: എസ്ഐക്കെതിരെ കേസ്, ഡിജിപി, എഡിജിപിമാർ, ഐജി എന്നിവരുടെ പേരിലുള്ള കത്ത് പുറത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് വ്യാജരേഖയും ആള്‍മാറാട്ടവും നടന്നതായി കണ്ടെത്തി. ഇതോടെ ആംഡ് പോലീസ് എസ്ഐ ജേക്കബ് സൈമനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്ഐ പദവിയിലുള്ള ജേക്കബ്ബ് മേലുദ്യോഗസ്ഥരുടെ പേരിൽ ആള്‍മാറാട്ടം നടത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതോടെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ജേക്കബ് സൈമന്റെ കൊല്ലത്തെ വീട്ടിലും പോലീസ് ആസ്ഥാനത്തും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു.

ചാലക്കുടി കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്: നൂറോളം പ്രവർത്തകർ ജോസ് കെ മാണിക്കൊപ്പം,നേതൃത്വത്തിനെതിരെ വിമർശനംചാലക്കുടി കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്: നൂറോളം പ്രവർത്തകർ ജോസ് കെ മാണിക്കൊപ്പം,നേതൃത്വത്തിനെതിരെ വിമർശനം

പരിശോധനക്കിടെ എസ്ഐയുടെ വീട്ടിൽ നിന്ന് ഡിജിപി, എഡിജിപിമാർ, ഐജി എന്നിവരുടെ പേരിലുള്ള വ്യാജ കത്ത്, വ്യാജ സീലുകള്‍ രേഖകള്‍ എന്നിവയും കണ്ടെത്തിയിരുന്നു. ഇതിനെല്ലാം പുറമേ ഡിവൈഎസ്പിയുടെ യൂണിഫോമും കണ്ടെത്തി. അതേ സമയം ജേക്കബ്ബ് സൈമൺ ആള്‍മാറാട്ടം നടത്തുന്നതായി നേരത്തെയും ആരോപണമുയർന്നിരുന്നു. ഇതോടെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളിയിലെ ജേക്കബ് സൈമണിന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഡിവൈഎസ്പിയുടെ വ്യാജ യൂണിഫോമും പിടിച്ചെടുത്തു.

kerala-police-1

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് വ്യാജ രേഖകള്‍ ഉണ്ടാക്കിയിട്ടുള്ളതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക വിലയിരുത്തൽ. അതിനൊപ്പം പുറത്ത് മറ്റാര്‍ക്കെങ്കിലും എന്തെങ്കിലും ആവശ്യങ്ങ കൊല്ലം കരുനാഗപ്പള്ളിയിലെ ജേക്കബ് സൈമണിന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഡിവൈഎസ്പിയുടെ വ്യാജ യൂണിഫോമും പിടിച്ചെടുത്തു. വേണ്ടി വ്യാജരേഖകള്‍ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. പൊലീസ് ആസ്ഥാനത്തെ ഓഫീസിലും റെയ്ഡ് നടത്തി. ഓഫീസിൽ നിന്നും വീട്ടിൽ നിന്നും പിടിച്ചെടുത്ത രേഖകള്‍ ക്രൈം ബ്രാഞ്ച് വിശദമായി പരിശോധിച്ച് വരികയാണ്. കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയതിന് പിന്നാലെ ജേക്കബ് സൈമണ്‍ ഒളിവില്‍ പോയെന്ന വിവരമാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുള്ളത്.

നടി വിമല രാമന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Thiruvananthapuram
English summary
Impersonation in Kerala police headqauarters, Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X