തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എണ്ണിയാൽ തീരില്ല ബിജെപിയുടെ അമളികൾ; സിറ്റിംഗ് വാർഡിൽ വികസനമില്ലെന്ന് വിവി രാജേഷ്, ഒടുവിൽ സംഭവിച്ചത്

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ശക്തമായ പ്രകടനം ആയിരുന്നു ബിജെപി കാഴ്ചവച്ചത്. 100 സീറ്റുകളില്‍ 35 എണ്ണം നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ ബിജെപിയ്ക്ക് സാധിച്ചു. ഇത്തവണയും തിളക്കമാര്‍ന്ന വിജയം തന്നെയാണ് ബിജെപിയുടെ ലക്ഷ്യം. ഇതിന് വേണ്ട്ി ജില്ലാ പ്രസിഡന്റ് വിവി രാജേഷിനെ തന്നെ രംഗത്തിറക്കിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഒരു നാക്കുപിഴയില്‍ കുടുങ്ങിയിരിക്കുകയാണ് വിവി രാജേഷ്.

പൂജപ്പുരയില്‍ രാജേഷ്

പൂജപ്പുരയില്‍ രാജേഷ്

തിരുവനന്തപുരത്ത് പോരാട്ടം ചൂടുപിടിപ്പിച്ചുകൊണ്ടാണ് ജില്ല പ്രസിഡന്റ് വിവി രാജേഷിനെ തന്നെ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. പൂജപ്പുര വാര്‍ഡില്‍ ആണ് രാജേഷ് മത്സരിക്കുക. കെ സുരേന്ദ്രനാണ് രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. നിലവില്‍ ബിജെപിയുടെ സിറ്റിങ് സീറ്റ് ആണ് പൂജപ്പുര വാര്‍ഡ്.

വനിത സംവരണം

വനിത സംവരണം

ഇത്തവണ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ പദവി വനിത സംവരണമാണ്. എന്നിരുന്നാലും പോരാട്ടം ശക്തമാക്കുന്നതിന് വേണ്ടിയാണ് രാജേഷിനെ പോലെ ഒരു മുന്‍നിര നേതാവിനെ തന്നെ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ബിജെപി ഏറ്റവും അധികം പ്രതീക്ഷ പുലര്‍ത്തുന്ന തിരഞ്ഞെടുപ്പുകളില്‍ ഒന്നാണ് തിരുവനന്തപുരത്തേത്.

സീറ്റുനിലയില്‍ ഒന്നാമത്

സീറ്റുനിലയില്‍ ഒന്നാമത്

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പ്രകടനം ആയിരുന്നു ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കാഴ്ചവച്ചത്. ബിഡിജെഎസിന്റെ പിന്തുണകൂടി ആയപ്പോള്‍ 35 വാര്‍ഡുകളില്‍ ജയിച്ചുകയറുകയും ചെയ്തു. കോര്‍പ്പറേഷനിലെ നിലവിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയും ബിജെപി തന്നെയാണ്.

നാക്കുപിഴ

നാക്കുപിഴ

ശക്തമായ തിരഞ്ഞെടുപ്പ് പ്രചരണമാണ് ബിജെപി തിരുവനന്തപുരത്ത് കാഴ്ചയ്ക്കുന്നത്. എന്നാല്‍ പ്രചരണത്തിനിടെ സിറ്റിംഗ് സീറ്റിലാണ് മത്സരിക്കുന്നതെന്ന കാര്യം രാജേഷ് മറന്നുപോയി. വോട്ടുപിടിക്കുന്നതിന്റെ തന്ത്രപ്പാടിനിടെയായിരുന്നു രാജേഷ് ബിജെപിയുടെ സ്വന്തം വാര്‍ഡില്‍ വികസന മുരടിപ്പാണെന്ന് പരഞ്ഞ് നാക്കുപിഴച്ചത്.

 സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

പ്രംസഗത്തിനിടെ രാജേഷ് പറഞ്ഞത് ഇങ്ങനെ, ഇന്നലെ ഞങ്ങള്‍ പ്രചാരണത്തിനിറങ്ങിയ ബൂത്തില്‍ വീട്ടമ്മമാര്‍ പറഞ്ഞ പ്രധാന പ്രശ്‌നം പൂജപ്പുരയില്‍ ഒരു മണിക്കൂര്‍ മഴ പെയാതാല്‍ ഡ്രെയിനേജ് മാലിന്യം വീടുകളിലേക്ക് ഒഴുകിയെത്തുമെന്നാണ്. അതിശയിച്ചുപോയി ഒരു പൈപ്പെങ്കിലും ഇവിടെ ഇടാന്‍ സാധിച്ചോ? . എന്നാല്‍ ഇങ്ങനെ പറഞ്ഞ രാജേഷ് പൂജപ്പുര വാര്‍ഡ് ബിജെപിയുടെ സിറ്റിംഗ് സീറ്റാണെന്ന കാര്യം മറന്നുപോയി.

 പരോക്ഷ വിമര്‍ശനം

പരോക്ഷ വിമര്‍ശനം

വാര്‍ഡില്‍ വികസനം നടന്നിട്ടില്ലെന്ന പരോക്ഷ വിമര്‍ശനമാണ് രാജേഷ് പ്രസംഗത്തില്‍ ഉടനീളം ഉന്നയിച്ചത്. പിന്നാലെ തന്നെ സോഷ്യല്‍ മീഡിയയില്‍ രാജേഷിന്റെ പ്രസംഗം വൈറലായി. ഒടുവില്‍ പ്രവര്‍ത്തകര്‍ക്ക് നാക്കു പിഴയാണെന്ന് സമ്മതിക്കേണ്ടി വന്നു. പൂജപ്പുരയിലെ വാര്‍ഡ് തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനത്തിനിടെ നിലവില്‍ കൗണ്‍സിലര്‍ ഡോ ബി വിജയലക്ഷ്മി, ഒ രാജഗോപാല്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പരാമര്‍ശം.

കാപ്ഷന്‍ അടിച്ചുമാറ്റി

കാപ്ഷന്‍ അടിച്ചുമാറ്റി

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കാപ്ഷന്‍ വിവി രാജേഷ് മോഷ്ടിച്ചെന്ന് ആരോപണവുമായി ഐപി ബിനു രംഗത്തെത്തിയിരുന്നു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ഗായ്ത്രി ബാബുവിന് വേണ്ടി തയ്യാറാക്കിയ ചിലതിന്റെ തുടര്‍ന്നയാണ് ചിലതിന്റെ തുടക്കം എന്ന ക്യാപ്ഷന്‍ വിവി രാജേഷ് തന്റെ പോസ്റ്ററിന് വേണ്ടി ഉപയോഗിച്ചെന്നാണ് ഐപി ബിനുവിന്റെ ആരോപണം.

പോസ്റ്റ് ഇങ്ങനെ

പോസ്റ്റ് ഇങ്ങനെ

ഐപി ബിനു ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ, ബിജെപി യുടെ നേതാവാണ് പോലും.. സ്വന്തമായി ക്യാപ്ഷന്‍ ഇടാനുള്ള വകുപ്പ് പോലുമില്ല. കഷ്ടം! ആദ്യം ഇങ്ങനെ ഒരു ക്യാപ്ഷന്‍ വെച്ച് ഇട്ടത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗായത്രി ബാബു ... അത് മോഷ്ടിച്ചു വിവി രാജേഷ്.

രണ്ട് പേരും സ്ഥാനാര്‍ത്ഥികള്‍, പക്ഷേ ഇത്തവണ പ്രമോഷന്‍, കോണ്‍ഗ്രസില്‍ മാസായി ഈ ദമ്പതിമാര്‍!!രണ്ട് പേരും സ്ഥാനാര്‍ത്ഥികള്‍, പക്ഷേ ഇത്തവണ പ്രമോഷന്‍, കോണ്‍ഗ്രസില്‍ മാസായി ഈ ദമ്പതിമാര്‍!!

'സ്വാതന്ത്ര്യം എന്നാൽ എന്തും പറയാമെന്നല്ല,സാധാരണക്കാരന്റെ വേദന എന്തേ മനസിലാകാത്തത്';ഭാഗ്യലക്ഷ്മി'സ്വാതന്ത്ര്യം എന്നാൽ എന്തും പറയാമെന്നല്ല,സാധാരണക്കാരന്റെ വേദന എന്തേ മനസിലാകാത്തത്';ഭാഗ്യലക്ഷ്മി

Recommended Video

cmsvideo
Kerala Local Body Elections: In a First, BJP Fields Two Muslim Women Candidates in Malappuram

Thiruvananthapuram
English summary
In a slip of tongue, VV Rajesh Says There is no development in Poojappura, the BJP's sitting ward
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X