തിയ്യേറ്ററുകൾ ബുധനാഴ്ച മുതൽ; മ്യൂസിയം - മൃഗശാല തുറന്നു; കോളേജുകളിലും ആഹ്ലാദം!
തിരുവനന്തപുരം: ആറു മാസത്തെ ഇടവേളയ്ക്കു ശേഷം ബ്ലോക്ക് ബസ്റ്ററുകൾ ഒരുക്കാൻ തിയ്യേറ്ററുകൾ ഒരുങ്ങി. തിയേറ്ററുകൾ തുറന്നെങ്കിലും ഇന്ന് കാണികൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. ബുധനാഴ്ച മുതൽ കാണികളെ പ്രവേശിപ്പിക്കും. അന്നു മുതൽ സിനിമ പ്രദർശനവും തുടങ്ങും. ദീർഘ നാളത്തെ ഇടവേളയ്ക്ക് ശേഷം മ്യൂസിയം - മൃഗശാലയും ഇന്ന് മുതൽ പ്രവർത്തനം തുടങ്ങി. തലസ്ഥാനത്തെ കലാലയങ്ങളിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുഴുവൻ വിദ്യാർഥികൾക്കുമുള്ള ക്ലാസുകൾ നടന്നു.

ഓൺലൈൻ പഠനത്തിൽ നിന്ന് ക്ലാസുകൾ ഓഫ്‌ലൈനായതിൻ്റെ സന്തോഷം വിദ്യാർത്ഥികളുടെ മുഖത്ത് വിരിഞ്ഞു. നേരത്തെ അവസാന വർഷ വിദ്യാർഥികൾക്ക് മാത്രമായിരുന്നു ക്ലാസുകൾ. കനത്തമഴയെ തുടർന്ന് 20 ന് ആരംഭിക്കാനിരുന്ന ക്ലാസുകളാണ് ഇന്നത്തേക്ക് മാറ്റിവച്ചിരുന്നത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമാപ്രേമികൾക്ക് ഹരം പകർന്ന് അഭ്രപാളികൾ മിന്നിത്തുടങ്ങും. ബ്ലോക്സ് ഓഫീസുകൾ ബുധനാഴ്ച മുതൽ കാണികളെ കൊണ്ട് നിറയും. ഇന്ന് നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് പിന്നാലെ ചൊവ്വാഴ്ചയും ഇതേ തരത്തിലുള്ള പ്രവർത്തനങ്ങളും മറ്റു ഒരുക്കങ്ങളും നടത്തും. കാണികൾക്ക് ഈ ദിവസങ്ങളിൽ പ്രവേശനമില്ലെങ്കിലും തിയ്യേറ്റുകളിൽ ഉപകരണങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്നറിയാൻ സിനിമകൾ ഓടിക്കും.
ഇതാണ് ശരിക്കും സന്തൂര്‍ മമ്മി; നിത്യദാസിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

അഞ്ച് പ്രദർശനങ്ങൾ വരെ ഈ രണ്ട് ദിവസങ്ങളിൽ നടത്തുന്നുണ്ട്. ജെയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈ ആണ് ബുധനാഴ്ച റിലീസ് ചെയ്യുന്ന ആദ്യ ചിത്രം. അന്യഭാഷ ചിത്രങ്ങൾ പ്രദർശനത്തിനെത്തിയ ശേഷം മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കാനാണ് തിയ്യേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് എടുത്തിരിക്കുന്ന തീരുമാനം. വ്യാഴാഴ്ച ശിവ കാർത്തികേയൻ്റെ തമിഴ് ചിത്രമായ ഡോക്ടറും വെള്ളിയാഴ്ച ജോജു ജോർജ് നായകനായ മലയാള ചിത്രം സ്റ്റാറും പ്രദർശനത്തിനെത്തും. ദുല്‍ഖര്‍ സല്‍മാൻ നായകനായ കുറുപ്പ് നവംബര്‍ 12നും സുരേഷ് ഗോപിയുടെ കാവല്‍ 25 നും റിലീസ് ചെയ്യും. കാണികൾക്ക് പകുതി സീറ്റുകളിൽ കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവേശനം അനുവദിക്കും.

അതേസമയം, കഴിഞ്ഞ വർഷം നവംബറിൽ തുറന്ന ശേഷം കേരളത്തിൽ അടച്ചിടൽ പ്രഖ്യാപിച്ചതോടെ ഏപ്രിലിൽ വീണ്ടും മൃഗശാല അടയ്ക്കുകയായിരിന്നു. അഞ്ചര മാസത്തിന് ശേഷം ഇന്ന് മുതൽ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിക്കുകയായിരുന്നു. അടച്ചിടലിലായിരുന്ന ഇടങ്ങളിൽ വീണ്ടും ആളനക്കമുണ്ടായതോടെ ഇവിടം സജീവമായി. രാവിലെ 9 മുതൽ വൈകിട്ട് 5:15 വരെയാണ് ടിക്കറ്റുകൾ നൽകുന്നത്. വൈകിട്ട് 6.30ന് അടയ്ക്കും.

മൃഗശാലയിൽ ഒരേ സമയം 25 പേർക്കു മാത്രമാണ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവേശനമുള്ളത്. തിരക്ക് വർധിക്കുകയാണെങ്കിൽ ആളുകളെ നിയന്ത്രിക്കാനും ക്രമീകരണമുണ്ട്. കൂടാതെ, നേപ്പിയർ മ്യൂസിയവും നാച്യൂറൽ ഹിസ്റ്ററ്റി മ്യൂസിയവും ശലഭദ്യോനവും ഇന്ന് മുതൽ പ്രവർത്തനമാരംഭിച്ചു. ആർട്ട് ഗാലറിയിൽ 20 പേർക്ക് മാത്രമാണ് ഒരു ഘട്ടത്തിൽ പ്രവേശനം. നേപ്പിയർ മ്യൂസിയത്തിലും നാച്യൂറൽ ഹിസ്റ്ററ്റി മ്യൂസിയത്തിലും ഒരേസമയം 25 പേർക്ക് വീതം പ്രവേശിക്കാം.

തലസ്ഥാനത്തെ കാമ്പസുകളിലും ഇന്ന് മുതൽ എല്ലാ സെമസ്റ്റർ വിഭാഗം വിദ്യാർഥികൾക്കും ക്ലാസുകൾ തുടങ്ങി. ഒന്ന്, രണ്ട് വർഷ ബിരുദ ക്ലാസ്സുകൾ, ഒന്നാം വർഷ ബിരുദാനന്തര ബിരുദ ക്ലാസുകൾ എന്നിവയാണ് തുടങ്ങിയത്. അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കുള്ള ക്ലാസുകൾ ഒക്ടോബർ നാലിന് തുടങ്ങിയിരുന്നു. കലാലയങ്ങളിൽ ഓൺലൈൻ പഠനത്തിൽ നിന്ന് ക്ലാസുകൾ ഓഫ്‌ലൈനായതിൻ്റെ സന്തോഷം വിദ്യാർത്ഥികളുടെ മുഖത്ത് വിരിഞ്ഞു.

ദീർഘനാളിന് ശേഷം കണ്ട പലർക്കും സന്തോഷവും ആഹ്ലാദവും അണപൊട്ടി. പരസ്പരം സംസാരിച്ചും കലഹിച്ചും കൊവിഡ് കാല ഓർമ്മകളും അനുഭവങ്ങളും പങ്കുവച്ചുമാണ് വിദ്യാർഥികളുടെ ആദ്യ ദിനം കടന്നു പോയത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് അധ്യാപകരും വിദ്യാർഥികളും മാസ്കുകൾ ധരിച്ചാണ് നഗരത്തിലെ ക്യാമ്പസുകളിലെത്തിയത്. പരീക്ഷകൾ നടക്കുന്നതിനാൽ തിരുവനന്തപുരത്തെ എം ജി കോളേജിലും ഗവ.വിമൻസ് കോളേജിലും ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കില്ല. എം ജി കോളേജിൽ ബുധനാഴ്ചയും വിമൻസ് കോളേജിൽ ചൊവ്വാഴ്ചയുമാണ് ക്ലാസുകൾ തുടങ്ങുക. ഇവിടങ്ങളിലൊഴികെയുള്ള മറ്റു കലാലയങ്ങളിൽ ഇന്ന് മുതൽ അധ്യയനം ആരംഭിച്ചിരുന്നു.
Recommended Video
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications