തിരുവനന്തപുരം വിമാനത്താവളം വഴിയാണോ യാത്ര, എന്നാൽ ഇന്ന് മുതൽ ചെലവ് കൂടും; യൂസഫർ ഫീ വർദ്ധിപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ വർദ്ധിപ്പിച്ച യൂസർഫീ ഇന്ന് പ്രാബല്യത്തിൽ വരും. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് ഇരുട്ടടിയാണ് ഈ യൂസർഫീ വർദ്ധന. നിലവിലുള്ളതിന്റെ ഇരട്ടിയിലധികം വർദ്ധനയാണ് യൂസർ ഡവലപ്മെന്റ് ഫീസിൽ വരുത്തിയിരിക്കുന്നത്. വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാർക്കും യൂസർ ഫീ ഏർപ്പെടുത്തി.
നിലവിൽ ആഭ്യന്തര യാത്രക്കാർക്ക് 506 രൂപയും അന്താരാഷ്ട്ര യാത്രക്കാർക്ക് 1069 രൂപയുമാണ് യൂസർഫീ. പുതുക്കിയ നിരക്ക് അനുസരിച്ച് ജൂലായ് ഒന്ന് മുതൽ അടുത്ത വർഷം മാർച്ച് 31 വരെ യാത്ര തുടങ്ങുന്ന ആഭ്യന്തര യാത്രക്കാർക്ക് 770 രൂപയും വന്നിറങ്ങുന്നവർ 330 രൂപയും നൽകണം. 2025 - 26 വർഷം ഇത് യഥാക്രമം 840 ഉം 360 ഉം ആണ്. 2026 - 27 വർഷം ഇത് 910 ഉം 390 ആയി വർദ്ധിപ്പിക്കും.

യാത്ര തുടങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഇത് യഥാക്രമം 1540, 1680, 1820 എന്നിങ്ങനെയാണ് വർദ്ധിപ്പിച്ചത്. വിദേശത്ത് നിന്ന് വന്നിറങ്ങുന്നവർ 660, 720, 780 എന്നിങ്ങനെയാണ് നൽകേണ്ടത്. വിമാനങ്ങളുടെ ലാൻഡിംഗ് ചാർജ് ഒരു മെട്രിക്ക് ടണ്ണിന് 309 എന്നത് മൂന്നിരട്ടിയോളം വർദ്ധിപ്പിച്ച് 890 ആക്കിയിട്ടുണ്ട്. അടുത്ത സാമ്പത്തിക വർഷങ്ങളിൽ ഇത് 1400 ഉം 1650 ഉം ആയി വർദ്ധിപ്പിക്കുമെന്നാണ് വിവരം.
കൂടാതെ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന കമ്പനികൾ നൽകേണ്ട ലാൻഡിംഗ് ചാർജും വർദ്ധിപ്പിച്ചു. വിമാനക്കമ്പനികൾക്ക് 2200 രൂപ ഫ്യൂവൽ സർചാർജും ഏർപ്പെടുത്തി. ഇതിന്റെ ഭാരം ടിക്കറ്റ് നിരക്കിനൊപ്പം യാത്രക്കാരനിലേക്ക് എത്തുന്നതിനാൽ തിരുവനന്തപുരം വഴിയുള്ള വിമാന യാത്രയ്ക്ക് കൂടുതൽ തുക മുടക്കേണ്ടി വരും. അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള വിമാനത്താവളം സ്വകാര്യവത്ക്കരണത്തിന് ശേഷം
ആദ്യമായാണ് നിരക്കുകയർത്തുന്നത്.
എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയാണ് ( എ ഇ ആർ എ) വിമാനത്താവളങ്ങളുടെ യൂസർ ഡിവലപ്മെന്റ് ഫീ ( യു ഡി എസ് ) നിശ്ചിയിക്കുന്നത്. ഓരോ അഞ്ച് വർഷത്തേക്ക് മൾട്ടി ഇയർ താരിഫ് ( എം വൈ ടി ) പ്രൊപ്പോസൽ നിശ്ചയിക്കുന്നത്. ഇപ്പോൾ നിശ്ചയിച്ച തുക ഓരോ വർഷം കൂടുന്തോറും വർദ്ധിപ്പിക്കാം. 2021 മുതൽ 25 വരെയുള്ള സാമ്പത്തിക വർഷത്തെ എം വൈ ടിയാണ് ഇപ്പോൾ അനുവദിച്ചത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications