കുപ്രസിദ്ധ ഗുണ്ട കാക്ക അനീഷിനെ വെട്ടിക്കൊന്നു; ആക്രമണം ജയില്‍ ശിക്ഷ കഴിഞ്ഞ് ഇങ്ങിയതിന് പിന്നാലെ
തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട കാക്ക അനീഷിനെ തിരുവനന്തപുരത്ത് നിന്ന് വെട്ടിക്കൊന്നു. നേമം നരുവാമ്മൂട് സ്റ്റേഷന് പരിധിയിലുള്ള മുളയ്ക്കല്‍ എന്ന സ്ഥലത്ത് വച്ചാണ് സംഭവം. ഇന്ന് പുലര്‍ച്ചയോടെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെയോടെയാണ് ഒരാള്‍ വെട്ടേറ്റ് മരിച്ചെന്ന വിവരം സ്റ്റേഷനില്‍ എത്തുന്നത്. സ്ഥലത്തെത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടത് കാക്ക അനീഷാണെന്ന് മനസിലായത്. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണ് കാക്ക അനീഷ്.
സാരിയിൽ സുന്ദരിയായി ഭാമ; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
ആരാണ് കൊലയ്ക്ക് പിന്നില്‍ എന്നതിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് സിഐ വ്യക്തമാക്കി. കാക്ക അനീഷ് രാത്രി കാലങ്ങളില്‍ മോഷണം നടത്തി.ിരുന്നെന്നും അതിന് ശേഷം മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായതെന്നും സൂചനയുണ്ട്. നേരത്തെ അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ക്വാറന്റീന് കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോകുകയായിരുന്നു.
ജഗനും കോണ്‍ഗ്രസ് സഖ്യത്തിലേക്ക്: നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ചു, പിന്നില്‍ പ്രശാന്ത് കിഷോര്‍
അന്ന് ജയിലില്‍ എത്തിക്കുന്നതിന് മുമ്പുള്ള സ്രവപരിശോധന കഴിഞ്ഞ് നിരീക്ഷണത്തിലിരിക്കവെയാണ് ക്വാറന്റീന് കേന്ദ്രത്തില്‍ നിന്ന് അനീഷ് ചാടിപ്പോയത്. പുറത്ത് സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചാണ് അനീഷ് രക്ഷപ്പെട്ടത്. പിന്നീട് അറസ്റ്റിലായ അനീഷ് ദിവസങ്ങള്‍ക്ക് മുമ്പാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്.
ബീഫ് കൂടുതല്‍ കഴിക്കണമെന്ന് ബിജെപി മന്ത്രി; അന്തംവിട്ട് പ്രമുഖ നേതാക്കള്‍, മീനും ചിക്കനും കുറയ്ക്കാം