തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അന്തർ സംസ്ഥാന മോഷ്ടാവ് മാലമോഷണക്കേസിൽ പിടിയിൽ; സുനീർ ഷാഡോ പോലീസിന്റെ പിടിയിലായത് ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: അന്തർ സംസ്ഥാന മോഷ്ടാവ്, നെടുമങ്ങാട് അഴിക്കോട് സ്വദേശി സുനീർ (34) മാല പൊട്ടിച്ച കേസിൽ തിരുവനന്തപുരം സി​റ്റി ഷാഡോപോലിസിന്റെ പിടിയിലായി. ആണ് പിടിയിലായത്. മലയിൻകീഴ് ശാന്തൻ മൂല സ്വദേശിനിയുടെ നാല് പവന്റെ സ്വർണ്ണമാല, അരുവിക്കര കുറിഞ്ഞിലക്കോട്‌ സ്വദേശിനിയുടെ മാല, അരുവിക്കര കരകുളം ഡ്റിം വില്ലയ്ക്ക് സമീപം സ്വദേശിനിയുടെ സ്വർണ്ണമാല എന്നിവ ബൈക്കിലെത്തി പൊട്ടിച്ച കേസിലാണ് അറസ്റ്റ്.

<strong>സിപിഎമ്മിന് ജനപ്രീതിയെ ഭയം... യുഡിഎഫ് ജനപ്രതിനിധികളെ ചടങ്ങുകളില്‍നിന്ന് മാറ്റുന്നുവെന്ന് കോഴിക്കോട് ഡിസിസി</strong>സിപിഎമ്മിന് ജനപ്രീതിയെ ഭയം... യുഡിഎഫ് ജനപ്രതിനിധികളെ ചടങ്ങുകളില്‍നിന്ന് മാറ്റുന്നുവെന്ന് കോഴിക്കോട് ഡിസിസി

മാല പൊട്ടിയ്ക്കുന്നതിനിടയിൽ ഡ്റീം വില്ലയ്ക്ക് സമീപമുള്ള സ്വദേശിനി പരിക്കേറ്റ് ചികിത്സയിലാണ്. കല്ലമ്പലത്തെ ധനകാര്യ സ്ഥാപനത്തിൻ കയറി മൂന്ന് ലക്ഷം രൂപ കവർന്നകേസ്, തുമ്പയിലെ പാലുകാച്ച് നടന്ന വീട്ടിൽ കയറി ലക്ഷകണക്കിന് രൂപയുടെ വീട്ട് സാധനങ്ങൾ കവർന്ന കേസ്, നെടുമങ്ങാട് ഹാർഡ് വെയറിൽ കയറി രൂപ കവർന്നകേസ്, ആലുവയിലെ അടച്ചിട്ടിരുന്ന വീട്ടിൽ കയറി സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസ് എന്നിവയിൽ പ്രതിയാണ് സുനീർ. ജയിലിൽ പരിചയപ്പെടുന്ന സഹതടവുകാരെയാണ് സുനീർ കു​റ്റകൃത്യങ്ങൾക്ക് പങ്കാളികളാക്കുന്നത്.

Sneer

തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്റാഹമിന്റെ നിർദ്ദേശ പ്റകാരം പൊലിസ് കമ്മിഷണർ പി.പ്റകാശ് നിയോഗിച്ച പ്റത്യേക ഷാഡോ സംഘമാണ് സുനീറിനെ പിടികൂടിയത്. കൺട്റോൾ റൂം എ സി വി. സുരേഷ് കുമാർ, കൺട്റോൾ റൂം സി.ഐ അരുൺരാജ്, കന്റോൺമെന്റ് സി ഐ അനിൽ കുമാർ.എം., ഷാഡോ എസ് ഐ സുനിൽ ലാൽ, ഷാഡോ എ എസ്.ഐ ലഞ്ചു ലാൽ, ഷാഡോ ടിം അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Thiruvananthapuram
English summary
International thief arrested in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X