ഇത്ര വൈരാഗ്യബുദ്ധിയോടെ പ്രവർത്തിക്കുന്ന മറ്റേതെങ്കിലും മാധ്യമം ഉണ്ടോ: മനോരമയ്ക്കെതിരെ മേയർ
തിരുവനന്തപുരം: നഗരസഭ ബഡ്ജറ്റ് സംബന്ധിച്ച മലയാള മനോരമ വാർത്ത വസ്തുതാവിരുദ്ധമെന്ന് തിരുവനന്തപുരം കോർപ്പറേഷന്‍ മേയർ ആര്യ എസ് രാജേന്ദ്രന്‍. നഗരസഭയുടെ ബഡ്ജറ്റ് ചിലവ് സംബന്ധിച്ച് മലയാള മനോരമ ഇന്ന് പ്രസിദ്ധീകരിച്ച വാർത്ത വസ്തുതകൾക്ക് നിരക്കാത്ത വെറും സാങ്കല്പിക കണക്കുകളുടെ അടിസ്ഥാനത്തിലുള്ളതാണ്. പ്രധാന മാധ്യമം എന്ന നിലയ്ക്ക് നഗരസഭയുടെ ഭാഗം അന്വേഷിക്കാനുള്ള മാന്യത മലയാള മനോരമയിൽ നിന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. കാരണം ഇത്രമേൽ വൈരാഗ്യബുദ്ധിയോടെ പ്രവർത്തിക്കുന്ന മറ്റേതെങ്കിലും മാധ്യമ സ്ഥാപനം ഉണ്ടോ എന്ന കാര്യം സംശയമാണെന്നും മേയർ അഭിപ്രായപ്പെടുന്നു.
മേയറോടുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ നഗരസഭയെയും ആത്മാർത്ഥമായി പദ്ധതി നിർവ്വഹണത്തിൽ ഏർപ്പെടുന്ന ജീവനക്കാരെയും ഇകഴ്ത്തുന്നത് മാന്യതയോ മനുഷ്വത്വമോ ഇല്ലാത്ത പ്രവർത്തിയാണ്. മനോരമ ക്ഷണിച്ച ഏതോ ഒരു ഓൺലൈൻ പരിപാടിയിൽ പങ്കെടുക്കാൻ ഔദ്യോഗിക തിരക്കുകൾ കാരണം മേയർ വിസമ്മതിച്ചു എന്നതാണ് ഈ വൈരാഗ്യത്തിന് കാരണം എന്നാണ് തോന്നുന്നത്.

ചികിത്സ ആവശ്യത്തിനായി കഴിഞ്ഞ ദിവസം നടത്തിയ യാത്രയെ പോലും രാഷ്ട്രീയ ദുഷ്ടലാക്കോടെ വാർത്തയാക്കി പണിമുടക്കിൽ പങ്കെടുക്കാതെ മേയർ എവിടെയോ മുങ്ങി എന്ന അർത്ഥത്തിൽ വാർത്ത കൊടുക്കാൻ ലോകത്ത് മനോരമയ്ക്ക് മാത്രമേ കഴിയു. പാർട്ടി നേതൃത്വത്തിന്റെ അറിവോടെയും സമ്മതത്തോടെയും അല്ലാതെ ഞങ്ങൾ ആരും ഒരു യാത്രയും നടത്താറില്ല എന്ന കാര്യം മനോരമയ്ക്ക് അറിയാത്തത് കൊണ്ടല്ല, നുരഞ്ഞ് പൊന്തുന്ന വൈരാഗ്യം, ഒരു പെണ്ണ് ഞങ്ങൾ വിളിച്ചിട്ട് വന്നില്ല, അത്രയ്ക്കായോ എന്ന മനോഭാവം, ഇതാണ് മനോരമയുടെ പ്രശ്‌നം. നിങ്ങളെന്നല്ല ആര് വിളിച്ചാലും ഔദ്യോഗിക ഉത്തരവാദിത്തം നിർവഹിക്കേണ്ട സമയത്ത് മറ്റേതെങ്കിലും പരിപാടികൾക്ക് പോകാറില്ല. ഇനിയും അതങ്ങനെ തന്നെ ആയിരിക്കും, മഷി തീരും വരെ മനോരമയ്ക്ക് എഴുതാം.
വിഷയത്തിലേക്ക് വരാം, 2020-2021 സാമ്പത്തിക വർഷത്തെ ഭരണ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് യഥാർത്ഥത്തിൽ ലഭിച്ച വരുമാനത്തെ ആധാരമാക്കിയാണ്. എന്നാൽ നടപ്പു സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് തയ്യാറാക്കിയിരിക്കുന്നത് സർക്കാർ നിർദ്ദേശ പ്രകാരമുള്ള പുതിയ കൺസപ്റ്റ് / ടൂൾ ഉപയോഗിച്ചാണ്. അത് പ്രകാരം യഥാർത്ഥത്തിൽ നഗരസഭയ്ക്ക് ലഭ്യമായ തുകയും കുടിശ്ശികയായി നഗരസഭയ്ക്ക് ലഭ്യമാകേണ്ട തുകയും ചേർത്താണ് വരവായി എടുത്തിരിക്കുന്നത്. അതുകൊണ്ട് ഭരണ റിപ്പോർട്ടിലെ വരവ് ചിലവും ബഡ്ജറ്റിലെ വരവ് ചിലവും തമ്മിൽ കാര്യമായ വ്യത്യാസം ഉണ്ട്. ആയതിനാൽ ഇത് രണ്ടും താരതമ്യപ്പെടുത്താൻ കഴിയില്ലെന്നും ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കുന്നു.
2020-21 സാമ്പത്തിക വർഷത്തെ വാർഷിക ഭരണ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന നികുതി വരുമാനമായ 117.71 കോടി രൂപ (പേജ് നമ്പർ-11) യെ താരതമ്യപ്പെടുത്തുന്നത് ഈ വർഷത്തെ ബഡ്ജറ്റിലെ പ്രസ്തുത വർഷത്തിലെ നികുതി വരുമാനവുമായി ബന്ധപ്പെട്ടതാണ് (പേജ് നമ്പർ-76).അതായത് 2020-21 സാമ്പത്തിക വർഷത്തെ ലഭിക്കാനുള്ള തുകയാണ്. ലഭിച്ച തുകയും(received) ലഭിക്കാനുള്ള തുകയും (demand) ഒരിക്കലും ഒരു തുക ആവണമെന്നില്ല.
വാർഷിക ഭരണ റിപ്പോർട്ടിൽ നികുതി ഇതര വരുമാനമായി ഉൾപ്പെടുത്തിയിരിക്കുന്ന 3.05 കോടി രൂപ(പേജ് നമ്പർ-77) ബഡ്ജറ്റിൽ നികുതി നികുതി ഇതര വരുമാനമായി കണക്കാക്കിയിരിക്കുന്ന തുകയും വ്യത്യസ്തമായ ഹെഡുകളിൽ നിന്നാണ് എടുത്തിരിക്കുന്നത്. പ്രസ്തുത നികുതി ഇതര വരവായി 3.05 കോടി രൂപ ആകെ നാല് ഹെഡിൽ നിന്നാണ് എടുത്തിരിക്കുന്നത്. എന്നാൽ നികുതി ഇതര വരുമാനത്തിൽ വിവിധ ഹെഡുകളിലായി 34 കോടി രൂപ കാണിക്കുന്നുണ്ട് (പേജ് നമ്പർ-15&16) (പട്ടിക-3). സമാനമായ പട്ടിക നികുതി ഇതര വരുമാനമെന്ന രീതിയിൽ പേജ് നമ്പർ 77 മുതൽ 84 വരെയാണ് ബഡ്ജറ്റിൽ പ്രതിപാദിക്കുന്നത്. ആയത് പ്രകാരം 48 കോടി രൂപ ലഭിക്കുവാനുള്ള തുകയായി രേഖപ്പെടുത്തിയിട്ടുണ്ട്. ബഡ്ജറ്റിൽ ഏകദേശം 65 ഹെഡുകളിലായി നികുതി ഇതര വരവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ആയതിനെ നികുതി ഇതര വരവിലെ 4 ഹെഡുകളിലുള്ളത് മാത്രമായിട്ട് പരിഗണിച്ച് താരതമ്യപ്പെടുത്താൻ കഴിയുന്നതല്ല.
ഭൂമി പാട്ടത്തിന് നൽകിയതിൽ കഴിഞ്ഞ 2 വർഷങ്ങളിൽ കോവിഡ് കാരണം ഒരു രൂപ പോലും ലഭിച്ചിട്ടില്ല എന്നത് ശരിയാണ്. കോവിഡ് പ്രതിസന്ധി മാറുന്ന പക്ഷം നടപ്പ് സാമ്പത്തിക വർഷം 20 ലക്ഷം രൂപ ലഭിക്കും എന്നത് യാഥാർത്ഥ്യവും അതൊരു സാധ്യതയുള്ള പ്രതീക്ഷിത വരുമാനവും ആണ്. അതുകൊണ്ട് തന്നെ അത്തരത്തിൽ രേഖപ്പെടുത്തുന്നതിൽ തെറ്റില്ല. 1.28 ലക്ഷം രൂപ സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ വാകടയിനത്തിൽ നിന്ന് 13 ലക്ഷമായി 2022-23 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. പഴയ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം ജീവനക്കാരുടെ ക്വാർട്ടേഴ്സിന്റെ വാടക ശരാശരി 2000/- രൂപ ആയിരുന്നു. എന്നാൽ പുതിയ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം അടിസ്ഥാന ശമ്പളത്തിന്റെ 10% തുക വാടകയായി ഈടാക്കാൻ കഴിയുന്നതാണ്. അത്തരത്തിൽ കൂടുതൽ വരുമാനം ലഭിക്കുക എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇത്തരത്തിൽ ബഡ്ജറ്റിലെ കണക്കുകൾ ഭരണ റിപ്പോർട്ടുമായി താരതമ്യപ്പെടുത്തി ചില വസ്തുതകളുടെ അടിസ്ഥാനത്തിൽ യഥാർത്ഥ നിഗമനങ്ങളിൽ എത്തിയ തുക ബഡ്ജറ്റിൽ രേഖപ്പെടുത്തിയിരുന്നത് ശരിയാണ്.
ഇനി പദ്ധതി ചിലവിലേയ്ക്ക് വന്നാൽ നിലവിൽ നഗരസഭയുടെ പദ്ധതി തുകയുടെ എക്സ്പെൻഡിച്ചർ 82% കഴിഞ്ഞിട്ടുണ്ട്. അത് 90% ന് മുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഒരു സർവ്വകാല റെക്കോർഡ് ആയിരിക്കും. 2016-17ൽ 66% ,2017-18ൽ 45%, 2018-19ൽ 70%, 2019 -20 ൽ 33% 2020-21 76 ശതമാനവുമാണ് പദ്ധതി ചിലവ്. ഇത്തരത്തിൽ വലിയ നേട്ടങ്ങൾ നഗരസഭയ്ക്ക് ഉണ്ടാക്കാൻ സാധിച്ചത് ബിജെപി ഉൾപ്പെടെയുള്ള ചിലർക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട് എന്ന കാര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത്തവണത്തെ ബഡ്‌ജറ്റ് ആകട്ടെ നഗരത്തിലെ എല്ലാ വിഭാഗം ആളുകളിൽ നിന്നും അഭിപ്രായങ്ങൾ ചോദിച്ചറിഞ്ഞ്, ഓരോ മേഖലയിലും പ്രായോഗികമായി അവർക്ക് എന്താണ് വേണ്ടതെന്ന് മനസിലാക്കി അതിനനുസരിച്ച് തയാറാക്കിയ ബഡ്‌ജറ്റ് ആണ്, ബഡ്ജറ്റ് പ്രഖ്യാപിച്ച ശേഷം ഒട്ടേറെ പേർ അവരുടെ നിർദ്ദേശം ബഡ്ജറ്റിൽ ഉൾപ്പെടുത്തിയതിന് നേരിട്ടും അവരുടെയൊക്കെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയും നഗരസഭയോട് നന്ദി പറഞ്ഞിട്ടുണ്ട്. ഇനി പ്രഖ്യാപിച്ച പദ്ധതികൾ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുക എന്നതാണ് ലക്‌ഷ്യം. അതിന് താല്പര്യമില്ലാത്ത രാഷ്ട്രീയ കുബുദ്ധികൾ പദ്ധതി നിർവ്വഹണം തടസ്സപ്പെടുത്താൻ ആവുന്നത് ശ്രമിക്കും എന്ന ബോധ്യം ഭരണസമിതിയ്ക്കും നഗരത്തിലെ പ്രബുദ്ധരായ ജനങ്ങൾക്കും ഉണ്ട്.
ബഡ്ജറ്റ് ചർച്ചയിൽ ഹെഡ് തിരിച്ചുള്ള ചർച്ച നടത്താൻ അനുവദിക്കാതെ കൗൺസിൽ ഹാളിൽ കൂക്കിവിളിച്ചും ആക്രോശിച്ചും കയ്യാങ്കളി നടത്തിയും ജനാധിപത്യത്തെ പരിഹസിച്ച ബിജെപിയുടെ ദുരാരോപണങ്ങളെ അതേപടി വാർത്തയാക്കുന്ന മലയാള മനോരമ സ്വന്തം വായനക്കാരെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. മേയറോടുള്ള വ്യക്തിപരമായ ദേഷ്യമൊക്കെ നഗരവികസനത്തിന് തുരങ്കം വയ്ക്കാൻ ഉപയോഗിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. മടിയിൽ ഒരുഗ്രാമിന്റെ കനമില്ല, അതുകൊണ്ട് തന്നെ പോകുന്ന വഴിയിൽ നിഴലിനെ പോലും ഭയവുമില്ല എന്ന് ഇക്കൂട്ടർ ഓർക്കണമെന്നും മേയർ കൂട്ടിച്ചേർത്തു.
Recommended Video
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സ്വര്ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം












Click it and Unblock the Notifications