ബലാത്സംഗം:അന്വേഷണം എങ്ങുമെത്തിയില്ല
തിരുവനന്തപുരം: റിസോര്‍ട്ടില്‍വച്ച് ബാംഗ്ലൂര്‍ സ്വദേശിനിയായ ഐടി ഉദ്യോഗസ്ഥ ബലാത്സഗം ചെയ്യപ്പെട്ട കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ല. 2013 നവംബര്‍ 28 നാണ് തിരുവനന്തപുരം ജില്ലയിലെ പൂവാറിനടുത്തുള്ള സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് 2013 നവംബര്‍ 28 നാണ് സ്ത്രീ ബലാത്സംഗം ചെയ്‌പ്പെട്ടത്.
ഔദ്യോഗിക ആവശ്യത്തിനായാണ് സ്ത്രീ തിരുവനന്തപുരത്തെ റിസോര്‍ട്ടില്‍ എത്തിയത്. ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഒരു മീറ്റിങ് റിസോര്‍ട്ടില്‍വച്ച് നടക്കുന്നുണ്ടായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെ മുറിയടെ വാതില്‍ തള്ളിത്തുറന്ന് അകത്ത് കടന്ന രണ്ട് പേര്‍ ചേര്‍ന്നാണ് തന്നെ ബലാത്സംഗം ചെയ്തത് എന്നാണ് സ്ത്രീയുടെ പരാതി.

റിസോര്‍ട്ടിനെ കുറിച്ചും അവിടത്തെ മുറികളെ കുറിച്ചും വ്യക്തമായ ധാരണ ഉള്ളവരാണ് സ്ത്രീയെ ഉപദ്രവിച്ചിട്ടുണ്ടാവുക എന്നാണ് പോലീസിന്റെ നിഗമനം. റിസോര്‍ട്ടിലെ ജീവനക്കാര്‍ തന്നെ ആകാനിടയുണ്ടെന്നും പോലീസ് കരുതുന്നു. മുറിയില്‍ അതിക്രമിച്ച കയറിയവരില്‍ ഒരാള്‍ സ്ത്രീയെ പിടിച്ചുവക്കുകയും മറ്റയാള്‍ ബലാത്സംഗം ചെയ്യുകയും ആണ് ഉണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്.
പോലീസില്‍ പരാതി നല്‍കിയതിന് ശേഷം സ്ത്രീ ബാംഗ്ലൂരിലേക്ക് തിരിച്ചു പോയി. സംഭവം നടന്നിട്ട് ദിവസങ്ങള്‍ ആയെങ്കിലും പോലീസ് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. സ്ത്രീ താമസിച്ച മുറിയില്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തിയിരുന്നു. റിസോര്‍ട്ടിലെ ജീവനക്കാരേയും ആ ദിവസം അവിടെ ഉണ്ടായിരുന്ന താമസക്കാരേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഫോറന്‍സിക് പരിശോധനയുടെ ഫലം ലഭിച്ചാലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications