പൊതുവേദികളില്‍ എന്തുകൊണ്ട് ഭാര്യ വന്നില്ല : ജഗദീഷ് അന്ന് പറഞ്ഞത്
തിരുവനന്തപുരം: നടന്‍ ജഗദീഷ് സിനിമകളില്‍ സജീവമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പൊതുവേദികളിലെ പരിചിതമുഖമായിരുന്നില്ല. തനിക്ക് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാനുള്ള താല്‍പര്യമുള്ള അത്രത്തോളം ഭാര്യക്ക് പൊതുവേദികളില്‍ വരാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ലയെന്ന് ജഗദീഷ് സ്വകാര്യ ചാനലില്‍ പറയുകയുണ്ടായി.
അഭിമുഖങ്ങള്‍ ആവശ്യപ്പെട്ട് മാഗസിനുകള്‍ വരുമ്പോള്‍ ഭാര്യ രമ ഫോട്ടോ എടുക്കാന്‍ പോലും സമ്മതിക്കാറില്ലെന്നും ജഗദീഷ് പറഞ്ഞിരുന്നു. ഒരിക്കല്‍ എഴുത്തുകാരന്‍ സക്കറിയ ജഗദീഷിന്റെ ഭാര്യയെ പൊതുവേദികൡലാ ചാനലുകളിലോ കാണാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചുവെന്നും ഭാര്യക്ക് താല്‍പര്യമില്ലാത്തതിനാല്‍ ആണെന്ന് മറുപടി പറഞ്ഞുവെന്നും ജഗദീഷ് പറയുകയുണ്ടായി.

ഞാനും ഭാര്യയും ചിന്തിക്കുന്നത് രണ്ട് രീതിയിലാണ്. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഞങ്ങള്‍ അതിനുള്ളിലും ഐക്യം കണ്ടെത്തുന്നവരാണ്. രമയെപ്പറ്റി പറയണമെങ്കില്‍ 100 എപ്പിസോഡുകള്‍ തികയാതെ വരുമെന്നും ജഗദീഷ് അഭിപ്രായപ്പെട്ടിട്ടുണ്ട്.
എന്റെ രണ്ടു മക്കള്‍ ഡോക്ടര് ആയതിന്റെ മുഴുവന്‍ ക്രെഡിറ്റും ഭാര്യക്ക് അര്‍ഹതപ്പെട്ടതാണെന്നും ജഗദീഷ് പറയുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മേധാവിയായിരുന്നു പി രമ. രമയുടെ ഫോറന്‍സിക് കണ്ടെത്തലുകള്‍ പല കേസുകളിലും നിര്‍ണായകമായി വന്നിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. 61 വയസായിരുന്നു പ്രായം. ഇന്ന് വൈകീട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം നടക്കും.












Click it and Unblock the Notifications