തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗുജറാത്തിൽ സൈനികന്റെ ആത്മഹത്യ; തിരുവനന്തപുരം റൂറൽ എസ്പി ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ജോലി സ്ഥലത്ത് സൈനികൻ ആത്മഹത്യചെയ്‌ത സംഭവത്തിൽ റൂറൽ എസ്പി ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ. ആര്യനാട് കാരനാട് വിപിനാലയത്തിൽ അമിതാഭാണ് (26) അറസ്റ്റിലായത്. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റുചെയ്‌തത്.

ഭരതന്നൂർ തൃക്കോവിൽവട്ടം ഗിരിജാ ഭവനിൽ വൈശാഖാണ് മരിച്ചത്. ഇയാളെ കഴിഞ്ഞ മാർച്ച് 19ന് ഗുജറാത്തിലെ ജാംനഗറിലെ മിലിട്ടറി ക്യാമ്പിൽ സ്വന്തം തോക്കിൽ നിന്നുള്ള വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജനുവരിയിലാണ് വൈശാഖിന്റെ വിവാഹം നടന്നത്.

arrest

ഉടല്‍ ഇല്ലാത്ത കൈ'.. രാഹുല്‍ ഗാന്ധിക്ക് വയറ് നിറച്ച് ട്രോള്‍! 'അഞ്ചാം കൈ'യുടെ രഹസ്യം ഇങ്ങനെഉടല്‍ ഇല്ലാത്ത കൈ'.. രാഹുല്‍ ഗാന്ധിക്ക് വയറ് നിറച്ച് ട്രോള്‍! 'അഞ്ചാം കൈ'യുടെ രഹസ്യം ഇങ്ങനെ

വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനകം ജോലിസ്ഥലത്തേക്ക് പോയ വൈശാഖിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരൻ പരാതി നൽകിയിരുന്നു. റൂറൽ എസ്പി ബി അശോകിന്റെ നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡി അശോകൻ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വൈശാഖിന്റെ ഭാര്യയുമായി അമിതാഭ് നേരത്തെ പരിചയത്തിലായിരുന്നു. വിവാഹ ശേഷവും സൗഹൃദം തുടർന്നു. ഇതിനിടെ യുവതിയുടെ 13 പവൻ സ്വർണം കാണാതായി. വീട്ടുകാർ ചോദ്യംചെയ്‌പ്പോൾ സ്വർണം അമിതാഭിന് നൽകിയെന്ന് യുവതി സമ്മതിച്ചു. ഇതിനുശേഷം അമിതാഭ് നിരന്തരമായി വൈശാഖിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതിൽ മനംനൊന്ത് വൈശാഖ് ആത്മഹത്യ ചെയ്‌തെന്നാണ് ബന്ധുക്കളുടെ ആരോപണം. ആത്മ‌ഹത്യ ചെയ്യുന്നതിനു തൊട്ട് മുമ്പ് സഹോദരന് വൈശാഖ് അയച്ച സന്ദേശമാണ് പ്രതിയെ പിടികൂടാൻ കാരണമായത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Thiruvananthapuram
English summary
one arrested for suicide of army officer in Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X