തലസ്ഥാനത്തെ ഞെട്ടിച്ച് വൻ കവർച്ച; ജ്വല്ലറി ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച് 100 പവനോളം സ്വർണം കവർന്നു
തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച് വന്‍ സ്വര്‍ണക്കവര്‍ച്ച. ജ്വല്ലറി ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് 100 പവനോളം വരുന്ന സ്വര്‍ണം കവര്‍ന്നു. ഉടമയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞാണ് സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തിരുവനന്തപുരം പള്ളിപ്പുറത്താണ് സംഭവം. ജ്വല്ലറി ഉടമ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി മുളകുപൊടിയെറിഞ്ഞ് ആക്രമിക്കുകയായിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ഉടമയാണ് അക്രമണത്തിന് ഇരയായത്.

നെയ്യാറ്റിന്‍കരയില്‍ ജ്വല്ലറി നടത്തുന്ന സമ്പത്ത് എന്നയാളിനാണ് വെട്ടേറ്റത്. സമ്പത്തിന് കാറില്‍ പിന്തുടര്‍ന്ന എട്ടംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.
ഉടമയുടെ ദേഹത്തും ഇടത് കയ്യിലും വെട്ടിപ്പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഡ്രൈവറെ ബലമായി പിടിച്ചുകയറ്റി പോത്തന്‍കോട് ഭാഗത്ത് ഇറക്കിവിടുകയും ചെയ്തിട്ടുണ്ട്.ജ്വല്ലറി ഉടമ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.












Click it and Unblock the Notifications