തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരത്തും; ജിയോയുടെ ട്രൂ 5ജി സേവനം‌ ഇന്നു മുതൽ

Google Oneindia Malayalam News

തിരുവനന്തപുരം; തലസ്ഥാനത്ത് ഇന്ന് മുതൽ 5ജി സേവനങ്ങൾ ലഭ്യമാകും. ജിയോ ആണ് തിരുവനന്തപുരത്ത് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. ന​ഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട ടവറുകളുടെ കീഴിലാണ് ജിയോയുടെ ട്രൂ 5ജി സേവനങ്ങൾ ലഭ്യമായി തുടങ്ങിയത്. വൈകാതെ ടവറുകളുടെ എണ്ണം വർധിപ്പിക്കും എന്ന് ജിയോ വൃത്തങ്ങൾ അറിയിച്ചു.

5ജി ലഭിക്കാൻ ജിയോ ഉപയോക്താക്കൾ സിം കാർഡ് മാറേണ്ടതില്ല. 5ജി സൗകര്യമുള്ള ഫോൺ ആയിരിക്കണം എന്നു മാത്രം. ഒന്നുകിൽ പോസ്റ്റ്‌പെയ്ഡ് പ്ലാൻ ആവണം. അല്ലെങ്കിൽ 239 രൂപയോ അതിനു മുകളിലുള്ള പ്രി പ്ലെയ്ഡ് പ്ലാനോ ഉണ്ടായിരിക്കണം. ഇത്രയും ആണ് ജിയോ വെൽകം ഓഫർ ലഭിക്കാനുള്ള അർഹത.

5g

ബെഡ്‌റൂമില്‍ പറയുന്ന കാര്യങ്ങള്‍ പോലും കേള്‍ക്കാം; സഹികെട്ട് എല്ലാം എഴുതിനല്‍കി അയല്‍ക്കാരിബെഡ്‌റൂമില്‍ പറയുന്ന കാര്യങ്ങള്‍ പോലും കേള്‍ക്കാം; സഹികെട്ട് എല്ലാം എഴുതിനല്‍കി അയല്‍ക്കാരി

മൈ ജിയോ ആപ്പോ വെബ് സൈറ്റോ തുറക്കുമ്പോൾ ഏറ്റവും മുകളിൽ ജിയോ വെൽകം ഓഫർ എന്ന ബാനർ കാണുന്നുണ്ടെങ്കിൽ 5ജിക്കു യോഗ്യതയായി എന്നർഥം. അതിൽ 'I'm interested' ഓപ്ഷൻ തിരഞ്ഞെടുക്കുക. ഫോണിന്റെ സെറ്റിങ്ങിങ്‌സിൽ മൊബൈൽ നെറ്റ്‌വർക് മെനുവിൽ 'പ്രിഫേർഡ് നെറ്റ്‌വർക്' 5ജി ഓപ്ഷൻ തിരഞ്ഞെടുക്കുന്നതോടെ ഫോണിന്റെ മുകളിൽ 5ജി ചിഹ്നം പ്രത്യക്ഷമാകും.

'ഞങ്ങള്‍ ബ്രേക്കപ്പായ ശേഷം അവര്‍ രണ്ടുപേരും കണ്ടിട്ടില്ല, ഒടുവില്‍ കാണാന്‍ പറ്റി'; ജാസ്മിന്‍'ഞങ്ങള്‍ ബ്രേക്കപ്പായ ശേഷം അവര്‍ രണ്ടുപേരും കണ്ടിട്ടില്ല, ഒടുവില്‍ കാണാന്‍ പറ്റി'; ജാസ്മിന്‍

കേരളത്തിൽ 5ജി നെറ്റ്‌വർക്ക് വിന്യസിക്കുന്നതിനായി ജിയോ 6000 കോടിയിലധികം രൂപയാണ് ജിയോ നിക്ഷേപിച്ചിരിക്കുന്നത്. 2023 ജനുവരിയോടെ തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും 5ജി സേവനങ്ങൾ ആരംഭിക്കും. 2023 ഡിസംബറോടെ കേരളത്തിലെ എല്ലായിടത്തും ജിയോയുടെ 5ജി സേവനങ്ങൾ ലഭ്യമാകും. കൊച്ചിയിലും ഗുരുവായൂർ ക്ഷേത്രത്തിലും 5ജി സേവനങ്ങൾ ആരംഭിച്ചുകൊണ്ടാണ് ജിയോ കേരളത്തിൽ ട്രൂ 5ജി നെറ്റ്‌വർക്കിന് തുടക്കം കുറിച്ചത്.

4G നെറ്റ്‌വർക്കിനെ ആശ്രയിക്കാത്ത, സ്റ്റാൻഡലോൺ 5G നെറ്റ്‌വർക്ക് വിന്യസിച്ച ഏക കമ്പനിയാണ് ജിയോ. സ്റ്റാൻഡലോൺ 5G ഉപയോഗിച്ച്, കുറഞ്ഞ ലേറ്റൻസി കണക്റ്റിവിറ്റി, വലിയ മെഷീൻ-ടു-മെഷീൻ ആശയവിനിമയം, 5G വോയ്‌സ്, എഡ്ജ് കമ്പ്യൂട്ടിംഗ്, നെറ്റ്‌വർക്ക് സ്‌ലൈസിംഗ് എന്നിവയുള്ള പുതിയതും ശക്തവുമായ സേവനങ്ങൾ ജിയോയ്ക്ക് നൽകാൻ കഴിയും.

കേരളത്തിലെ ജിയോ ട്രൂ 5ജി ഡിസംബർ 20ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ ആണു ഉദ്ഘാടനം ചെയ്തത്.
5 G സാധ്യമാക്കുന്ന അതിവേഗ ഡാറ്റാ കൈമാറ്റം ജനജീവിതത്തെ മാറ്റിമറിക്കാൻ ശേഷിയുള്ളതായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. സെക്കൻഡിൽ ഒരു ജി.ബി വരെ വേഗം നൽകുന്ന ഡാറ്റയാണ് ജിയോ 5G ഒരുക്കുന്നത്. 4ജിയേക്കാൾ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5 ജിയിൽ പ്രതീക്ഷിക്കുന്നത്.

Thiruvananthapuram
English summary
Jio's True 5G service will be available in Thiruvananthapuram city from today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X