തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎം ബഷീറിന്റെ മരണം; രണ്ടാം പ്രതി വഫക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് പ്രതിയായ കെഎം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി വഫ നജീമിന് കോടതിയുടെ വിമര്‍ശനം. വഫ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയുടെ പകര്‍പ്പ് സര്‍ക്കാരിന് നല്‍കാത്തതുമായി ബന്ധപ്പെട്ടാണ് വഫയ്‌ക്കെതിരെ വിചാരണ കോടതിയുടെ രൂക്ഷ വിമര്‍ശമുണ്ടായത്. തുടര്‍ന്ന് വിടുതല്‍ ഹര്‍ജി സെപ്തംബര്‍ രണ്ടിന് മുമ്പ് പ്രോസിക്യൂഷന് നല്‍കാന്‍ ഉത്തരവിട്ട ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെകെ ബാലകൃഷ്ണന്‍ സെപ്തംബര്‍ രണ്ടിന് വാദം ബോധിപ്പിക്കാന്‍ നിര്‍ദേശിച്ചു. ഇതോടൊപ്പം കുറ്റപത്രത്തില്‍ സെപ്തംബര്‍ രണ്ടിന് ഇരു ഭാഗവും വാദം ബോധിപ്പിക്കാനും ഉത്തരവിട്ടു.

ഇന്ന് ശ്രീറാമും വഫയും കോടതിയില്‍ ഹാജരായി. കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യാ വകുപ്പ് ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രഥമദൃഷ്ട്യാ നില നില്‍ക്കുമെന്ന് സെഷന്‍സ് കോടതി നേരത്തെ വ്യക്തമാക്കിയരുന്നു. കേസില്‍ കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിന്‍മേല്‍ വാദം ബോധിപ്പിക്കാന്‍ ഏപ്രിലില്‍ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഈ വേളയിലാണ് വഫയുടെ രഹസ്യ ഹര്‍ജി കോടതിയിലെത്തിയത്.

v

കുറ്റപത്രത്തില്‍ വാദം ബോധിപ്പിക്കാതെ മൂന്നുതവണ സമയം തേടിയ പ്രതികള്‍ കോടതി അന്ത്യശാസനം നല്‍കുമെന്ന ഘട്ടമെത്തിയപ്പോഴാണ് രഹസ്യ ഹര്‍ജി ഫയല്‍ ചെയ്തത്. കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗാമായിട്ടാണ് പ്രതി ഇങ്ങനെ ഒരു നീക്കം നടത്തിയത് എന്നാണ് ആരോപണം. സെഷന്‍സ് കോടതിയിലേക്ക് കൈമാറിയ കേസില്‍ കുറ്റപത്രത്തില്‍ വാദം ബോധിപ്പിക്കുന്നതിന് മുമ്പ് തന്നെ വിടുതല്‍ ഹര്‍ജി നല്‍കിയ പ്രതിഭാഗത്തിന്റെ നീക്കത്തിനെതിരായിരുന്നു കോടതിയുടെ വിമര്‍ശനം.

ഖത്തര്‍ കണ്ണുരുട്ടുമ്പോള്‍ ഇന്ത്യ വിറയ്ക്കുന്നത് എന്തിന്? ഗള്‍ഫ് രാജ്യങ്ങളെ ഭയക്കാന്‍ കാരണം ഇതാണ്ഖത്തര്‍ കണ്ണുരുട്ടുമ്പോള്‍ ഇന്ത്യ വിറയ്ക്കുന്നത് എന്തിന്? ഗള്‍ഫ് രാജ്യങ്ങളെ ഭയക്കാന്‍ കാരണം ഇതാണ്

താന്‍ നിരപരാധിയാണെന്നും കേസുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്നുമാണ് വഫാ കോടതില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്. നേരത്തെ വിടുതല്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് കേസില്‍ കുറ്റപത്രം വായിക്കുന്നത് കോടതി മാറ്റിവെച്ചിരുന്നു. കെഎം ബഷീര്‍ കൊല്ലപ്പെട്ട കവടിയാര്‍ മ്യൂസിയം റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറണം എന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതുകാരണം കോടതി നടപടികള്‍ വിചാരണ കോടതിക്ക് കൈമാറാന്‍ കഴിയാതെ ഒരു വര്‍ഷം നീണ്ടുപോയി.

2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ ബഷീറിന്റെ മരണം. ഐഎഎസ് ഓഫീസര്‍ പ്രതിയായതിനാല്‍ കേസ് ഒതുക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ശ്രീറാം വെങ്കിട്ടരാമന്‍ തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സൂചിപ്പിച്ചിരുന്നു.

Thiruvananthapuram
English summary
Journalist KM Basheer Case: Court Criticized Accused Wafa Najim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X