Get Updates
Get notified of breaking news, exclusive insights, and must-see stories!

നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർ‌ത്തുമെന്ന് ​ഗണേഷ് കുമാർ; വിവാദത്തിനും മറുപടി

തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ ചെലവ് കുറയ്ക്കാൻ ശ്രമിക്കുമെന്ന് മന്ത്രി കെ ബി ​ഗണേഷ് കുമാർ. വരുമാനം വർദ്ധിപ്പിച്ചത് കൊണ്ട് കാര്യമില്ല, അതിനോടൊപ്പം ചെലവ് കൂടിയാൽ കുഴപ്പത്തിലാകുമെന്നും മുറുക്കാൻ കടയിലെ സാമ്പത്തിക ശാസ്ത്രം മാറ്റുമെന്നും ​ഗണേഷ് കുമാർ പറഞ്ഞു.

നഷ്ടത്തിലോടുന്ന കെ എസ് ആർ ടി സി സർവീസുകൾ നിർത്തും. സമയക്രമത്തിന്റെ കുഴപ്പമാണ് നഷ്ടത്തിലോടുന്നതിന് കാരണമെങ്കിൽ സമയക്രമം പരിഹരിക്കും. ഉൾ മേഖലയിലേക്ക് പോകുന്ന ബസ്സുകൾ നിർത്തലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ganesh

'' കെ എസ് ആർ ടി സി ബസ് സ്റ്റേഷനിൽ മുലയൂട്ടുന്ന അമ്മമാർക്ക് പ്രത്യേക സൗകര്യം ഒരുക്കും. വലിയ കമ്പനികളുടെ സി എസ് ആർ ഫണ്ട് സ്വീകരിക്കാൻ കെ എസ് ആർ ടി സിക്ക് ആദായനികുതി വകുപ്പിന്റെ അനുവാദം വാങ്ങണം.

അതിനുള്ള അപേക്ഷ കൊടുക്കാൻ കെ എസ് ആർ ടി സി എംഡിക്ക് നിർദ്ദേശം നൽകി. യൂണിയനുകളുമായി സൗഹൃദത്തിൽ തന്നെ പോകും. ശമ്പളം, പെൻഷൻ എന്നിവയാണ് തൊഴിലാളികളുടെ ആവശ്യം, വിഷയത്തിിൽ സുതാര്യ ചർച്ചയുണ്ടാവും,'' മന്ത്രി പറഞ്ഞു.

അതേ സമയം കെ എസ് ആർ ടി സിയിലെ അഴിമതിയെ പറ്റി പറഞ്ഞത് അവിടെയുള്ള മുതിർന്ന ട്രേഡ് യൂണിയൻ നേതാക്കളും ഉദ്യോ​ഗസ്ഥരും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്. മുൻ മന്ത്രി ആന്റണി രാജുവുമായി യാതൊരു തർക്കവുമില്ലെന്ന് മന്ത്രി പറഞ്ഞു. നല്ല സുഹൃത്തുക്കളാണ്. തന്റെ അച്ഛന്റെ കൂടെ എം എൽ എ ആയിരുന്ന ആളാണ് അദ്ദേഹമെന്നും താനും അച്ഛന്റെ കൂടെ എം എൽ എ ആയിരുന്നയാളാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം കെ ബി ​ഗണേൽ് കുമാറിന്റെ അഴിമതി പരാമർശത്തിന് മറുപടിയുമാഇ ആന്റണി രാജു രം​ഗത്ത് വന്നിരുന്നു. സത്യ പ്രതിജ്ഞയ്ക്ക് മുൻപ് അദ്ദേഹം വകുപ്പിലെ ചോർച്ച കണ്ടത് എങ്ങനെയാണെന്നും നേരത്തെ ആഭ്യന്തര വകുപ്പിനെതിരെയും മരാമത്ത്, ആരോ​ഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും അടിസ്ഥാനര​ഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ആളാണ് ​ഗണേഷ്. അഭിരപ്രായം പറയുമ്പോൾ കുറച്ച് കൂടി പക്ലത കാണിക്കണമായിരുന്നുവെന്നും അതേ നാണയത്തിൽ ഇപ്പോൾ മറുപടി പറയുന്നില്ലെന്നുമാണ് ആന്റണി രാജു പറഞ്ഞത്.

​ഗണേഷിന്റെ പിതാവിനൊപ്പം എം എൽ എ ആയിരുന്ന ആളാണ് താൻ. ​ഗാലറിയിൽ ഇരുന്ന് കളികാണാൻ എളുപ്പമാണെന്നും ഇറങ്ങി കളിക്കാനാണ് പാടെന്നും മുൻ ​ഗതാ​ഗതമന്ത്രിമാർ ഉണ്ടാക്കി വെച്ച 3150 കോടിയുടെ കടം 2900 ആയി കുറച്ചു. 1000 കോടി പലിശയും അടച്ചു. അല്ലാതെ ഒരു രൂപയും കടത്തിൽ കൂട്ടിയിട്ടില്ലെന്നും ആന്റി രാജു പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+