Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ പക്വത അളക്കാന്‍ ആരെയും നിയമിച്ചിട്ടില്ലെന്ന് ആര്യ; മുരളീധരനെതിരെ നിയമ നടപടിയുമായി മുന്നോട്ട്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ വടകര എംപി കെ മുരളീധരന്‍ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. മേയറെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശമാണിതെന്നാണ് ഉയരുന്ന ആക്ഷേപം. എംപിക്കെതിരെ വിമര്‍ശനവുമായി സിപിഎം നേതാക്കളും രംഗത്തെത്തിയിരുന്നു.

മേയറെ കാണാന്‍ നല്ല ഭംഗിയുണ്ട്. പക്ഷെ വായില്‍നിന്ന് പുറത്തുവരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണെന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം. എന്നാല്‍ ഈ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. മാനസിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

1

എന്നാല്‍ അധിക്ഷേപ പരാമര്‍ശം നടത്തിയ എംപിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് മേയര്‍ ആര്യ രാജേന്ദ്രന്റെ തീരുമാനം. തനിക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കും വിധം മോശം പരാമര്‍ശം നടത്തിയ കെ മുരളീധരനെതിരെയുള്ള നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കി. തന്റെ പക്വത അളക്കാന്‍ മുരളീധരനെ ആരാണ് ചുമതലപ്പെടുത്തിയതെന്നും മേയര്‍ ചോദിച്ചു.

2

അദ്ദേഹത്തിന് പറ്റിയ തെറ്റ് തിരിച്ചറിഞ്ഞതില്‍, ഖേദ പ്രകടനത്തെ അങ്ങനെ കാണുന്നു. നിയമനടപടികളുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ മുന്നോട്ടു പോകുമെന്ന് മേയര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അദ്ദേഹത്തെയും മറ്റാരെയും എന്റെ പക്വത അളക്കാന്‍ നിയമിച്ചിട്ടില്ല. എന്റെ പക്വത തീരുമാനിക്കുന്നത് എന്റെ പ്രവൃത്തിയിലൂടെയാണ്. അതിന് സമയമാകുന്നേ ഉള്ളൂ. പുതിയ ഭരണസമിതി വന്നതോടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ഈ കോര്‍പ്പറേഷന് സാധിച്ചിട്ടുണ്ട്.

3

അത് മേയറിന്റെ പ്രത്യേകമായ കഴിവുകൊണ്ട് മാത്രമല്ല. ഇവിടെ ഒരു സംവിധാനമുണ്ട്. അത് ഇനി ഇവിടെ ആര് മേയറായി വന്നാലും, എനിക്ക് എന്തെങ്കിലും പ്രത്യേകതയുള്ളതുകൊണ്ടാണ് ഞാന്‍ മേയറായി വന്നതെന്ന് വിശ്വസിക്കുന്നില്ല. ഇവിടെ ആര് മേയറായി വന്നാലും മുന്നോട്ടു പോകാനുള്ള സംവിധാനമുണ്ട്. ആ സംവിധാനത്തിന്റെ ഭാഗമായാണ് നമ്മള്‍ എല്ലാവരും പ്രവര്‍ത്തിക്കുന്നതെന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

4

ഇടതുപക്ഷ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന നയത്തിന്റെ ഭാഗമായുള്ള തീരുമാനങ്ങള്‍ എടുക്കാനുള്ള രാഷ്ട്രീയപരമായ ബോധം എനിക്ക് തീര്‍ച്ചയായിട്ടുമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നുണ്ട്. ആര് തന്നെയായലും യുവജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും സ്ത്രീകളുടെയും പക്വത തീരുമാനിക്കേണ്ടത് അവരല്ലെന്ന് ആര്യ പറഞ്ഞു. ഞാന്‍ ഇവിടെ വിദ്യാര്‍ത്ഥികളുടെയും കുട്ടികളുടെയും പ്രസ്ഥാനത്തില്‍ നിന്ന് രാഷ്ട്രീയ രംഗത്തേക്ക് വരുമ്പോള്‍ ഞാന്‍ പ്രതിനിധീകരിക്കുന്നത് കുട്ടികളെയാണ്, സ്ത്രീകളെയാണ്, വിദ്യാര്‍ത്ഥികളെയാണ്, യുവ ജനങ്ങളെയാണ്.

5

ആ വിഭാഗത്തില്‍ വരുന്ന എല്ലാവരുടെയും പക്വത അളക്കുന്ന അളവുകോലായി മാറാന്‍ ആരെയും അനുവദിക്കില്ല, അതിന് സമൂഹം അനുവദിക്കില്ലെന്ന് ഇതിനോടകം കാണിച്ചു തന്നിട്ടുണ്ട്. നമുക്ക് ഈ സാഹചര്യത്തില്‍ ആവശ്യം ജനങ്ങളുടെ പിന്തുണയാണ്. ഇവിടെ നഗരസഭയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകാന്‍, പ്രത്യേകിച്ചും ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന കാഴ്ചപ്പാട് ജനപങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നാണ്. ജനങ്ങളെ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍, അത് കാഴ്ചവയ്ക്കാന്‍ വേണ്ടി ഈ ഭരണസമിതി തീര്‍ച്ചയായും സാധിക്കുമെന്ന് ആര്യ പറഞ്ഞു.

6

അതേസമയം, കെ മുരളീധരന്റെ പരാമര്‍ശത്തില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. എംപിക്കെതിരെ നേരത്തെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം രംഗത്തെത്തിയിരുന്നു. ശുദ്ധ അസംബന്ധമാണ് ഇന്നലെ ശ്രീ കെ മുരളീധരന്‍ വിളമ്പിയത്. നിങ്ങളുടെ മകളാകാന്‍ മാത്രം പ്രായമുള്ള ആര്യയെ നോക്കി ഇങ്ങനെപറയാന്‍ തോന്നിയ താങ്കളുടെ മാനസികാവസ്ഥ അപാരം തന്നെ. ഇങ്ങനെ തരം താഴരുത് .കോണ്‍ഗ്രസ്സിന്റെ അധ്യക്ഷ ഇപ്പോഴും സോണിയ തന്നെയല്ലേ (ആണെന്നാണ് അവര്‍ അവകാശപ്പെടുന്നത്). സൗന്ദര്യം അളക്കുന്ന മാപിനി ഘടിപ്പിച്ച മനസ്സുമായാണോ സോണിയയും പ്രിയങ്കയും മുതല്‍ നാട്ടിലുള്ള സകലരേയും ഇദ്ദേഹം കാണുന്നതും മാര്‍ക്കിടുന്നതും?- റഹീം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+