തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊലീസിനെതിരെ മുരളീധരൻ, 'സമരം നടത്തിയ കെഎസ്യു വനിതാ പ്രവർത്തകരുടെ വീട്ടിൽ രാത്രിയും കയറുന്നു'

Google Oneindia Malayalam News

തിരുവനന്തപുരം: പൊലീസിനെതിരെ വിമർശനവുമായി വടകര എം പി കെ മുരളീധരൻ. സെക്രട്ടറിയേറ്റിൽ കെഎസ്‌യു സമരം നടത്തിയ വനിതാ പ്രവർത്തകരുടെ വീടുകളിൽ രാത്രിയും പൊലീസ് കയറുന്നു. ഈ ഏർപ്പാട് നിർത്തണം. അല്ലെങ്കിൽ തിരിച്ച് പോകുന്നത് നേരാവണ്ണമായിരിക്കില്ലെന്നും വിമർശനം.

k murali

''ഇന്ന് സെക്രട്ടറിയേറ്റിൽ ഇരിക്കുന്നവർക്ക് ഇനി ഒരാഴ്ച കൂടി മാത്രമേ തുടരാൻ കഴിയുകയുള്ളൂ. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം. പൊലീസുകാർ ഇന്നീ ചെയ്യുന്ന ക്രൂരതയോട് അടുത്ത കോൺഗ്രസ് സർക്കാർ അധികാരമേറ്റാൽ എണ്ണിയെണ്ണി പറയിപ്പിക്കും'' - മുരളീധരൻ വിമർശിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിൽ എത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Recommended Video

cmsvideo
പൊലീസിനെ വെല്ലുവിളിച്ച് കെ മുരളീധരൻ

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

''യൂത്ത് കോൺഗ്രസ് സമരം പാർട്ടിയുടെ പൂർണ്ണ വിജയം. പി എസ് സി വിഷയത്തിൽ മന്ത്രിമാരുടെ ഇടപെടൽ അനിവാര്യമായി ഉണ്ടാകണം''. വൈകിയ വേളയിലെങ്കിലും തെറ്റ് തിരുത്താൻ അവർ തയ്യാറാകണമെന്നും മുരളീധരൻ തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.

ആരെയും ആകര്‍ഷിപ്പിക്കും റിതിക സിങിന്റെ ഈ ചിത്രങ്ങള്‍

Thiruvananthapuram
English summary
K Muraleedharan visits Youth Congress protest site at Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X