Get Updates
Get notified of breaking news, exclusive insights, and must-see stories!

അടയാളക്കല്ലിന് കരാറുകാരന് 1000 രൂപ ചെലവ്, കല്ല് സ്ഥാപിക്കാൻ കോർപറേഷന് ചെലവ് 10,000...

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ കല്ലിടൽ നടപടികളിൽ ജനരോഷം പ്രതിദിനം വർധിക്കുകയാണ്. അതേ സമയം പദ്ധതി ഉപേക്ഷിക്കുകയില്ലെന്നും പദ്ധതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. പദ്ധതിയിൽ വിട്ടുവീഴ്‌ചക്ക് ഒരുക്കമല്ലെന്ന് കെ റെയിൽ എം.ഡിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പലയിടങ്ങളിലും കല്ലുകൾ പിഴുതെറിയുമ്പോൾ കല്ലിടലിന് ചെലവാകുന്ന കണക്കുകൾ പരിശോധിക്കാം.

ഒരു അതിരടയാളക്കല്ല് സ്ഥാപിക്കുന്നതിന് കെ റെയിൽ കോർപറേഷന്‍ കരാറുകാർക്കു നൽകുന്നത് 1000 രൂപയാണ്. ഒരു പ്രദേശത്ത് കല്ല് സ്ഥാപിക്കുന്നതിന് ശരാശരി 10, 000രൂപ പ്രതി ദിനം കോർപറേഷന് ചെലവാകുന്നുണ്ട്. കല്ല് സ്ഥാപിക്കുന്ന സ്ഥലത്ത് സുരക്ഷ ഒരുക്കുന്നതിനായി പൊലീസിന് 6000-7000 രൂപ ഒരു ദിവസം നൽകണം. മേൽനോട്ട ചെലവ് 1000 രൂപ. ഗതാഗത ചെലവ് 1700. എന്നിങ്ങനെയാണ് ഈ കണക്ക്. അതേ സമയം ഓരോ പ്രദേശത്തിനനുസരിച്ചും ഈ ചെലവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും.

കല്ലിടൽ തുടരുമെന്ന് കെ റെയിൽ എം.ഡി

മൂന്ന് കരാറുകാരാണ് കോർപറേഷന് കോണ്‍ക്രീറ്റിൽ നിർമിച്ച കല്ലുകൾ വിതരണം ചെയ്യുന്നത്. ഇതിന്റെ ടെണ്ടർ നടപടികൾ മാസങ്ങൾക്കു മുൻപ് തന്നെ പൂർത്തിയിരുന്നു. 90 സെന്റീമീറ്ററാണ് കല്ലിന്റെ നീളം. വിസ്തീർണം 15 സെന്റീമീറ്റർ. പദ്ധതിക്കായി 24,000 കല്ലുകൾ സംസ്ഥാനത്ത് ഉടനീളം സ്ഥാപിക്കേണ്ടി വരും. ഇതുവരെ സ്ഥാപിച്ചത് 6100 കല്ലുകൾ. സ്ഥാപിച്ച കല്ലുകൾ പലയിടത്തും പ്രതിഷേധക്കാർ പിഴുതു മാറ്റിയിട്ടുമുണ്ട്. റവന്യൂ വകുപ്പിനാണ് കല്ലിടുന്നതിന്റെ ചുമതലയുള്ളത്. അതിരു നിർണയിച്ച് സാമൂഹിക ആഘാത പഠനം നടത്താനാണ് കല്ലിടുന്നത്. 2013ലെ ഭൂമിയേറ്റെടുക്കൽ നിയമം അനുസരിച്ചാണ് സാമൂഹികാഘാത പഠനം നടത്തുന്നത്. ആകെ 530 കിലോമീറ്ററിലാണ് സിൽവർ ലൈൻ പാത സ്ഥാപിക്കാൻ ആലോചിക്കുന്നത്. കല്ലിടൽ പൂർത്തിയായത് 182 കിലോമീറ്റർ മാത്രമാണ്.

സാമൂഹികാഘാത പഠനം

സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടലുമായി മുന്നോട്ട് പോകുമെന്ന് കെ-റെയില്‍ എം ഡി വി. അജിത് കുമാര്‍ വ്യക്‌തമാക്കിയിട്ടുണ്ട്. പ്രതിഷേധത്തിന്റെ പേരിൽ കല്ലിടൽ നിർത്തിവക്കില്ലെന്നും തടസങ്ങളുണ്ടായാൽ അത് നീക്കം ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പ്രതികരിച്ചു. സാമൂഹികാഘാത പഠനം നടത്താനാണ് ഇപ്പോൾ കല്ലിടൽ നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും ഈ ഘട്ടത്തിൽ ആരുടെയും ഭൂമി ഏറ്റെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കല്ലു പിഴുതു കളഞ്ഞാൽ വീണ്ടും കല്ലിടും

ഇപ്പോൾ നടക്കുന്നത് ഭൂമി ഏറ്റെടുക്കുന്ന നടപടിയല്ല. പദ്ധതിക്ക് അനുമതി ലഭിക്കാനായി സാമൂഹികാഘാത പഠനം നടത്തേണ്ടതായുണ്ട്. ഈ നടപടിയുടെ മുന്നോടിയായുള്ള കല്ലിടൽ മാത്രമാണ് നിലവിൽ നടക്കുന്നത്. കല്ലുകൾ പ്രതിഷേധക്കാർ പിഴുതി മാറ്റിയാൽ പുതിയ കല്ലിടേണ്ടി വരും. ഒരു മാസം കൊണ്ട് കല്ലിടൽ പൂർത്തിയാക്കാൻ സാധിക്കുമെന്നും തുടർന്ന് അടുത്ത മൂന്ന് മാസം കൊണ്ട് സമൂഹികാഘാത പഠനം പൂര്‍ത്തിയാക്കാന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, തടസങ്ങളുണ്ടായാല്‍ അതിനനുസരിച്ച് താമസം വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കല്ല് പിഴുതാൽ വിവരമറിയും

അതേ സമയം കെ റെയിൽ കല്ലിടലുമായി നടക്കുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇറക്കിവിടുകയാണ് ചെയ്യുന്നതെന്നും ഇത്തരത്തിൽ ഒരു സംഭവമാണ് ചെങ്ങന്നൂരിൽ കണ്ടതെന്നും സജി ചെറിയാൻ ആരോപിച്ചു. സർവ്വേ കല്ല് പിഴുതു മാറ്റിയാൽ വിവരമറിയുമെന്നും അക്കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും മന്ത്രി പറഞ്ഞു.

തീവ്രവാദ സംഘടനകളും പ്രതിഷേധത്തിലെന്ന് മന്ത്രി

ജനങ്ങളുടെ വൈകാരിക പ്രതികരണം മനസിലാകും. സ്ഥലവും വീടും നഷ്‌ടപ്പെടുന്നവർക്കായി നല്ല ഒന്നാന്തരം നഷ്‌ടപരിഹാരം ഉണ്ടെന്നും എല്ലാം വ്യക്തമായി പറയുന്നുമുണ്ടെന്നും മന്ത്രി പറയുന്നു. വിഷയത്തിൽ കോൺഗ്രസും ബിജെപിയും ഒപ്പം തീവ്രവാദ സംഘടനകളുമാണ് സമരരംഗത്തുള്ളത്. സിൽവർ ലൈൻ കേരളത്തിന്റെ ഭാവിക്ക് വേണ്ടിയുള്ള പദ്ധതിയാണ്. ഇന്ത്യയിലെ തന്നെ മറ്റ് 11 സംസ്ഥാനങ്ങൾ സിൽവർ ലൈനിന് സമാനമായ രീതിയിലുള്ള പദ്ധതികൾ ആരംഭിച്ചെന്നും ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും പദ്ധതി നടപ്പിലാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+