Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് അമ്പരിപ്പിക്കും; 61 ലേറെ സീറ്റുകള്‍ നേടി ബിജെപി ഭരണം പിടിക്കുമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം പിടിക്കുമെന്ന അവകാശവാദം ആവര്‍ത്തിക്കുകയാണ് എല്‍ഡിഎഫും ബിജെപിയും. ശക്തമായ അടിയൊഴുക്കുകള്‍ നടന്നെന്ന ആശങ്ക മൂലം പ്രാഥമിക വിലയിരുത്തലില്‍ കേവല ഭൂരിപക്ഷം ഉറപ്പിക്കാന്‍ ഇരുക്കൂട്ടരുടേയും ജില്ലാ നേതൃത്വം തയ്യാറായിട്ടില്ല. കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറ്റമുണ്ടാകുമെന്ന വിശ്വാസത്തിലാണു യുഡിഎഫ്. എന്നാല്‍ കോര്‍പ്പറേഷനില്‍ ഭരണം പിടിക്കുമെന്നാണ് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അവകാശപ്പെടുന്നത്.

 തിരുവനന്തപുരം കോര്‍പ്പറേഷനില്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍


തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 61 സീറ്റ് നേടി ഭരണം പിടിക്കുമെന്നാണ് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെടുന്നത്. അതില്‍ കൂടതല്‍ സീറ്റ് ബിജെപിക്ക് ലഭിച്ചേക്കും. കോഴിക്കോട്, കൊച്ചി, കൊല്ലം എന്നിങ്ങനെ അഞ്ച് കോര്‍പ്പറേഷനുകളില്‍ ബിജെപി ശക്തമായ മുന്നേറ്റം നടത്തും. കണ്ണൂര്‍ കോര്‍പ്പറേഷനിലാവട്ടെ, ഏവരേയും വിസമയിപ്പിക്കുന്ന രീതിയില്‍, നല്ല സംഖ്യയില്‍ തന്നെ അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ മാറ്റം

രാഷ്ട്രീയ മാറ്റം


തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്നും കോഴിക്കോട് നടത്തിയ പത്രസമ്മേളനത്തില്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് മുന്നോട്ട് പോവുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസും സ്പീക്കറും കൂടുതല്‍ പരുങ്ങലിലാകുന്ന സ്ഥിതിയാണ് ഉള്ളത്. സ്വപ്നയുടെ ജീവന് ഭീഷണിയുള്ളതായി നല്‍കിയ പരാതിയില്‍ വലിയ അട്ടിമറിയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിങ് പാറ്റേണ്‍

വോട്ടിങ് പാറ്റേണ്‍

വോട്ടിങ് പാറ്റേണ്‍ കഴിഞ്ഞ തവണത്തേതിന് സമാനമായിരിക്കുമെന്ന് തന്നെയാണ് മൂന്ന് മുന്നണികളുടേയും പ്രതീക്ഷ. 2015 ല്‍ 63 ശതമാനമായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ പോളിങ്. ഇത്തവണ 61 ശതമാനവും. അതുകൊണ്ട് തന്നെ വിജയത്തുടര്‍ച്ച ഉറപ്പാണെന്നും 55 ലേറെ സീറ്റുകള്‍ ലഭിക്കുമെന്നുമാണ് എല്‍ഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്.

ഭൂരിപക്ഷം വാര്‍ഡുകളും

ഭൂരിപക്ഷം വാര്‍ഡുകളും


കോര്‍പ്പറേഷനില്‍ ഉള്‍പ്പെടുന്ന വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, നേമം നിയോജക മണ്ഡലങ്ങളിലെ ഭൂരിപക്ഷം വാര്‍ഡുകളും വിജയിക്കും. തീരദേശ ഉള്‍പ്പെടുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തും. അങ്ങനെയാണ് 55 സീറ്റ് വരെ നേടാന്‍ കഴിയുക. പക്ഷെ യുഡിഎഫ് വോട്ട് മറിഞ്ഞോയെന്ന ആശങ്കയും എല്‍ഡിഎഫിന് ഉണ്ട്. പ്രമുഖ സ്ഥാനാര്‍ഥികളുടേത് ഉള്‍പ്പെടെ ഏതാനും സിറ്റിങ് സീറ്റുകള്‍ നഷ്ടമായാല്‍ തിരിച്ചടിയും നേരിടാം.

ബിജെപി നടത്തുന്നത്

ബിജെപി നടത്തുന്നത്


മറുവശത്ത് വലിയ അവകാശ വാദങ്ങളാണ് ബിജെപി നടത്തുന്നത്. കൊവിഡിനെ മറികടന്നും അറുപത് ശതമാനത്തിന് മുകലില്‍ വോട്ടര്‍മാര്‍ എത്തിയത് ബിജെപി ട്രെന്‍ഡ് ആണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ തവണം 35 സീറ്റുകളാണ് പാര്‍ട്ടി നേടിയത്. ഇത്തവണ 40 ന് മുകളില്‍ സീറ്റ് ഉറപ്പിക്കുന്നു. അനുകൂല തരംഗമുണ്ടായാല്‍ കേവല ഭൂരിപക്ഷവും കിട്ടിയേക്കാമെന്നും പ്രതീക്ഷിക്കുന്നു.

ദേശീയ തലത്തില്‍

ദേശീയ തലത്തില്‍

തിരുവനന്തപുരത്ത് കോര്‍പ്പറേഷന്‍ ഭരണം നേടാന്‍ കഴിഞ്ഞാല്‍ ദേശീയ തലത്തില്‍ തന്നെ അത് വലിയ ചര്‍ച്ചാ വിഷയമാവും. അതിനാല്‍ തന്നെ രണ്ടും കല്‍പ്പിച്ചുള്ള പ്രചാരണ പരിപാടികളായിരുന്നു കോര്‍പ്പറേഷനില്‍ ബിജെപി നടത്തിയത്. മേയര്‍ സ്ഥാനം വനിതാ സംവരണമായ പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ വിവി രാജേഷിനെയടക്കം ബിജെപി സ്ഥാനാര്‍ത്ഥിയാക്കി.

വിഭാഗീയത

വിഭാഗീയത

അതേസമയം, പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിലടക്കം ഉണ്ടായ വിഭാഗീയത വിജയത്തെ ബാധിക്കുമോയെന്ന ആശങ്ക ബിജപിക്കുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചാല്‍ ദേശീയ നേതൃത്വത്തിന് മുന്നില്‍ അത് കെ സുരേന്ദ്രന്‍റെ നേട്ടമായി വിലയിരുത്തപ്പെടും. അതിനാല്‍ തന്നെ മറുപക്ഷം പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായില്ലെന്ന ആക്ഷേപം ശക്തമാണ്.

യുഡിഎഫും

യുഡിഎഫും


അതേസമയം, ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് യുഡിഎഫും അവകാശപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാല്‍ മുന്നേറുമെന്നതിനപ്പുറും കാര്യമായ പ്രതീക്ഷ അവര്‍ക്കില്ല. കഴിഞ്ഞ തവണ 21 സീറ്റുകള്‍ മാത്രം ലഭിച്ച യുഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു. തീരദേശവും തിരുവനന്തപുരം മണ്ഡലവും തുണച്ചാല്‍ 30 വരെ സീറ്റാണ് പ്രതീക്ഷിക്കുന്നത്.

ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം

Recommended Video

cmsvideo
    Local Body Election 2020: Suresh Gopi Against State Government | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+