• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

'രോഗ വ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് സംശയം'; ഗുരുതര ആരോപണം

തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടാവുന്നവരുടേയും ഉറവിടമറിയാത്ത രോഗികളുടേയും എണ്ണം ഉയരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ ജില്ലയില്‍ രോഗ വ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

അപേക്ഷയും അഭ്യര്‍ത്ഥനയും മാത്രമല്ല, കൊവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നുവെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം നമ്പര്‍ വാര്‍ഡായ ചെമ്മരുത്തി മുക്ക്, ഒറ്റശേഖര മംഗലം ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡായ കുറവര, പാറശാല ഗ്രാമപഞ്ചായത്തിലെ പതിനാറാം നമ്പര്‍ വാര്‍ഡായ ഇഞ്ചിവിള എന്നിവയാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്.

നഗരപരിധിയിലെ കടകള്‍ ഇന്ന് മുതല്‍ രാത്രി ഏഴ് മണിവരെ മാത്രമെ പ്രവര്‍ത്തിക്കാവുവെന്നാണ് എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാളയത്തും ചാലയിലും ഏര്‍പ്പെടുത്തിയതിന് സമാനമായ നിയന്ത്രണം നഗരത്തിലെ എല്ലാ പച്ചക്കറി, പലവ്യജ്ഞന ചന്തകളിലും ഏര്‍്‌പ്പെടുത്തും.

cmsvideo
  ലൂസ് സിഗരറ്റ് വാങ്ങുന്നര്‍ക്ക് കോവിഡ് സാധ്യത കൂടുതല്‍ | Oneindia Malayalam

  ജില്ലയില്‍ ഇന്നലെ പോലീസ് ഉദ്യോഗസ്ഥന് അടക്കം 17 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഒരു വയസ്സ് മാത്രം പ്രായമുളള കുഞ്ഞിനും ഇന്ന് കൊവിഡ് കണ്ടെത്തിയിരുന്നു. അതേസമയം എറണാകുളം ജില്ലയിലും കൊവിഡ് ബാധിതര്‍ വര്‍ധിച്ചതോടെ ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും നടപടികള്‍ കര്‍ശനമാക്കുകയാണ്. ചമ്പക്കര മാര്‍ക്കറ്റില്‍ പുലര്‍ച്ചെ കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. മാസ്‌ക് ധരിക്കാത്തവരെയും സാമൂഹിക അകലം പാലിക്കാത്തവരയെും കസ്റ്റഡിയിലെടുത്തിരുന്നു.

  കൊവിഡ് നിര്‍ദേശങ്ങള്‍ പാലിക്കാതെ കച്ചവടം നടത്തരുതെന്ന് മുന്നറിയിപ്പ് നല്‍കി. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ചന്ത അടപ്പിക്കുമെന്നും കടകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടിയെടുക്കുമെന്നും നഗരസഭാ സെക്രട്ടറിയും ഡിസിപിയും പ്രതികരിച്ചു. എറണാകുളത്ത് ഇന്നലെ 17 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

  ഒപ്പം കൊവിഡ് രോഗി ചികിത്സക്കെത്തിയ ചൊല്ലാനത്തെ സ്വകാര്യ ആശുപത്രി അടക്കുകയും എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം 72 ജീവനക്കാരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു.

  ബുദ്ധന്റെ ആശയങ്ങള്‍ യുവാക്കളെ പ്രചോദിപ്പിക്കും, അവരില്‍ പ്രതീക്ഷയുണ്ടെന്ന് പ്രധാനമന്ത്രി!!

  താരപരീക്ഷണമൊരുക്കി ബിജെപി.... ഗൗതമിയും നമിതയും സമിതിയില്‍, തമിഴ്‌നാട്ടില്‍ രജനിക്കും കമലിനുമൊപ്പം!!

  'സിപിഎം എന്ന കുളത്തില്‍ മുക്കിയെടുത്താല്‍ എല്ലാവരും വിശുദ്ധരാവും; അല്ലെങ്കില്‍ അഴിമതിക്കാര്‍'

  Thiruvananthapuram

  English summary
  Kadakampally Surendran Alleged that there is a conscious Effort To Spread the disease
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more