കടയ്‌ക്കലിൽ വീട്ടമ്മയുടെ കൊലപാതകം ; അക്രമികൾ സഞ്ചരിച്ച ബൈക്ക് തിരിച്ചറിഞ്ഞു
കടയ്‌ക്കൽ : വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ അക്രമികൾ സഞ്ചരിച്ച ബൈക്ക് പൊലീസ് തിരിച്ചറിഞ്ഞു. കടയ്‌ക്കൽ പുള്ളിപ്പച്ച പാങ്ങലുകാവ് ഗണപതിനട റാഫി മൻസിലിൽ റംലബീവി(35)യാണ് ഇന്നലെ രാത്രി പ്രായപൂർത്തിയാകാത്ത മക്കളുടെ മുന്നിൽ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 9.45ന് ബൈക്കിലെത്തിയ രണ്ടുപേരടങ്ങുന്ന സംഘത്തിലൊരാൾ വീട്ടിനുള്ളിൽ കയറി മുളകുപൊടി മുഖത്തേക്ക് വലിച്ചെറിഞ്ഞശേഷം റംലയെ കുത്തുകയായിരുന്നു.
നമ്മുക്ക് പരിചയപ്പെടാം പൗര്‍ണ്ണമി ബുഷ് ഇനത്തിലെ കുരുമുളക് തൈകളെ...!!! ചെടിചട്ടിയില്‍ വളര്‍ത്താം ആറുമാസത്തിനകം വിളവെടുക്കാം...
പുറത്തേക്ക് ഓടിയ ഇവരുടെ നിലവിളി കേട്ടെത്തിയ അയൽക്കാർ ഉടനെ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെഞ്ചിലും മുഖത്തും കുത്തേറ്റിട്ടുണ്ട്. ഭർത്താവുമായി അകന്നുകഴിയുകയാണ് റംലാബീവി. കടയ്ക്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ വീടുകളിലെ സി.സി.ടി.വി കാമറകളിൽ നിന്ന് അക്രമികളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഭർത്താവ് ഷാജഹാനുമായി ഏറെ നാളായി അകന്ന് കഴിയുകയാണ് റംലബീവി. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ കുടംബ കോടതിയിൽ കേസ് നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.സംഭവം നടന്ന ഉടൻ അവിടെ എത്തിയ ഷാജഹാനെ ചോദ്യം ചെയ്യാനായി പൊലീസ് കസ്‌റ്റഡിയിലെടുത്തു. പ്രവാസ ജീവിതം നയിക്കുകയായിരുന്ന ഷാജഹാൻ അടുത്തിടെയായി നാട്ടിൽ സ്ഥിര താമസമാണ്.
റംലബീവിയുടെ സഹോദരൻ ഒരു വർഷം മുമ്പ് മരിച്ചതിന്റെ ഓർമ്മ ചടങ്ങുകൾ ഇന്നലെ ആയിരുന്നു. കുട്ടികളുമായി തറവാട്ടിൽ പോയി ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങി ആഹാരം പാകം ചെയ്‌തു മൂവരും ഒന്നിച്ച് അത്താഴം കഴിക്കാൻ തുടങ്ങുമ്പോഴായിരുന്നു അക്രമികളെത്തിയത്.












Click it and Unblock the Notifications