തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടയ്ക്കാവൂർ കേസ്: അറസ്റ്റ് മൊഴിയെഴുക്കാനെന്ന പേരിൽ വിളിപ്പിച്ചതിന് പിന്നാലെ,താൻ നിരപരാധിയെന്ന് അമ്മ

Google Oneindia Malayalam News

തിരുവനന്തപുരം: കടയ്ക്കൂാവൂർ പോക്സോ കേസിൽ വെളിപ്പെടുത്തലുമായി പ്രതിസ്ഥാനത്തുള്ള അമ്മ. തനിക്കെതിരെ ചുമത്തിയിട്ടുള്ളത് കള്ളക്കേസാണെന്ന് വ്യക്തമാക്കിയ അമ്മ സത്യം പുറത്തുവരണമെന്ന ആവശ്യവും ഉന്നയിക്കുന്നു. മൊഴി എടുക്കാനെന്ന പേരിൽ തന്നെ കൊണ്ടുപോയ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് അവരുടെ വെളിപ്പെടുത്തൽ. ഭർത്താവിനെതിരെ 2019ൽ പോലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച അമ്മ ഭർത്താവ് നേരത്തെ തന്നെ മകനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുറ്റപ്പെടുത്തി.

സോളാര്‍ 'ഇക്കിളിക്കഥകള്‍' സിപിഎം ഇറക്കില്ല; പക്ഷേ, ഉമ്മന്‍ ചാണ്ടിയ്ക്ക് പൊള്ളും... അതിങ്ങനെസോളാര്‍ 'ഇക്കിളിക്കഥകള്‍' സിപിഎം ഇറക്കില്ല; പക്ഷേ, ഉമ്മന്‍ ചാണ്ടിയ്ക്ക് പൊള്ളും... അതിങ്ങനെ

സത്യം പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. മകനെ ഭീഷണിപ്പെടുത്തിയായിരിക്കും പരാതി നൽകിയതെന്നുമാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. മകനോട് ഒന്നും പറയാനില്ല. എന്നാൽ മക്കൾ മാനസിക വിഷമത്തിലായിരിക്കുമെന്നും മക്കളെ തിരിച്ചുകിട്ടണമെന്നും നിയമപോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി. കടയ്ക്കാവൂർ പോക്സോ കേസിൽ കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ അമ്മയ്ക്ക് അമ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മകന്റെ പരാതിയിലാണ് പോക്സോ കേസിൽ അമ്മ അറസ്റ്റ് ചെയ്യപ്പെടുന്നത്. എന്നാൽ പോലീസ് അറസ്റ്റ് നടക്കുമ്പോൾ എന്ത് കേസിലാണ് അറസ്റ്റ് ചെയ്യപ്പെടുന്നത് എന്തിനാണെന്ന് പോലും അറിയില്ലെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. 13 വയസ്സുള്ള സ്വന്തം മകനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന ആരോപണത്തെത്തുടർന്ന് അറസ്റ്റിലായത്.

rape-3-15631

ഹൈക്കോടതിയിൽ ജസ്റ്റിസ് ഷെർസിയുടെ സിംഗിൾ ബെഞ്ചാണ് പ്രതിസ്ഥാനത്തുള്ള കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ ഉപാധികളോടെയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. കേസ് അസാധാരണമാണെന്നും കേസിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ തന്നെ കേസ് അന്വേഷിക്കണമെന്നും കേസിൽ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

അതിക്രമത്തിനിരയായ കുട്ടിയെ കുട്ടിയുടെ ശാരീരികവും മാനസികവുമായ അവസ്ഥ നിലവലിൽ എന്താണെന്ന് പരിശോധിക്കണമെന്നും ഇതിന് വേണ്ടി മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. മെഡിക്കൽ കേളേജിലെ വിദഗ്ധരെ സംഘത്തെ ഉൾപ്പെടുത്തണമെന്നും അന്വേഷണത്തിലെ പുരോഗതി കൃത്യമായ ഇടവേളകളിൽ അറിയിക്കണമെന്നും കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.

പിസി ജോര്‍ജ് അയോഗ്യനാവുമോ? മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നുപിസി ജോര്‍ജ് അയോഗ്യനാവുമോ? മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നു

43 വോട്ടിന് കൈവിട്ട മണ്ഡലം! ജയിന്റ് കില്ലര്‍ ആയി മൊയ്തീന്‍ വന്ന ചരിത്രം... ഇത്തവണ ഏറ്റവും കരുത്തന്‍ വരുമോ?43 വോട്ടിന് കൈവിട്ട മണ്ഡലം! ജയിന്റ് കില്ലര്‍ ആയി മൊയ്തീന്‍ വന്ന ചരിത്രം... ഇത്തവണ ഏറ്റവും കരുത്തന്‍ വരുമോ?

യുഡിഎഫ് പിന്തുണച്ചില്ലെങ്കിലും വടകരയില്‍ ആര്‍എംപി മല്‍സരിക്കും; കെകെ രമ സ്ഥാനാര്‍ഥി ആയേക്കുംയുഡിഎഫ് പിന്തുണച്ചില്ലെങ്കിലും വടകരയില്‍ ആര്‍എംപി മല്‍സരിക്കും; കെകെ രമ സ്ഥാനാര്‍ഥി ആയേക്കും

എല്‍ഡിഎഫ് ഇത്തവണ നൂറിലേറെ സീറ്റുകള്‍ നേടും; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും എംഎം മണിഎല്‍ഡിഎഫ് ഇത്തവണ നൂറിലേറെ സീറ്റുകള്‍ നേടും; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും എംഎം മണി

Thiruvananthapuram
English summary
Kadakkavoor POCSO case: Accused mother's statement in the case after got bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X