തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടലിലുണ്ടായ അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളിക്ക് ഒരു മാസത്തിനകം നഷ്ട പരിഹാരം നൽകണം: മനുഷ്യാവകാശ കമ്മിഷൻ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ പരിക്കേറ്റ് മൂന്നുമാസം ചികിത്സയിലായിരുന്ന ശേഷം മരിച്ച മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് ഉടൻ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ഒരു ലക്ഷം രൂപ ഒരു മാസത്തിനുള്ളിൽ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടത്.

<strong>ബിജെപിയും കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും രാജ്യതാല്പര്യങ്ങള്‍ക്കെതിര്; മോദി ഭരണം രാജ്യത്തെ നശിപ്പിക്കുമ്പോള്‍ പിണറായി ഭരണം കേരളത്തെ ഇരുട്ടിലേക്ക് നയിക്കുകയാണെന്ന് മുല്ലപ്പള്ളി</strong>ബിജെപിയും കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും രാജ്യതാല്പര്യങ്ങള്‍ക്കെതിര്; മോദി ഭരണം രാജ്യത്തെ നശിപ്പിക്കുമ്പോള്‍ പിണറായി ഭരണം കേരളത്തെ ഇരുട്ടിലേക്ക് നയിക്കുകയാണെന്ന് മുല്ലപ്പള്ളി

രണ്ടരലക്ഷം രൂപ നൽകാനായിരുന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശം. ശേഷിക്കുന്ന തുക എപ്പോൾ കുടുംബത്തിന് കൈമാറുമെന്ന് കമ്മിഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. രണ്ട് വിവരങ്ങളും ഉൾക്കൊള്ളിക്കുന്ന റിപ്പോർട്ട് മാർച്ച് 20 നകം റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കമ്മിഷനിൽ സമർപ്പിക്കണം.

Fishermen

ബാലരാമപുരം ആർ.സി തെരുവ് പള്ളിവിളാകത്ത് വീട്ടിൽ രാജേശ്വരി നൽകിയ പരാതിയിലാണ് നടപടി. കടലിലുണ്ടായ അപകടത്തെ തുടർന്നാണ് 2017 ഫെബ്രുവരി 15 ന് ഇവരുടെ ഭർത്താവ് സണ്ണി മരിച്ചത്. ഭർത്താവ് ഉപേക്ഷിച്ച ഇവരുടെ മകൾ പരാതിക്കാരിയുടെ സംരക്ഷണയിലാണ്. മകൾക്ക് പ്ലസ് ടുവിലും പത്തിലും പഠിക്കുന്ന രണ്ട് പെൺകുട്ടികളാണുള്ളത്. സ്വന്തമായി വീടില്ല.

സണ്ണി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുക്കാത്തതു കാരണം യാതൊരു ആനുകൂല്യങ്ങൾക്കും അർഹനല്ലെന്ന് ഫിഷറീസ് ഡയറക്ടർ കമ്മിഷനെ അറിയിച്ചു. മത്സ്യഫെഡിന്റെ ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതിയിലും അദ്ദേഹം അംഗമായിരുന്നില്ല. ഈ സാഹചര്യത്തിൽ നിർദ്ധനരായ കുടുംബാംഗങ്ങളെ സഹായിക്കാൻ രണ്ടര ലക്ഷം രൂപ നൽകണമെന്ന് കമ്മിഷൻ 2018 മേയിൽ മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധി അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ കമ്മിഷൻ ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി വീണ്ടും കമ്മിഷനെ സമീപിക്കുകയായിരുന്നു. കമ്മിഷൻ റവന്യൂ അഡിഷണൽ ചീഫ് സെക്രട്ടറിയിൽ നിന്നു നടപടി റിപ്പോർട്ട് ആവശ്യപ്പെട്ടു. ജനുവരി 21 നാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഒരു ലക്ഷം രൂപ പരാതിക്കാരിയുടെ അക്കൗണ്ടിൽ ഉടൻ നിക്ഷേപിക്കാമെന്നും വിശദീകരണത്തിലുണ്ട്. മുൻ ഉത്തരവിലുള്ളതു പോലെ രണ്ടരലക്ഷം രൂപയും നൽകണമെന്നും കമ്മിഷൻ സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Thiruvananthapuram
English summary
Kadalundy accident; The Human Rights Commission has urged the fishermen to pay compensation within a month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X