തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് വരും കളരിപ്പയറ്റ് അക്കാഡമി; രണ്ടു മാസത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കും

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്ത് സര്‍ക്കാരിന്റെ കളരിപ്പയറ്റ് അക്കാഡമി ഒരുങ്ങുന്നു. ടൂറിസം വകുപ്പിന് കീഴിലുള്ള വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജിലാണ് കളരിപ്പയറ്റ് അക്കാഡമി സ്ഥാപിക്കുന്നത്. 3500 ചതുരശ്ര അടിയുള്ള കളരി രണ്ടു മാസത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. പത്മശ്രീ മീനാക്ഷിയമ്മയുടെ നേതൃത്വത്തിലുള്ള കളരി ആശാന്‍മാരാണ് ഇവിടെ ക്ളാസുകളെടുക്കുക.

 24-1456319115-k

ജനുവരി 16ന് നവീകരിച്ച ക്രാഫ്റ്റ് വില്ലേജിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കളരിപ്പയറ്റ് അക്കാഡമിയുടെ സിലബസ് പ്രകാശനം ചെയ്യും.തുടക്കത്തില്‍ 100 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. രാവിലെ അഞ്ചു മണി മുതല്‍ എട്ടു വരെയും വൈകിട്ട് അഞ്ചു മുതല്‍ ഏഴു വരെയുമാവും രണ്ടു ബാച്ചുകളിലായി പരിശീലനം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടാവും.

ക്രാഫ്റ്റ് വില്ലേജിന്റെ ഭാഗമായ നൃത്തപരിശീലന കളരിയെയും കളരിപ്പയറ്റ് അക്കാഡമിയെയും പരസ്പരം ബന്ധപ്പെടുത്തി ക്ളാസുകള്‍ നടത്താനും ആലോചനയുണ്ട്. നൃത്തം അഭ്യസിക്കുന്നവര്‍ക്ക് മെയ്വഴക്കത്തിനായി കളരിപ്പയറ്റ് പരിശീലനം സഹായകരമാകുന്ന വിധത്തില്‍ ക്ലാസുകള്‍ ഒരുക്കും.

കുഞ്ഞാലിക്കുട്ടിയുടെ വരവ് യുഡിഎഫിന്‍റെ നേതൃത്വം പിടിക്കാന്‍; എന്‍സിപി മുന്നണി വിടില്ല: എസ്ആര്‍പികുഞ്ഞാലിക്കുട്ടിയുടെ വരവ് യുഡിഎഫിന്‍റെ നേതൃത്വം പിടിക്കാന്‍; എന്‍സിപി മുന്നണി വിടില്ല: എസ്ആര്‍പി

മാറ്റത്തിന്റെ വഴിയിൽ കെഎസ്ഇബി, തിരുവനന്തപുരത്ത്‌ കെഎസ്ഇബിയുടെ 9 ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍മാറ്റത്തിന്റെ വഴിയിൽ കെഎസ്ഇബി, തിരുവനന്തപുരത്ത്‌ കെഎസ്ഇബിയുടെ 9 ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍

അമിത് ഷായ്‌ക്കെതിരെ ബിജെപിയില്‍ പടയൊരുക്കം, വസുന്ധരയ്‌ക്കൊപ്പം 5 പെണ്‍പുലികള്‍, ലക്ഷ്യമൊന്ന്!!അമിത് ഷായ്‌ക്കെതിരെ ബിജെപിയില്‍ പടയൊരുക്കം, വസുന്ധരയ്‌ക്കൊപ്പം 5 പെണ്‍പുലികള്‍, ലക്ഷ്യമൊന്ന്!!

കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഒപി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് ആരോഗ്യമന്ത്രി, 2.18 കോടി ചിലവ്കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഒപി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് ആരോഗ്യമന്ത്രി, 2.18 കോടി ചിലവ്

Thiruvananthapuram
English summary
Kalaripayat Academy to be set up in the capital; Construction will be completed in two months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X