Get Updates
Get notified of breaking news, exclusive insights, and must-see stories!

‌‌കളിയാക്കാവിള കൊലപാതകം: പോലീസ് തിരയുന്ന സുനിൽ കുമാറിന്റെ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കളിയാക്കാവിളയിൽ ക്വാറി വ്യവസായി ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് തിരയുന്ന സുനിൽ കുമാറിന്റെ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കന്യാകുമാരി ജില്ലയിലെ കുലശേഖരത്താണ് റോഡരികിൽ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് പോലീസ് കസ്റ്റഡ‍ിയിൽ എടുത്ത വാഹനം തക്കല ഡി വൈ എസ് പി ഓഫീസിലേക്ക് മാറ്റി. കേസിവ്‍ സുനിൽ കുമാറിനായി തമിഴ്നാട് പോലീസ് തിരച്ചിൽ ഊർജീതമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ വിവിധ ഭാ​ഗങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.

ദീപുവിനെ കൊലപ്പെടുത്താൻ സർജിക്കൽ ബ്ലേഡും ​ഗ്ലൗസും അടക്കമുള്ളവ നൽകിയത് സുനിൽ കുമാർ ആണെന്ന് നേരത്തെ അറസ്റ്റിലായ സജി കുമാർ മൊഴി നൽകിയിരുന്നു. അതേ സമയം അന്വേഷണത്തിന്റെ ഭാ​ഗമായി സുനിൽ‌ കുമാറുമായി അടുത്ത ബന്ധമുള്ള മൂന്ന് പേരെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

death

പ്രതി പിടിയിലായതിന് പിന്നാലെ മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ട ഇയാൾക്കായി അന്വേഷണ വിഭാ​ഗം നാല് സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ തുടരുകയാണ്. പ്രജീപ് ചന്ദ്രനെ വ്യാഴാഴ്ച വൈകീട്ട് തമിഴ്നാട് പോലീസിന്റെ നിർദ്ദേശ പ്രകാരം നെയ്യാറ്റിൻകര പോലീസ് പിടികൂടി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

ജൂൺ 24 തിങ്കളാഴ്ച രാത്രിയാണ് കാളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കാറിനുള്ളിൽ കഴുത്തറുത്ത നിലയിലായിരുന്നു. വാഹനത്തിന്റെ ഉടമയായ പാപ്പനംകോട് കരമന സ്വ​ദേശിയായ എസ് ദീപുവിനെ ( 44 ) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിസിനസ്സ് ആവശ്യത്തിനായി വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു ദീപു. രാത്രി 12 മണിയോടെ തമിഴ്നാട് പോലീസിന്റെ പട്രോളിം​ഗിന് ഇടെയാണ് മൃതദേഹം കണ്ടെത്തിയത്.

കാർ വഴിയരികിൽ നിർത്തിയിട്ട നിലയിലായിരുന്നു. കാറിന്റെ ഇൻഡിക്കേറ്റർ പ്രവർത്തിച്ചുകൊണ്ടിരുന്നതിനാൽ പോലീസ് വാ​ഹനത്തിന് സമീപം എത്തുകയായിരുന്നു. കാറിന്റെ മുൻ സീറ്റിലാണ് യുവാവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് പുറപ്പെട്ടപ്പോൾ ദീപുവിന്റെ കൈവശം 10 ലക്ഷം രൂപയോളം ഉണ്ടായിരുന്നു.

കാറിന്റെ ഡിക്കി തുറന്ന് കിടക്കുകയായിരുന്നു. ദീപുവിന് മലയത്ത് ക്രഷർ യൂണിറ്റുണ്ട്. പുതിയ ക്രഷർ തുടങ്ങുന്നതിനായി ജെ സി ബിയും മറ്റും വാങ്ങുന്നതിനായി രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതാണെന്നാണ് വീട്ടുകാരുടെ മൊഴി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+