കരിക്കകം പൊങ്കാല മഹോത്സവത്തിന് കെഎസ്ആർടിസിയുടെ സ്പെഷ്യൽ സർവീസുകൾ; വിശദമായി അറിയാം
തിരുവനന്തപുരം: കരിക്കകം പൊങ്കാല മഹോത്സവത്തിന് കെ എസ് ആർ ടി സിയുടെ സ്പെഷ്യൽ സർവീസുകൾ. കിഴക്കേക്കോട്ടയിൽ നിന്നും കരിക്കകത്തേക്കും തിരിച്ചും സർവ്വീസുകൾ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ 06:00 മണി മുതൽ രാത്രി 10 :00 മണി വരെ ഇടതടവില്ലാതെ 15 മിനിട്ട് ഇടവേളകളിൽ സർവ്വീസുകൾ നിലവിൽ ക്രമീകരിച്ചിട്ടുണ്ട്. 15 ബസുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.
കൂടാതെ യാത്രക്കാരുടെ തിരക്കനുസ്സരിച്ച് കൂടുതൽ ബസുകൾ സർവ്വീസിനായി ക്രമീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി എന്നും കെ എസ് ആർ ടി സി വ്യക്തമാക്കി. കരിക്കകം സ്പെഷ്യൽ സർവ്വീസിൻ്റെ ഭാഗമായി ഒരു സ്റ്റേഷൻ മാസ്റ്റർ ഓഫീസും, സർവീസ് നടത്തിപ്പിനായി ഇൻസ്പെക്റ്റർ, സ്‌റ്റേഷൻ മാസ്റ്റർ തുടങ്ങിയവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റി യൂണിറ്റിനാണ് സർവീസ് നടത്തിപ്പിൻ്റെ ചുമതലെയന്നു കെ എസ് ആർ സി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കെ എസ് ആർ ടി സി പക്കുവെച്ച കുറിപ്പ്:
കരിക്കകം പൊങ്കാല മഹോത്സവം കെ എസ് ആർ ടി സി സ്പെഷ്യൽ സർവീസുകൾ. കരിക്കകം പൊങ്കാല മഹോത്സവത്തേടനുബന്ധിച്ച് കിഴക്കേക്കോട്ടയിൽ നിന്നും കരിക്കകത്തേക്കും തിരിച്ചും സർവ്വീസുകൾ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ 06:00 മണി മുതൽ രാത്രി 10 :00 മണി വരെ ഇടതടവില്ലാതെ 15 മിനിട്ട് ഇടവേളകളിൽ സർവ്വീസുകൾ നിലവിൽ ക്രമീകരിച്ചിട്ടുണ്ട്. 15 ബസുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. കൂടാതെ
യാത്രക്കാരുടെ തിരക്കനുസ്സരിച്ച് കൂടുതൽ ബസുകൾ സർവ്വീസിനായി ക്രമീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
കരിക്കകം സ്പെഷ്യൽ സർവ്വീസിൻ്റെ ഭാഗമായി ഒരു സ്റ്റേഷൻ മാസ്റ്റർ ഓഫീസും, സർവീസ് നടത്തിപ്പിനായി ഇൻസ്പെക്റ്റർ, സ്‌റ്റേഷൻ മാസ്റ്റർ
തുടങ്ങിയവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റി യൂണിറ്റിനാണ് സർവീസ് നടത്തിപ്പിൻ്റെ ചുമതല.
16/03/2024 രാവിലെ 09:30 ന് ബഹു: എം എൽ എശ്രീ: കടകംപള്ളി സുരേന്ദ്രൻ കെ എസ് ആർ ടി സി സ്റ്റേഷൻ മാസ്റ്റർ ഓഫീസിൻ്റെപ്രവർത്തനം ഭദ്ര ദീപം തെളിയിച്ച് തുടക്കം കുറിച്ചു.
ചടങ്ങിൽ കെ എസ് ആർ ടി സി ദക്ഷിണ മേഘലാ ഓഫീസർ ശ്രീ.റോയ് ജേക്കബ്, തിരുവനന്തപുരംസിറ്റി യൂണിറ്റ് ഓഫീസർ ശ്രീ: സി.പി പ്രസാദ് എന്നിവരും സർവ്വീസ് നടത്തിപ്പ് വിലയിരുത്തുകയും സ്റ്റേഷൻ മാസ്റ്റർ ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക്
കെ എസ് ആർ ടി സി സിറ്റി
ഫോൺ:0471-2575495
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
എന്ന നമ്പറുകളിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 9497722205












Click it and Unblock the Notifications