തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസര്‍കോഡ്: മലയോരങ്ങളിൽ വന്യ മൃഗങ്ങളെ കുരുക്കുന്ന മരണക്കെണികള്‍, കാട്ടുപന്നിയും ഉടുമ്പും ഇരകള്‍!

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: മലയോരങ്ങളിൽ വന്യ മൃഗങ്ങളെ കുരുക്കുന്ന മരണക്കെണികള്‍ വ്യാപകം. തന്റെ കൃഷിയിടങ്ങൾ സംരക്ഷിക്കുന്നതിനായി പറമ്പിൽ കാട്ടുപന്നികളെ കുരുക്കാനായി ഇവർ കെണിയൊരുക്കുന്നു എന്നാൽ കാട്ടുപന്നികൾക്ക് പകരം ഉടുമ്പ്, മുയല്‍, അണ്ണാന്‍ തുടങ്ങിയ നിരുപദ്രവകാരികളായ ജീവികളാണ് കെണിയിൽ പെടുന്നത്. കാട്ടു പന്നികളുടെയും മറ്റും ശല്യം രൂക്ഷമായ പ്രദേശങ്ങളിലാണ് ഇത്തരത്തിലുള്ള കുരുക്കുകള്‍ കൂടുതലായും സ്ഥാപിക്കുന്നത്.


കഴിഞ്ഞ ദിവസം കള്ളാര്‍ ഓണിയില്‍ പന്നിക്ക് വെച്ച കെണിയില്‍ കുടുങ്ങിയത് പുലിയായിരുന്നു. കെണിയിൽ പെട്ട പുലിയെ മയക്കു വെടി വെച് തളർത്തിയെങ്കിലും പുലി ചത്തുപോയിരുന്നു. എന്നാൽ പന്നിക്ക് കെണിവെച്ചത് ആരാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും കണ്ടെത്തിയാൽഅവർക്കെതിരെ കേസെടുക്കുമെന്നും ജാമ്യമില്ലാവകുപ്പ് പ്രകാരമായിരിക്കും കേസെന്നും ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ എം. രാജീവന്‍ പറഞ്ഞു. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് പന്നിക്കെണി ഒരുക്കിയത്. പന്നിയെ കെണിവെച്ച് പിടിക്കുന്നത് ശിക്ഷാര്‍ഹമാണ് അതുകൊണ്ട് തന്നെ പണിക്കുള്ള കെണി രഹസ്യമായിട്ടായിരിക്കും ഒരുക്കിവെക്കുന്നത് അതുകൊണ്ട് തന്നെ ഇതുവഴി പോകുന്ന മനുഷ്യരുടെ ജീവൻ പോലും ഭീഷണിയിലാണ്.

kasarcode-map

കൃഷിയെ സംരക്ഷിക്കാൻ മാത്രമല്ല ഇത്തരം മൃഗങ്ങളെ കെണിയിൽ വീഴ്ത്തി കൊന്ന് വിൽക്കുന്നവരും ഉണ്ട്. കാസര്‍കോട് താലൂക്കിലെ ആദൂര്‍, ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഉള്‍നാടന്‍ വനപ്രദേശങ്ങളിലും കാഞ്ഞങ്ങാടിന്റെ കിഴക്കന്‍ മലയോര മേഖലകളിലുമെല്ലാം വന്യ ജീവികളെ കെണിയൊരുക്കി കൊല്ലുന്ന സംഭവങ്ങള്‍ വ്യാപകമാണ്. വന്യ ജീവികളെ കൊല്ലുന്നത് കുറ്റകൃത്യമാണെങ്കിലും ഇതിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ വനം വകുപ്പിന് സാധിക്കുന്നില്ല.

കെണികള്‍ ഉപയോഗിച്ച്എത്രയോ മൃഗവേട്ടകള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. കാട്ടു പന്നികള്‍ അടക്കമുള്ള ഉപദ്രവകാരികളായ വന്യ മൃഗങ്ങളുടെ ശല്യം തടയാന്‍ അധികൃതര്‍ നടപടിയൊന്നും സ്വീകരിക്കാത്തതിലും പ്രതിഷേധം ശക്തമാകുന്നുണ്ട്.

Thiruvananthapuram
English summary
kasargode local news wild animals trapped.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X