തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാട്ടായിക്കോണം സംഘര്‍ഷം ആര്‍എസ്എസ് ബോധപൂര്‍വ്വം സൃഷ്ടിച്ചത്: ആനാവൂര്‍ നാഗപ്പന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കാട്ടായിക്കോണത്തെ സംഘർഷം ആർഎസ്എസ് ബോധപൂർവം സൃഷ്ടിച്ചതാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. പോലീസാകട്ടെ പോത്തൻകോട് എസ്ഐയുടെ നേതൃത്വത്തിൽ മുൻവിധിയോടെ എന്നോണം സിപിഐ(എം) പ്രവർത്തകർക്കു നേരെ ആക്രമണം നടത്തുകയാണ് ചെയ്തത്. കാട്ടായിക്കോണം പ്രദേശം എൽഡിഎഫിന്റെ ശക്തികേന്ദ്രമാണ്. അവിടെ സുഖമമായി വോട്ടെടുപ്പ് നടക്കാതിരിക്കാൻ ബിജെപി ആസൂത്രിതമായി സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വോട്ടെടുപ്പ് ദിവസം രാവിലെ ബിജെപിയുടെ ബൂത്ത് ഓഫീസിലെ ചിലർ വോട്ടർമാരോട് മോശമായി സംസാരിച്ചതിനെ തുടർന്ന് വാക്കേറ്റമുണ്ടായി. പോലീസും മുതിർന്ന നേതാക്കളും ഇടപെട്ട് പ്രശ്നം അവസാനിപ്പിക്കുകയും ചെയ്തു. അപ്പോൾ തന്നെ ഈ ചെറിയ പ്രശ്നത്തെ ഇല്ലാത്ത പൊടിപ്പും തൊങ്ങലും ചേർത്ത് സിപിഐ(എം)നെതിരെ സംസ്ഥാന വ്യാപകമായിപ്രചരിപ്പിക്കാൻ വസ്തുതകൾ മനസ്സിലാക്കാതെ ചില മാധ്യമങ്ങളും രംഗത്തെത്തി.
ഉച്ചയ്ക്കുശേഷം കാറിലെത്തിയ ആർഎസ്എസ് ഗുണ്ടകൾ ബൂത്തിൽ ഉണ്ടായിരുന്ന സിപിഐ(എം) പ്രവർത്തകരെ ആക്രമിക്കുകയാണ് ഉണ്ടായത്.

 cpm

ബൂത്തിൽ ഉണ്ടായിരുന്നവരും നാട്ടുകാരും ഓടിക്കൂടിയപ്പോൾ അക്രമികൾ വന്ന കാർ ഉപേക്ഷിച്ച് മറ്റൊരു കാറിൽ രക്ഷപ്പെട്ടു. അക്രമിസംഘം വന്നിറങ്ങിയ കാറിൽ മാരകായുധങ്ങളും മദ്യക്കുപ്പിയും ബിജെപി തിരഞ്ഞെടുപ്പ് നോട്ടീസുകളും ഉണ്ടായിരുന്നു. സമാധാനപരമായി പോളിംഗ് നടന്നിരുന്ന സ്ഥലത്ത് നേരത്തെ തീരുമാനിച്ചുറപ്പിതനുസരിച്ചാണ് ഈ ആക്രമണം നടത്തിയത്. ആക്രമണം നടന്നതിന് തൊട്ടു പിന്നാലെ വന്ന പോലീസ് ആകട്ടെ ആക്രമണം നടത്തിയ ആർഎസ്എസുകാരെ പിടികൂടാനല്ല പകരം സിപിഐ(എം) കൗൺസിലർ സ: ഡി. രമേശ് അടക്കമുള്ള നേതാക്കൾക്ക് നേരെ നിഷ്ഠൂരമായ ലാത്തിച്ചാർജ്ജ് നടത്താനാണ് തുനിഞ്ഞത്. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻറ് സുർജിത്ത് അടക്കമുള്ള നേതാക്കളെയും പ്രവർത്തകരെയും യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്തു മർദ്ദിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു.

നിരവധി പേർക്ക് പോലീസ് ലാത്തിച്ചാർജിൽ പരിക്കുപറ്റി. പോത്തൻകോട് എസ്ഐ ആണ് ഇതിന് നേതൃത്വം നൽകിയത്. ചില താൽപര്യങ്ങൾക്കു വഴങ്ങിയാണ് പോത്തൻകോട് എസ്ഐ നിയമവിരുദ്ധമായ ഈ ഹീനകൃത്യത്തിന് തയ്യാറായത്. ഇതേ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ തയ്യാറാവണം.
പരാജയം ഉറപ്പിച്ച ബിജെപി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നിലയിലാണ് ഇവിടെ പ്രവർത്തിച്ചത്.

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ബിജെപി സ്ഥാനാർഥി തന്നെയാണ് നേതൃത്വം നൽകിയിരിക്കുന്നത്. കാട്ടായിക്കോണത്ത് ഉണ്ടായ ഈ സംഭവങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇതിനെതിരെ സമഗ്രവും നിക്ഷ്പക്ഷവുമായ അന്വേഷണം നടത്തി കർശനനടപടികൾ സ്വീകരിക്കണമെന്നും, കാറിൽ എത്തി സിപിഐ(എം) പ്രവർത്തകരെ ആക്രമിച്ച അക്രമകാരികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപെടുന്നുവെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

ഗ്ലാമറസ് ലുക്കില്‍ തിളങ്ങി മലയാളികളുടെ സ്വന്തം അനു ഇമ്മാനുവല്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Recommended Video

cmsvideo
ആന്റണിയുടെ മകനെ തേച്ചൊട്ടിച്ച്‌ കോൺഗ്രെസ്സുകാർ | Oneindia Malayalam

Thiruvananthapuram
English summary
Kattaikonam conflict was deliberately created by the RSS: Anavoor Nagappan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X