Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താം ക്ലാസുകാരന്റെ മരണത്തില്‍ വഴിത്തിരിവ്; മനപൂര്‍വം കാറിടിപ്പിച്ച് കൊന്നു, ബന്ധു ഒളിവില്‍

കാട്ടാക്കട: കാറിടിച്ച് സൈക്കിള്‍ യാത്രികനായ പത്താം ക്ലാസുകാരന്‍ മരിച്ച സംഭവത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്. കുട്ടിയെ മനപൂര്‍വം കാറിടിപ്പിച്ച് കൊല്ലുകയായിരുന്നു എന്ന് വ്യക്തമാക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു. കുട്ടിയുടെ അകന്നബന്ധുവായ പൂവച്ചല്‍ പുളിങ്കോട് ഭൂമിക വീട്ടില്‍ പ്രിയരഞ്ജന്‍ എന്നയാളാണ് കൊലപാതകത്തിന് പിന്നില്‍. ഇയാള്‍ നിലവില്‍ ഒളിവിലാണ് എന്ന് പൊലീസ് അറിയിച്ചു.

ഇയാള്‍ക്കെതിരെ നരഹത്യയ്ക്ക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തും. നേരത്തെ ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് അനുസരിച്ചായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ സി സ ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നരഹത്യക്ക് കേസെടുക്കുകയായിരുന്നു.

car accident

ആഗസ്റ്റ് 30 ന് ആണ് പുളിങ്കോട് ക്ഷേത്രത്തിനു സമീപം വച്ച് പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ എ അരുണ്‍കുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഐ ബി ഷീബയുടെയും മകന്‍ ആദിശേഖര്‍ (15) മരിച്ചത്. അപകടമരണമാണ് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ പൊലീസ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ക്രൂരകൃത്യത്തിന്റെ ചുരുളഴിഞ്ഞത്.

സുഹൃത്തുക്കളുമൊത്ത് ക്ഷേത്ര പരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ആദിശേഖര്‍. വീട്ടിലേക്ക് പോകാന്‍ സൈക്കിളില്‍ കയറവേ പ്രധാന റോഡില്‍ വശത്ത് നിര്‍ത്തിയിരുന്ന കാര്‍ പെട്ടെന്ന് മുന്നോട്ട് എടുത്ത് കുട്ടിയെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വിദ്യാര്‍ഥിയുടെ മുകളിലൂടെ വാഹനം കയറിയിറങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ആദിശേഖര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. അപകടത്തിനു മുന്‍പ് പ്രിയരഞ്ജന്‍ ക്ഷേത്രത്തിനു മുന്നില്‍ മൂത്രം ഒഴിച്ചത് കുട്ടി ചോദ്യം ചെയ്തിരുന്നു. ഇതില്‍ കുട്ടിയോട് പ്രിയരഞ്ജന്‍ കയര്‍ത്ത് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് ഉയരുന്ന ആരോപണം. അപകടമുണ്ടാക്കിയ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+