Get Updates
Get notified of breaking news, exclusive insights, and must-see stories!

കഴക്കൂട്ടത്ത് അട്ടിമറി,കടകംപള്ളിയെ വീഴ്ത്തി ശോഭാ സുരേന്ദ്രൻ വിജയിക്കുമെന്ന് മനോരമ സർവ്വേ

തിരുവനന്തപുരം; ഇത്തവണ ജില്ലയിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മണ്ഡലമാണ് കഴക്കൂട്ടം. ബിജെപി എ പ്ലസ് എന്ന് കണക്കാക്കുന്ന മണ്ഡലത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ നേർക്ക് നേർ പോരാട്ടമായിരുന്നു ഇത്തവണ അരങ്ങേറിയത്. ശക്തമായ മത്സരത്തിൽ മണ്ഡലം ബിജെപി തന്നെ പിടിക്കുമെന്നാണ് മനോരമ ന്യൂസ് സർവ്വേ പ്രവചിക്കുന്നത്. വിശദാംശങ്ങളിലേക്ക്

കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം

കഴക്കൂട്ടത്ത്

കഴക്കൂട്ടത്ത്

യുഡിഎഫിന് ശക്തമായ സ്വാധീനമുള്ള കഴക്കൂട്ടം 2016 ലാണ് കടകംപള്ളി സുരേന്ദ്രനിലൂടെ എൽഡിഎഫ് പിടിച്ചെടുത്ത്. 2001 മുതല്‍ 2011 വരെ എംഎൽഎയായിരുന്ന എംഎ വാഹിദിനെ പരാജയപ്പെടുത്തിയായിരുന്നു കടകംപള്ളിയുടെ വിജയം. എന്നാൽ കോൺഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ച് കൊണ്ട് ബിജെപി മണ്ഡലത്തിൽ മൂന്നാം സ്ഥാനം നേടി.

രണ്ടാം സ്ഥാനത്ത്

രണ്ടാം സ്ഥാനത്ത്

അന്ന് വി മുരളീധരനായിരുന്നു മണ്ഡലത്തിൽ രണ്ടാമത് എത്തിയത്. 2011 ല്‍ വെറും 7508 വോട്ടുണ്ടായിരുന്ന സ്ഥാനത്ത് 42,732 വോട്ടുകൾ നേടിയായിരുന്നു മുരളീധരന്റെ വിജയം. ഇതോടെയാണ് ശക്തമായ പോരാട്ടം കാഴ്ചവെച്ചാൽ മണ്ഡലം പിടിക്കാമെന്ന കണക്ക് കൂട്ടലിൽ ബിജെപി ഇവിടെ പോരിനിറങ്ങിയത്.

ഞെട്ടിച്ച പ്രഖ്യാപനം

ഞെട്ടിച്ച പ്രഖ്യാപനം

തുടക്കത്തിൽ വി മുരളീധരൻ തന്നെ മണ്ഡലത്തിൽ മത്സരിക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ സംസ്ഥാന നേതൃത്വപ്പോലും ഞെട്ടിച്ച് കൊണ്ട് ശോഭാ സുരേന്ദ്രനെ കേന്ദ്രം നേതൃത്വം ഇവിടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഇതോടെയാണ് മണ്ഡലത്തിൽ മത്സരം കടുത്തത്.

ശക്തമായ പോരാട്ടം

ശക്തമായ പോരാട്ടം

തുടക്കത്തിൽ കടകംപള്ളിയാണ് പ്രചരണത്തിൽ മുന്നേറിയതെങ്കിലും ശോഭ എത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. കടുത്ത മത്സരമാണ് അവർ കാഴ്ച വെച്ചതെന്ന് സിപിഎം കേന്ദ്രങ്ങൾ പോലും സമ്മതിച്ചിരുന്നു. ഇത്തരത്തിൽ കടുത്ത പോരാട്ടത്തിനൊടുവിൽ ശോഭ തന്നെ മണ്ഡലത്തിൽ വിജയിക്കുമെന്നാണ് മനോരമ സർവ്വേ പ്രവചിക്കുന്നത്.

ശോഭാ സുരേന്ദ്രന്

ശോഭാ സുരേന്ദ്രന്

34. 5 ശതമാനം വോട്ട് ശോഭാ സുരേന്ദ്രന് ലഭിക്കുമെന്നാണ് പ്രവചനം. സുരേന്ദ്രന് 31.7 ശതമാനവും യുഡിഎഫ് സ്ഥാനാർത്ഥി എസ്എസ് ലാലിന് 27.1 ശതമാനം വോട്ടും പ്രവചിക്കുന്നു. അതേസമയം സംസ്ഥാനത്തെ ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് ഇത്തവണ ബിജെപി പരാജയപ്പെടുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്.

നേമത്ത് ശിവൻകുട്ടി

നേമത്ത് ശിവൻകുട്ടി

നേമത്ത് സിപിഎമ്മിന്റെ വി ശിവൻകുട്ടി വിജയിക്കുമെന്നാണ് സർവ്വേ പ്രവചനം. 40.7 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. ബിജെപിയെ ഞെട്ടിച്ച് കുമ്മനം രാജശേഖരൻ 33.1 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനം നേടുമെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. 2016 ൽ എട്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബിജെപിക്ക് വേണ്ടി ഒ രാജഗോപാൽ വിജയിച്ചത്.

ഗുണം ചെയ്യില്ല

ഗുണം ചെയ്യില്ല

മണ്ഡലം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ കെ മുരളീധരൻ കോൺഗ്രസിന് വേണ്ടി മത്സരിച്ചെങ്കിലും യാതൊരു ചലനവും സൃഷ്ടിക്കാൻ സാധിച്ചിട്ടില്ലെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു.
കെ മുരളീധരന് 24.4 ശതമാനം വോട്ടുകളാണ് സർവ്വേ പ്രവചിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+