തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മെഡിക്കല്‍ സ്റ്റോര്‍ ഉടമയോട് കഴക്കൂട്ടം എസ്‌ഐയുടെ പരാക്രമം, പണി കൊടുത്ത് സിസിടിവി!

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ മേനംകുളത്ത് മെഡിക്കല്‍ സ്റ്റോര്‍ ഉടമയോട് കഴക്കൂട്ടം എസ്‌ഐയുടെ പരാക്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് മേനംകുളത്തെ മെഡിക്കല്‍ സ്റ്റോറില്‍ എത്തിയ കഴക്കൂട്ടം എസ്‌ഐ സന്തോഷ് കുമാര്‍ മെഡിക്കല്‍ സ്‌റ്റോര്‍ ഉടമയെ മര്‍ദ്ദിച്ചത്. ശ്രീലാല്‍ എന്നയാള്‍ക്കാണ് എസ്‌ഐയുടെ മര്‍ദ്ദനമേറ്റത്. തുടര്‍ന്ന് എസ്‌ഐയെ സ്ഥലം മാറ്റി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി പകര്‍ത്തിയതാണ് എസ്‌ഐക്ക് കുരുക്കായത്.

എസ്‌ഐ തന്നെ മര്‍ദ്ദിച്ചതായും ആളുകളുടെ മുന്നില്‍ വെച്ച് അസഭ്യം പറഞ്ഞതായും കാട്ടി മെഡിക്കല്‍ സ്‌റ്റോര്‍ ഉടമ ശ്രീലാല്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. കട തുറന്ന് വെക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം കഴിഞ്ഞു എന്ന് പറഞ്ഞാണ് എസ്‌ഐ മര്‍ദ്ദിച്ചത് എന്നാണ് പരാതി. സിസിടിവി ദൃശ്യങ്ങള്‍ അടക്കമാണ് ശ്രീലാല്‍ പരാതി നല്‍കിയത്.

police

മെഡിക്കല്‍ സ്റ്റോറിന് മുന്നില്‍ രാത്രി 7 മണിയോടെയാണ് എസ്‌ഐ സന്തോഷ് കുമാര്‍ ജീപ്പില്‍ എത്തിയത്. ഈ സമയം കടയില്‍ മരുന്ന് എടുത്ത് കൊടുത്തുകൊണ്ട് നില്‍ക്കുകയായിരുന്നു ശ്രീലാല്‍. എസ്‌ഐ ശ്രീലാലിനെ പുറത്തേക്ക് വിളിച്ചു. എന്നാല്‍ ജീപ്പിന് സമീപത്തേക്ക് ഇറങ്ങിച്ചെല്ലാതെ കടയില്‍ നിന്ന് കൊണ്ട് തന്നെ എസ്‌ഐയോട് ശ്രീലാല്‍ കാര്യം തിരക്കി. ഇതാണ് എസ്‌ഐയെ പ്രകോപിപ്പിച്ചത്.

ജീപ്പില്‍ നിന്നും ഇറങ്ങിച്ചെന്ന എസ്‌ഐ ശ്രീലാലിനെ കടയില്‍ നിന്നും വലിച്ചിറക്കുകയായിരുന്നു. മാത്രമല്ല അസഭ്യം പറയുകയും ചെയ്തു. എന്നാല്‍ ശ്രീലാല്‍ മാസ്‌ക് ധരിക്കാതിരുന്നതിനാല്‍ താന്‍ താക്കീത് നല്‍കുക മാത്രമാണ് ചെയ്തത് എന്നാണ് എസ്‌ഐ സന്തോഷ് കുമാറിന്റെ വാദം. അതേസമയം എസ്‌ഐ ശ്രീലാലിനോട് അപമര്യാദയായി പെരുമാറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്. മാത്രമല്ല ശ്രീലാല്‍ മാസ്‌ക് ധരിച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ സാഹചര്യത്തിലാണ് കഴക്കൂട്ടം എസ്‌ഐക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

രാഹുലിന്റെയും പ്രിയങ്കയുടെയും വഴിയേ റോബർട്ട് വാദ്രയും! സോണിയയുടെ ആഹ്വാനം ഏറ്റെടുത്ത് വാദ്ര!രാഹുലിന്റെയും പ്രിയങ്കയുടെയും വഴിയേ റോബർട്ട് വാദ്രയും! സോണിയയുടെ ആഹ്വാനം ഏറ്റെടുത്ത് വാദ്ര!

രാഹുല്‍ ഗാന്ധി എന്നാല്‍ ഒരു നാണക്കേട്, പ്രായം 50 ആയിട്ടും... രാഹുൽ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി!രാഹുല്‍ ഗാന്ധി എന്നാല്‍ ഒരു നാണക്കേട്, പ്രായം 50 ആയിട്ടും... രാഹുൽ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി!

 പ്രസവിച്ച ഭാര്യയേയും കുഞ്ഞിനേയും കാണണം, സ്റ്റെപ്പിനിയിൽ ചുരുണ്ടിരുന്ന് കേരളത്തിലേക്ക്, പിടിയിൽ! പ്രസവിച്ച ഭാര്യയേയും കുഞ്ഞിനേയും കാണണം, സ്റ്റെപ്പിനിയിൽ ചുരുണ്ടിരുന്ന് കേരളത്തിലേക്ക്, പിടിയിൽ!

കോവിഡ് പ്രതിരോധം; സംഭാവന നല്‍കിയവരില്‍ അസിം പ്രേംജി ലോകത്ത് മൂന്നാമത്; അംബാനിയും അദാനിയും എവിടെകോവിഡ് പ്രതിരോധം; സംഭാവന നല്‍കിയവരില്‍ അസിം പ്രേംജി ലോകത്ത് മൂന്നാമത്; അംബാനിയും അദാനിയും എവിടെ

മിനിമം ചാര്‍ജ് മാത്രം കൂട്ടിയാല്‍ പ്രശ്‌നം തീരില്ല, ബസ് സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്ന് ഉടമകള്‍മിനിമം ചാര്‍ജ് മാത്രം കൂട്ടിയാല്‍ പ്രശ്‌നം തീരില്ല, ബസ് സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്ന് ഉടമകള്‍

Thiruvananthapuram
English summary
Kazhakkoottam SI transferred for attacking Medical shop owner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X