തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിണറായി സര്‍ക്കാരിന്റെ നിരുത്തവാദപരമായ തീരുമാനം; തുറന്നടിച്ച് ശശി തരൂര്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ രോഗ വ്യാപന ഘട്ടത്തിലും കീം പരീക്ഷ നടത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി വിവാദമാകുന്നു. തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണിത്. സര്‍ക്കാരിനെതിരെ കടുത്ത പ്രതികരണവുമായി തിരുവനന്തപുരം എംപി ശശി തരൂര്‍ രംഗത്തുവന്നു. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ...

07

സര്‍ക്കാരിന്റെ തികച്ചും നിരുത്തരവാദപരമായ ഒരു തീരുമാനത്തിന് കേരളം കനത്ത വില നല്‍കുകയാണിപ്പോള്‍. ലോക്ക് ഡൌണ്‍ കാരണം കീം പരീക്ഷ നീട്ടിവെക്കണമെന്ന് വിദ്യാര്‍ത്ഥികളും തിരുവനന്തപുരം എം പി എന്ന നിലയില്‍ ഞാനും മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഞാന്‍ ശക്തമായി യുജിസി യോടും ഡോ: രമേശ് പോക്രിയാല്‍ നിശാങ്കിനോടും ഇത്തരം തെറ്റുകള്‍ മറ്റെവിടെയും ആവര്‍ത്തിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

കെഎസ് ശബരീനാഥന്‍ എംഎല്‍എയുടെ പ്രതികരണം ഇങ്ങനെ...

തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ആശങ്കയുളവാക്കുന്നതാണ്. ഈ രണ്ടു പേരും പരീക്ഷയെഴുതിയത് കണ്‍ടൈന്മെന്റ് സോണായ തൈക്കാടും കരമനയുമുള്ള ആയിരങ്ങള്‍ എത്തിച്ചേര്‍ന്ന കേന്ദ്രങ്ങളിലാണ്.

Recommended Video

cmsvideo
Social distancing goes for a toss at entrance exam centres in Trivandrum | Oneindia Malayalam

ട്രിപ്പിള്‍ ലോക്ഡൗണിലും തലസ്ഥാനത്ത് കൂടുതല്‍ കേസുകള്‍ വന്നത് നാണക്കേടാണെന്ന് ബഹു: മുഖ്യമന്ത്രി അവലോകനയോഗത്തില്‍ പറഞ്ഞത്. എന്നാല്‍ ഇതേ മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും പരീക്ഷ മാറ്റി വെക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും കോവിഡ് വ്യാപനകാലത്ത് കീം നടത്തണമെന്ന് വാശിപിടിച്ചത്.

കേരള സര്‍ക്കാര്‍ 'കോവിഡിന്റെ വ്യാപാരികളാണ്' എന്ന രാഷ്ട്രീയ വിശേഷണത്തിന് ഞാന്‍ മുതിരുന്നില്ല, പക്ഷേ നിങ്ങളുടെ വികലമായ തീരുമാനങ്ങള്‍ കാരണം ഒരു നഗരവും ഇവിടുത്തെ ജനങ്ങളും ആശങ്കയുടെ മുള്‍മുനയിലാണ്. ഇത് നിങ്ങള്‍ക്ക് ഒഴിവാക്കാമായിരുന്നു.

Thiruvananthapuram
English summary
KEAM Exam: Shashi Tharoor Criticized Pinarayi Vijayan Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X