തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രി ഇനിയെങ്കിലും മൂഢസ്വർഗത്തിൽ നിന്ന് ഇറങ്ങി അവസരത്തിനൊത്തുയരണം; വിമർശനവുമായി ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്ത് വച്ച് നടന്ന എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയായ കീം എഴുതിയ വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന വിദ്യാര്‍ത്ഥികളുടെയും, പൊതുസമൂഹത്തിന്റെയും നിരന്തരമായ അഭ്യര്‍ത്ഥന മാനിക്കാതെ കിം പരീക്ഷ നടത്താന്‍ തീരുമാനിച്ച മുഖ്യമന്ത്രി ഇനിയെങ്കിലും മൂഢസ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വന്ന് അവസരത്തിനൊത്തുയരണം എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

pinarayi

ഈയവസരത്തില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍, പ്രത്യേകിച്ചും ഈ രണ്ട് കേന്ദ്രങ്ങളില്‍ എത്തി ചേര്‍ന്നവര്‍ ജാഗ്രത പുലര്‍ത്തുകയും, രോഗലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ഒട്ടും പരിഭ്രമിക്കാതെ ടെസ്റ്റിന് തയ്യാറായി മുന്നോട്ടു വരികയും ചെയ്യണമെന്ന് രമേശ് ചെന്നിത്തല ഓര്‍മ്മിപ്പിച്ചു. ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ച കുറിപ്പാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

Recommended Video

cmsvideo
Social distancing goes for a toss at entrance exam centres in Trivandrum | Oneindia Malayalam

തിരുവനന്തപുരത്ത് KEAM പരീക്ഷയെഴുതിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നിരവധി കുട്ടികളും രക്ഷിതാക്കളും എത്തിച്ചേര്‍ന്ന തൈക്കാട്ടേയും, കരമനയിലെയും കേന്ദ്രങ്ങളിലാണ് ഈ രണ്ടു വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതിയത്. ഈ രണ്ടു സ്ഥലങ്ങളും കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആയിരുന്നു എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.
ഈയവസരത്തില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍, പ്രത്യേകിച്ചും ഈ രണ്ട് കേന്ദ്രങ്ങളില്‍ എത്തി ചേര്‍ന്നവര്‍ ജാഗ്രത പുലര്‍ത്തുകയും, രോഗലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ഒട്ടും പരിഭ്രമിക്കാതെ ടെസ്റ്റിന് തയ്യാറായി മുന്നോട്ടു വരികയും ചെയ്യണം. ഓര്‍മ്മിക്കേണ്ട ഒരു കാര്യം, ഒരു കാരണവശാലും നിങ്ങളെ ആരും തെറ്റുകാരായി ചിത്രീകരിക്കില്ല.അതിനാല്‍ നിങ്ങള്‍ ഭയാശങ്കകള്‍ മൂലം രോഗലക്ഷണങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിക്കരുത്. ഈയവസരത്തില്‍ സഹകരണവും, ജാഗ്രതയുമാണ് മുഖ്യം.

പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന വിദ്യാര്‍ത്ഥികളുടെയും, പൊതുസമൂഹത്തിന്റെയും നിരന്തരമായ അഭ്യര്‍ത്ഥന മാനിക്കാതെ ഗഋഅങ പരീക്ഷ നടത്താന്‍ തീരുമാനിച്ച മുഖ്യമന്ത്രി ഇനിയെങ്കിലും മൂഢസ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വന്ന് അവസരത്തിനൊത്തുയരണം എന്ന് അപേക്ഷിക്കുന്നു.

തിരുവനന്തപുരത്ത് എൻട്രൻസ് പരീക്ഷ എഴുതിയ 2 വിദ്യാർത്ഥികൾക്ക് കൊവിഡ്! ആശങ്ക കനക്കുന്നുതിരുവനന്തപുരത്ത് എൻട്രൻസ് പരീക്ഷ എഴുതിയ 2 വിദ്യാർത്ഥികൾക്ക് കൊവിഡ്! ആശങ്ക കനക്കുന്നു

'അഹാനയുടെ അഭിപ്രായത്തോട് വിയോജിക്കുന്നു, കൊവിഡിനിടെ വിലകുറഞ്ഞ രാഷ്ട്രീയം എതിര്‍ക്കേണ്ടതു തന്നെ''അഹാനയുടെ അഭിപ്രായത്തോട് വിയോജിക്കുന്നു, കൊവിഡിനിടെ വിലകുറഞ്ഞ രാഷ്ട്രീയം എതിര്‍ക്കേണ്ടതു തന്നെ'

 'ചെറുവള്ളി എസ്റ്റേറ്റ് ഭൂമി നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാനുള്ള നീക്കത്തിന് പിന്നിൽ വൻ ഗൂഡാലോചന' 'ചെറുവള്ളി എസ്റ്റേറ്റ് ഭൂമി നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാനുള്ള നീക്കത്തിന് പിന്നിൽ വൻ ഗൂഡാലോചന'

Thiruvananthapuram
English summary
KEAM Exam Thiruvananthapuram; Ramesh Chennithala criticize CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X