തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് ബിജെപിയുടെ മോഹം നടക്കില്ല; നടന്‍ സുരേഷ് ഗോപി മത്സരിച്ചേക്കില്ല, കാരണം ഒന്ന് മാത്രം

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്ത് വിജയസാധ്യതയുള്ള ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നടനും എംപിയുമായ സുരേഷ് ഗോപി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് നേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും സൂചനയുണ്ടായിരുന്നു. എന്നാല്‍ നടന്‍ ഇത്തവണ മത്സരിച്ചേക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന. സിനിമ തിരക്കിലേക്ക് കടന്നതോടെയാണ് മത്സരിക്കാനില്ലെന്ന സൂചന പുറത്തുവരുന്നത്.

തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

പുതിയ സിനിമ

പുതിയ സിനിമ

ജോഷി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിലേക്ക് മാര്‍ച്ച് അഞ്ച് മുതല്‍ അദ്ദേഹം കടന്നേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സിനിമയെ ബാധിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. ഇതോടെയാണ് മത്സരിക്കാനില്ലെന്ന വിവരം ഇപ്പോള്‍ പുറത്തുവരുന്നത്.

ചിത്രീകരണം

ചിത്രീകരണം

പാലാ, തൊടുപുഴ, ഊരാറ്റുപേട്ട ഭാഗങ്ങളിലാണ് ചിത്രീകരണം. അതേസമയം, ഈ സാഹചര്യത്തില്‍ കേന്ദ്ര മന്ത്രി വി മുരളീധരന്‍, സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവര്‍ മത്സരിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുകയാണ്. എന്നാല്‍ കേന്ദ്ര നേതൃത്വം സുരേഷ് ഗോപി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ കാര്യങ്ങള്‍ മാറി മറിയും.

 കേന്ദ്രം പറയുമോ

കേന്ദ്രം പറയുമോ

തിരുവനന്തപുരം ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ ഒന്നാണ്. സുരേഷ് ഗോപി മത്സരിച്ചാല്‍ സീറ്റ് സ്വന്തമാക്കാമെന്ന മോഹം ബിജെപിക്കുണ്ട്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയോ കേന്ദ്ര മന്ത്രി അമിത് ഷായോ സുരേഷ് ഗോപിയോടെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അദ്ദേഹം തിരഞ്ഞെടുപ്പ് കളത്തില്‍ ഇറങ്ങാന്‍ സാധ്യതയുണ്ട്.

സര്‍വ്വ ഫലം

സര്‍വ്വ ഫലം

നേരത്തെ പുറത്തുവന്ന സര്‍വ്വേ ഫലത്തില്‍ ബിജെപിക്ക് കേരളത്തില്‍ 20 സീറ്റില്‍ ജയസാധ്യതയുണ്ടെന്നാണ് പുറത്തുവന്നത്. തിരുവനന്തപുരത്തെ നാല് മണ്ഡലങ്ങളില്‍ മുന്‍തൂക്കമുണ്ടെന്നും സര്‍വ്വെയില്‍ വ്യക്തമാക്കുന്നു. തൃപ്പൂണിത്തുറ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ സാന്നിധ്യം ശക്തമായിട്ടുണ്ടെന്നും സര്‍വ്വേയില്‍ പറയുന്നു.

 എവിടെ മത്സരിച്ചാലും സാധ്യത

എവിടെ മത്സരിച്ചാലും സാധ്യത

ബിജെപിയില്‍ ഏറ്റവും വിജയസാധ്യതയുള്ള നേതാവ് സുരേഷ് ഗോപിയാണെന്നാണ് ബിജെപിക്ക് വേണ്ടി സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വ്വേയിലെ പ്രധാന കണ്ടെത്തല്‍. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മൂന്നുലക്ഷത്തിലധികം വോട്ട് നേടാന്‍ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു. എവിടെ മത്സരിച്ചാലും ബിജെപിക്ക് വിജയ സാധ്യത ഉണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

ത്രികോണ പോരാട്ടം

ത്രികോണ പോരാട്ടം

സുരേഷ് ഗോപിയെ രംഗത്തിറക്കിയാല്‍ മണ്ഡലത്തില്‍ ത്രികോണ പോരാട്ടത്തിന് കളമൊരുങ്ങുമെന്ന വിലയിരുത്തല്‍ ബിജെപിക്ക് നേരത്തെ ഉണ്ടായിരുന്നു. മത്സരിക്കാന്‍ കടുത്ത സമ്മര്‍ദ്ദമാണ് സുരേഷ് ഗോപിക്കുള്ളത്. ഏത് മണ്ഡലം ആവശ്യപ്പെട്ടാലും നല്‍കാന്‍ ബിജെപി നേതൃത്വം തയ്യാറാണ്.

വട്ടിയൂര്‍ക്കാവ്

വട്ടിയൂര്‍ക്കാവ്

ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിലൊന്നായ വട്ടിയൂര്‍ക്കാവില്‍ സുരേഷ് ഗോപി മത്സരിപ്പിക്കാമെന്ന് നേതൃത്വം കരുതിയിരുന്നു. സുരേഷ് ഗോപിയെ കൂടാതെ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനും മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ട്. കാഞ്ഞിരപ്പള്ളിയിലാണ് കണ്ണന്താനത്തെ പരിഗണിക്കുന്നത്.

ഇപി ജയരാജനില്ല, ശൈലജ മട്ടന്നൂരിൽ, കല്യാശ്ശേരിയിൽ വിജിൻ, തളിപ്പറമ്പിൽ എംവി ഗോവിന്ദൻ, സിപിഎം സാധ്യതാ പട്ടികഇപി ജയരാജനില്ല, ശൈലജ മട്ടന്നൂരിൽ, കല്യാശ്ശേരിയിൽ വിജിൻ, തളിപ്പറമ്പിൽ എംവി ഗോവിന്ദൻ, സിപിഎം സാധ്യതാ പട്ടിക

'ഉമ്മൻ ചാണ്ടിയെ മൂക്കിൽ വലിച്ചു കയറ്റുമെന്ന്; ആരാ ഉവ്വേ ഇയാൾ?' പിസി ജോർജിനെതിരെ ആലപ്പി അഷ്‌റഫ്'ഉമ്മൻ ചാണ്ടിയെ മൂക്കിൽ വലിച്ചു കയറ്റുമെന്ന്; ആരാ ഉവ്വേ ഇയാൾ?' പിസി ജോർജിനെതിരെ ആലപ്പി അഷ്‌റഫ്

തിരുവനന്തപുരത്ത് കോൺഗ്രസ് വിയർക്കും, ശിവകുമാറിനെ വീഴ്ത്താൻ ആന്റണി രാജു, ബിജെപിയിൽ നിന്ന് ഇ ശ്രീധരൻ?തിരുവനന്തപുരത്ത് കോൺഗ്രസ് വിയർക്കും, ശിവകുമാറിനെ വീഴ്ത്താൻ ആന്റണി രാജു, ബിജെപിയിൽ നിന്ന് ഇ ശ്രീധരൻ?

യുഡിഎഫില്‍ ഞെട്ടല്‍; കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി, മുസ്ലിം ലീഗിലും... 4ന് കൂടുതല്‍ രാജിയുണ്ടാകുംയുഡിഎഫില്‍ ഞെട്ടല്‍; കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി, മുസ്ലിം ലീഗിലും... 4ന് കൂടുതല്‍ രാജിയുണ്ടാകും

കോഴിക്കോട് നോര്‍ത്തില്‍ സിപിഎം പരീക്ഷണം, പ്രദീപ് കുമാറിന് പകരം രഞ്ജിത്ത്, താല്‍പര്യം അറിയിച്ചു!!കോഴിക്കോട് നോര്‍ത്തില്‍ സിപിഎം പരീക്ഷണം, പ്രദീപ് കുമാറിന് പകരം രഞ്ജിത്ത്, താല്‍പര്യം അറിയിച്ചു!!

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

Thiruvananthapuram
English summary
Kerala Assembly Election 2021; Actor Suresh Gopi may not contest in elections due to film rush
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X