കാട്ടായിക്കോണത്ത് വീണ്ടും സംഘര്‍ഷം; 2 സിപിഎം പ്രവർത്തകർക്ക് പരിക്ക്..നിരവധി പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം; കാട്ടായിക്കോണത്ത് വീണ്ടും സംഘര്‍ഷം.ബിജെപി പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സിപിഎം പ്രവർത്തകർ സഞ്ചരിച്ച വാഹനവും തല്ലിതകർത്തു.പ്രദേശത്ത് സംഘർഷം തുടരുകയാണ്.
ഇന്ന് രാവിലെയും പ്രദേശത്ത് സംഘർഷം ഉടലെടുത്തിരുന്നു. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ പ്രദേശത്ത് ബിജെപി പ്രവർത്തകർ ബൂത്ത് സ്ഥാപിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. രാവിലത്തെ സംഘർഷത്തിൽ നാല് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. സംഘർഷത്തിൽ പോലീസിനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. പരാതി നൽകിയിട്ടും പോലീസുകാർ നടപടി കൈക്കൊണ്ടില്ലെന്ന് ആരോപിച്ച അവർ സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

അതേസമയം രാവിലെത്തെ സംഭവത്തിന് തിരിച്ചടിയായാണ് ബിജെപി പ്രവർത്തകർ ഉച്ചകഴിഞ്ഞ് ആക്രമം നടത്തിയതെന്ന് സിപിഎ നേതാക്കൾ ആരോപിച്ചു. കാറിൽ സഞ്ചരിക്കുകയായിരുന്ന സിപിഎം പ്രവർത്തകരെ നാലംഗ ബിജെപി സംഘം ആക്രമിക്കുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു. സിപിഎം പ്രവര്‍ത്തകര്‍ കാര്‍ വളഞ്ഞതേടെ ബിജെപി പ്രവര്‍ത്തകര്‍ ഓടി രക്ഷപ്പെട്ടുവ്വെന്നും അവർ എത്തിയ വാഹനത്തിൽ നിന്ന് ബിജെപിയുടെ പ്രചാരണ നോട്ടീസുകൾ ഉൾപ്പെടെ കണ്ടെടുത്തിട്ടുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.
ആമേയയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications