kerala assembly election 2021 suresh gopi kadakampalli surendran o rajagopal kummanam rajasekharan v sivankutty thiruvananthapuram vattiyoorkavu കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021 കടകംപള്ളി സുരേന്ദ്രന് കുമ്മനം രാജശേഖരന് സുരേഷ് ഗോപി ഒ രാജഗോപാല്‍ വിഎസ് ശിവകുമാര്‍ ടിഎന്‍ സീമ കഴക്കൂട്ടം നേമം തിരുവനന്തപുരം
നേമത്തിനൊപ്പം തിരുവനന്തപുരത്ത് 3 മണ്ഡലങ്ങൾ; തന്ത്രം മെനഞ്ഞ് ബിജെപി..ഗോദയിലേക്ക് വമ്പൻമാർ
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കളം നിറയുകയാണ് സംസ്ഥാനത്ത് ബിജെപി. സ്ഥാനാർത്ഥി ചർച്ചകൾക്ക് ചൂട് പിടിച്ച് കഴിഞ്ഞു. എന്തുവിലകൊടുത്തും സംസ്ഥാനത്ത് കൂടുതൽ സീറ്റുകൾ നേടിയെടുക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.
പാർട്ടിയ്ക്ക് ഏറ്റവും കൂടൂതൽ പ്രതീക്ഷയുള്ളത് തലസ്ഥാന നഗരിയാണ്. സംസ്ഥാനത്ത് ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റും തിരുവനന്തപുരത്താണ്. ഇത്തവണ നാല് സീറ്റുകളാണ് ജില്ലയിൽ നിന്ന് ബിജെപി പ്രതീക്ഷിക്കുന്നത്.
രാഹുല്‍ഗാന്ധി തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

കടകംപള്ളിയുടെ കഴക്കൂട്ടം
നഗര പരിധിയിൽ പെട്ട നാല് മണ്ഡലങ്ങളിലാണ് ബിജെപിക്ക് പ്രതീക്ഷ.ഇതിൽ പ്രധാനമാണ് വിഐപി മത്സരത്തിന് സാധ്യത തെളിയുന്ന കഴക്കൂട്ടം. കഴിഞ്ഞ തവണ 7347 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മന്ത്രി കടകംപള്ളി മണ്ഡലത്തിൽ നിന്ന് ജയിച്ചുകയറിയത്. ഇത്തവണയും സുരേന്ദ്രനെ തന്നെ മത്സരിപ്പിക്കാനാണ് സിപിഎമ്മിൽ ആലോചന.

ബിജെപി രണ്ടാം സ്ഥാനത്ത്
കഴിഞ്ഞ തവണ ഇടതുവലത് മുന്നണികളെ ഞെട്ടിച്ച് ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലത്തിൽ ഇത്തവണ ഒന്നാം സ്ഥാനത്തെത്താനുള്ള തന്ത്രങ്ങൾ മെനയുകയാണ് ബിജെപി. 2016 ൽ വി മുരളീധരനായിരുന്നു ബിജെപിക്ക് വേണ്ടി മത്സരത്തിന് ഇറങ്ങിയത്. സിറ്റിംഗ് എംഎൽഎയായിരുന്ന വാഹിദിനെ മൂന്നം സ്ഥാനത്തേക്ക് തള്ളി 42,732 വോട്ടുകളാണ് വി മുരളീധരന് നേടിയത്.

കോൺഗ്രസിലെ ചർച്ചകൾ
ഇത്തവണയും വി മുരളീധരനെ തന്നെ മത്സരിപ്പിക്കാനാണ് ബിജെപിയിൽ ആലോചന. മണ്ഡലത്തിലെ സാഹചര്യം ഇത്തവണ ബിജെപിക്ക് അനുകൂലമാണെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്. കേന്ദ്ര മന്ത്രിയെന്ന നിലയിലുള്ള മുരളീധരന്റെ പരിവേഷവും വോട്ടായി മാറുമെന്ന് പാർട്ടി കരുതുന്നു. അതേസമയം മികച്ച മത്സരം കാഴ്ചവെയ്ക്കാനുള്ള നിക്കങ്ങൾ കോൺഗ്രസും നടത്തുന്നുണ്ട്. ജി സുബോധൻ, ടി ശരത് ചന്ദ്ര പ്രസാദ്, എംഎ വാഹിദ് എന്നിവരുടെ പേരുകളാണ് മണ്ഡലത്തിൽ പരിഗണിക്കുന്നത്.

ജയിക്കാൻ സാധിച്ചത്
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയിക്കാൻ കഴിഞ്ഞ ഏക മണ്ഡലമാണ് നേമം. നിരവധി തവണ മത്സരിച്ച് പരാജയപ്പെട്ടതിന് ശേഷം ഒ രാജഗോപാലായിരുന്നു ബിജെപിക്ക് വേണ്ടി മണ്ഡലം പിടിച്ചത്. സിപിഎമ്മിലെ ബി ശിവൻകുട്ടിയെ 8671 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു രാജഗോപാൽ പരാജയപ്പെടുത്തിയത്. ഇക്കുറിയും മണ്ഡലത്തിൽ വിജയ തുടർച്ച ഉണ്ടാകുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

മത്സരത്തിനില്ലെന്ന്
ഒ രാജഗോപാൽ ഇത്തവണ മത്സര രംഗത്തേക്ക് ഉണ്ടാകില്ലെന്നാണ് കണക്കാക്കപ്പെടുന്നത്.അങ്ങനെയെങ്കിൽ മുതിർന്ന നേതാവായ കുമ്മനം രാജശേഖരനെയാവും ഇവിടെ മത്സരിപ്പിക്കുക. കുമ്മനത്തിനായി ആർഎസ്എസ് രംഗത്തുണ്ട്. ഇതിനോടകം തന്നെ മണ്ഡലത്തിൽ വാടക വീടെടുത്ത് കുമ്മനം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.എന്നാല്‍ കുമ്മനത്തെ നേമത്ത് മത്സരിപ്പിക്കേണ്ട നിലപാടിലാണ് സംസ്ഥാന നേതൃത്വം.

വ്യക്തി പ്രഭാവം
നേമത്തെ വിജയത്തിന് പിന്നിൽ ഒ രാജഗോപാലിന്റെ വ്യക്തിപ്രഭാവം നിർണായക ഘടകമായിരുന്നു. അതുകൊണ്ട് തന്നെ കുമ്മനത്തെ മത്സരിപ്പിച്ചാൽ എല്ലാ വിഭാഗങ്ങളുടേയും വോട്ട് ലഭിക്കാനിടയില്ലെന്നാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. എല്ലാവർക്കും സ്വീകാര്യനായൊരു സ്ഥാനാർത്ഥി തന്നെ വേണമെന്നാണ് പാർട്ടിയിലെ വികാരം. അങ്ങനെയെങ്കിൽ ഏതെങ്കിലും പൊതുസമ്മതനായ പ്രമുഖനെ രംഗത്തിറക്കിയേക്കുമെന്നാണ് സൂചന. സിപിഎമ്മിന് വേണ്ടി ബി ശിവൻകുട്ടി തന്നെ മത്സരിച്ചേക്കും.കോൺഗ്രസിൽ മുൻ സ്പീക്കർ എൻ ശക്തന്റെ പേരാണ് ചർച്ചയിൽ.

വട്ടിയൂർക്കാവിൽ
2016 ൽ സിപിഎമ്മിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് വട്ടിയൂർക്കാവ്. കുമ്മനം രാജശേഖരൻ 43700 വോട്ടുകളായിരുന്നു ഇവിടെ നേടിയത്. സിറ്റിംഗ് എംഎൽഎയായ വികെ പ്രശാന്തിനെ തന്നെയാകും സിപിഎം മത്സരിപ്പിക്കുക.ബിജെപിക്കായി ജില്ലാ പ്രസിഡന്റ് വിവി രാജേഷിന്റെ പേരാണ് പരിഗണിക്കുന്നത്. മുൻ തന്ത്രജ്ഞൻ വേണു രാജമണിയാണ് കോൺഗ്രസ് സാധ്യതാ പട്ടികയിൽ ഉള്ളത്.

തിരുവനന്തപുരത്ത്
തിരുവനന്തപുരമാണ് ബിജെപി പ്രതീക്ഷ പുലർത്തുന്ന നാലാമത്തെ മണ്ഡലം. എംപിയും സിനിമാ നടനുമായ സുരേഷ് ഗോപിയുടെ പേരാണ് ഇവിടെ ബിജെപി പരിഗണിക്കുന്നത്. കോൺഗ്രസ് വിഎസ് ശിവകുമാറിനെ തന്നെയാകും കളത്തിലിറക്കിയേക്കുക. അഡ്വ സുന്ദർ. ടിഎൻ സീമ എന്നിവരുടെ പേരാണ് സിപിഎം പരിഗണിക്കുന്നത്.
കോട്ടയം ചുവക്കുമോ? 15 ൽ 10 തവണയും ഇടതിനൊപ്പം.. ഇക്കുറി അട്ടിമറി?..മണ്ഡലപരിചയം