തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാറശ്ശാലയില്‍ അന്‍സജിതാ റസല്‍, വാമനപുരത്ത് ഡോ എസ് ലാല്‍; സാധ്യത പട്ടികയുമായി തിരുവനന്തപുരം ഡിസിസി

Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളിലാണ് മൂന്ന് മുന്നണികളും. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തും ഇതിന് വ്യത്യാസം ഒന്നുമില്ല. ജില്ലയില്‍ കഴിഞ്ഞ തവണയുണ്ടായ തിരിച്ചടി മറികടക്കാന്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ രംഗത്തിറക്കി മേല്‍ക്കൈ നേടാനാണ് യുഡിഎഫ് ശ്രമം. അരുവിക്കര- ശബരീനാഥന്‍, കോവളം-എന്‍ വിന്‍സന്‍റ്, എന്നിവര്‍ വീണ്ടും മത്സരിക്കുമെന്ന കാര്യം ഉറപ്പാണ്. തിരുവനന്തപുരത്ത് വിഎസ് ശിവകുമാര്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ ചില അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മറ്റ് മണ്ഡലങ്ങളില്‍ പൊതുരംഗത്ത് ഉള്ളവരെയടക്കം പരിഗണിക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്.

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

തലസ്ഥാന ജില്ലയില്‍

തലസ്ഥാന ജില്ലയില്‍

തലസ്ഥാന ജില്ലയില്‍ ആകെയുള്ള 14 സീറ്റുകളില്‍ 9 ഇടത്തായിരുന്നു കഴിഞ്ഞ തവണ ഇടതുമുന്നണി വിജയിച്ചത്. നാല് ഇടത്ത് ബിജെപിയും നേമത്ത് ബിജെപിയും വിജയിച്ചു. എന്നാല്‍ ഉപതിരഞ്ഞെടുപ്പിലൂടെ വട്ടിയൂര്‍ക്കാവ് കൂടി സിപിഎം പിടിച്ചെടുത്തതോടെ ജില്ലയില്‍ കോണ്‍ഗ്രസിന്‍റെ അംഗബലം മൂന്നിലേക്ക് ചുരുങ്ങി. ശക്തമായ മത്സരം കാഴ്ചവെച്ചാല്‍ എട്ടിലേറെ സീറ്റില്‍ വിജയം ഉറപ്പാണെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

സിറ്റിങ് സീറ്റുകള്‍ക്ക് പുറമെ

സിറ്റിങ് സീറ്റുകള്‍ക്ക് പുറമെ

സിറ്റിങ് സീറ്റുകള്‍ക്ക് പുറമേയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഡിസിസിയുടെ ശുപാര്‍ശ കെപിസിസിക്ക് കൈമാറിയിട്ടുണ്ട്. ഒരു മണ്ഡലത്തിലേക്ക് അ‍ഞ്ച്മുതല്‍ ഏഴുപേര്‍ വരെയാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. പരിചയസമ്പന്നര്‍, പുതുമുഖങ്ങള്‍, മറ്റ് മേഖലകളിലെ പ്രശസ്തര്‍ എന്നിവരെല്ലാം പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

വര്‍ക്കലയും ചിറയിന്‍ കീഴും

വര്‍ക്കലയും ചിറയിന്‍ കീഴും

വര്‍ക്കല കഹാര്‍, ടി.ശരത്ചന്ദ്രപ്രസാദ്, എം.എ.ലത്തീഫ്, ഇ.റിഹാസ് എന്നിവരാണ് വര്‍ക്കല മണ്ഡലത്തിലെ പട്ടികയില്‍ ഉള്ളത്. ഇതില്‍ വര്‍ക്കല കഹാറിനാണ് സാധ്യത കൂടുതല്‍. പന്തളം സുധാകരന്‍, എസ്.എം.ബാലു, ആര്‍.അനൂപ് എന്നിവര്‍ ചിറയന്‍കീഴില്‍ നിന്നും കെഎസ് ഗോപകുമാര്‍, കെ വിദ്യാധരന്‍ എന്നിവര്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇടംപിടിച്ചു.

നെടുമങ്ങാടും കാട്ടാക്കടയും

നെടുമങ്ങാടും കാട്ടാക്കടയും

നെടുമങ്ങാട് പാലോട് രവി, ആനക്കുഴി ഷാനവാസ്, എസ്.ജലീല്‍ മുഹമ്മദ്, പി.എസ്.പ്രശാന്ത് എന്നിവരും പാറശ്ശാലയില്‍ നെയ്യാറ്റിന്‍കര സനല്‍, അന്‍സജിതാ റസല്‍, സി.ആര്‍.പ്രാണകുമാര്‍, എ.ടി.ജോര്‍ജ് എന്നിവരുമാണ് കെപിസിസിയുടെ സാധ്യത പട്ടികയില്‍ ഉള്ളത്. കാട്ടാക്കടയില്‍ അന്‍സജിത റസലിന്‍റെ പേരുണ്ട്. മലയില്‍കീഴ് വേണുഗോപാല്‍, എം മണികണ്ഠന്‍ എന്നിവരും കാട്ടാക്കടയിലെ പട്ടികയിലുണ്ട്.

 ഉമ്മന്‍ചാണ്ടി ശത്രുവായത് അരുതാത്തത് കണ്ടതിനാലെന്ന് പിസി ജോര്‍ജ്; ഷോണിന്‍റെ വിവാഹത്തിലും വിശദീകരണം ഉമ്മന്‍ചാണ്ടി ശത്രുവായത് അരുതാത്തത് കണ്ടതിനാലെന്ന് പിസി ജോര്‍ജ്; ഷോണിന്‍റെ വിവാഹത്തിലും വിശദീകരണം

 'എന്നെ വഞ്ചിച്ചു, ഉമ്മൻചാണ്ടിയുടെ പൊയ്മുഖം ഞാൻ കീറും'; മാർച്ച് 3ന് ശേഷം ചിലത് വെളിപ്പെടുത്തുമെന്ന് പിസി ജോർജ് 'എന്നെ വഞ്ചിച്ചു, ഉമ്മൻചാണ്ടിയുടെ പൊയ്മുഖം ഞാൻ കീറും'; മാർച്ച് 3ന് ശേഷം ചിലത് വെളിപ്പെടുത്തുമെന്ന് പിസി ജോർജ്

യുവനടി അഹാന കൃഷ്ണയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

Thiruvananthapuram
English summary
Ansajitha Russel in Parassala and Dr S Lal in Vamanapuram are likely to be Congress candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X