ബി സത്യൻ ഇല്ല, ശബരീനാഥനെതിരെ വികെ മധു;തിരുവനന്തപുരത്ത് സിപിഎം സാധ്യത പട്ടിക ഇങ്ങനെ
തിരുവനന്തപുരം ജില്ലയിൽ സിപിഎം സ്ഥാനാർത്ഥി പട്ടികയായി. ആറ്റിങ്ങല്‍ ഒഴികെയുള്ള സീറ്റുകളിൽ സിറ്റിങ് എംഎല്‍എമാർ തന്നെ മത്സരിക്കാനാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗീകാരം നൽകിയത്. ഇത്തവണ ശക്തമായ ത്രികോണ പോരാട്ടത്തിനാകും ജില്ലയിലെ പല മണ്ഡലങ്ങളും സാക്ഷ്യം വഹിച്ചേക്കുക.

നേമം ഇത്തവണ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ ബി ശിവൻകുട്ടിയെയാണ് മത്സരിപ്പിക്കുക. സംസ്ഥാനത്ത് ബിജെപിക്ക് അധികാരമുള്ള ഏക മണ്ഡലമാണ് നേമം. കഴിഞ്ഞ തവണ ശക്തമായ മത്സരം നടന്ന മണ്ഡലത്തിൽ ശിവൻകുട്ടിക്കെതിരെ അട്ടിമറി വിജയമായിരുന്നു ബിജെപിയുടെ ഒ രാജഗോപാൽ നേടിയത്.തിരുവനന്തപുരം കോര്‍പ്പറേഷനിലെ 22 വാര്‍ഡുകള്‍ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ തദ്ദേശ തദ്ദേശ തിരഞ്ഞെടുപ്പോടെ ആത്മവിശ്വാസം ഉയർന്ന നിലയിലാണ് സിപിഎം. ബിജെപിയുടെ അവകാശവാദങ്ങളെയെല്ലാം പൊളിച്ച് വൻ വിജയമാണ് സിപിഎം കോർപറേഷനിൽ നേടിയത്.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ വികെ പ്രശാന്ത് തന്നെയാണ് ഇക്കുറിയും മത്സരിക്കുന്നത്.തദ്ദേശ തിരഞ്ഞെടുപ്പിലും ഇക്കുറി എൽഡിഎഫിനായിരുന്നു മണ്ഡലത്തിൽ മേൽക്കൈ.ഇത്തവണ പ്രശാന്ത് ഇറങ്ങുന്നതിലൂടെ മണ്ഡലം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം. കഴക്കൂട്ടം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്നെ ഇക്കുറി മത്സരിക്കും.
ആറ്റിങ്ങലിൽ ബി സത്യന് ഇത്തവണ സീറ്റ് ലഭിച്ചേക്കില്ല. ഇവിടെ ചിറയൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒഎസ് അംബിക മത്സരിക്കും. അരുവിക്കരയില്‍ കെഎസ് ശബരീനാഥനെതിരെ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ മധു സ്ഥാനാർത്ഥിയാകും. വാമനപുരത്ത് ഡികെ മുരളിയും വർക്കലയിൽ വി ജോയിയും പാറശാലയിൽ സികെ ഹരീന്ദ്രനും കാട്ടാകടയിൽ ഐബി സതീഷും മത്സരിക്കും.












Click it and Unblock the Notifications