തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബി സത്യൻ ഇല്ല, ശബരീനാഥനെതിരെ വികെ മധു;തിരുവനന്തപുരത്ത് സിപിഎം സാധ്യത പട്ടിക ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം ജില്ലയിൽ സിപിഎം സ്ഥാനാർത്ഥി പട്ടികയായി. ആറ്റിങ്ങല്‍ ഒഴികെയുള്ള സീറ്റുകളിൽ സിറ്റിങ് എംഎല്‍എമാർ തന്നെ മത്സരിക്കാനാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗീകാരം നൽകിയത്. ഇത്തവണ ശക്തമായ ത്രികോണ പോരാട്ടത്തിനാകും ജില്ലയിലെ പല മണ്ഡലങ്ങളും സാക്ഷ്യം വഹിച്ചേക്കുക.

Kerala assembly election 2021

നേമം ഇത്തവണ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ ബി ശിവൻകുട്ടിയെയാണ് മത്സരിപ്പിക്കുക. സംസ്ഥാനത്ത് ബിജെപിക്ക് അധികാരമുള്ള ഏക മണ്ഡലമാണ് നേമം. കഴിഞ്ഞ തവണ ശക്തമായ മത്സരം നടന്ന മണ്ഡലത്തിൽ ശിവൻകുട്ടിക്കെതിരെ അട്ടിമറി വിജയമായിരുന്നു ബിജെപിയുടെ ഒ രാജഗോപാൽ നേടിയത്.തിരുവനന്തപുരം കോര്‍പ്പറേഷനിലെ 22 വാര്‍ഡുകള്‍ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ തദ്ദേശ തദ്ദേശ തിരഞ്ഞെടുപ്പോടെ ആത്മവിശ്വാസം ഉയർന്ന നിലയിലാണ് സിപിഎം. ബിജെപിയുടെ അവകാശവാദങ്ങളെയെല്ലാം പൊളിച്ച് വൻ വിജയമാണ് സിപിഎം കോർപറേഷനിൽ നേടിയത്.

വട്ടിയൂർക്കാവ് മണ്ഡലത്തിൽ വികെ പ്രശാന്ത് തന്നെയാണ് ഇക്കുറിയും മത്സരിക്കുന്നത്.തദ്ദേശ തിരഞ്ഞെടുപ്പിലും ഇക്കുറി എൽഡിഎഫിനായിരുന്നു മണ്ഡലത്തിൽ മേൽക്കൈ.ഇത്തവണ പ്രശാന്ത് ഇറങ്ങുന്നതിലൂടെ മണ്ഡലം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം. കഴക്കൂട്ടം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്നെ ഇക്കുറി മത്സരിക്കും.

ആറ്റിങ്ങലിൽ ബി സത്യന് ഇത്തവണ സീറ്റ് ലഭിച്ചേക്കില്ല. ഇവിടെ ചിറയൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒഎസ് അംബിക മത്സരിക്കും. അരുവിക്കരയില്‍ കെഎസ് ശബരീനാഥനെതിരെ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ മധു സ്ഥാനാർത്ഥിയാകും. വാമനപുരത്ത് ഡികെ മുരളിയും വർക്കലയിൽ വി ജോയിയും പാറശാലയിൽ സികെ ഹരീന്ദ്രനും കാട്ടാകടയിൽ ഐബി സതീഷും മത്സരിക്കും.

ശോഭാ സുരേന്ദ്രൻ 'പുറത്ത് തന്നെ';സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ച് ബിജെപിശോഭാ സുരേന്ദ്രൻ 'പുറത്ത് തന്നെ';സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ച് ബിജെപി

ഞെട്ടിക്കാനുറച്ച് പിജെ ജോസഫ്;പുതിയ സർവ്വേ... പഴയമുഖങ്ങൾ തെറിക്കും... ചങ്ങനാശേരിയിലും പുതുമുഖംഞെട്ടിക്കാനുറച്ച് പിജെ ജോസഫ്;പുതിയ സർവ്വേ... പഴയമുഖങ്ങൾ തെറിക്കും... ചങ്ങനാശേരിയിലും പുതുമുഖം

വേണു രാജമണിയല്ല, വട്ടിയൂർക്കാവിൽ പ്രശാന്തിനെതിരെ ഈ നേതാവ്..നിർദ്ദേശിച്ച് തരൂരും മുരളീധരനുംവേണു രാജമണിയല്ല, വട്ടിയൂർക്കാവിൽ പ്രശാന്തിനെതിരെ ഈ നേതാവ്..നിർദ്ദേശിച്ച് തരൂരും മുരളീധരനും

Thiruvananthapuram
English summary
Kerala assembly election 2021; b sathyan won't contest, vk madhu will contest in aruvikkara, cpm candidate list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X