തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാവില്ല; ബിജെപിയെ നയിക്കാന്‍ വി മുരളീധരന്‍, മത്സരം കഴക്കൂട്ടത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് ബിജെപി നോക്കികാണുന്നത്. സിറ്റിങ് മണ്ഡലമായ നേമം നിലനിര്‍ത്തുക, വട്ടിയൂര്‍ക്കാവും മഞ്ചേശ്വരവും ഉള്‍പ്പടേയുള്ള അഞ്ചിലേറെ മണ്ഡലങ്ങള്‍ പിടിക്കുക, കൂടുതല്‍ ഇടങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തി 2026 ലെ തിരഞ്ഞെടുപ്പിന് കളമൊരുക്കുക തുടങ്ങിയ ഒട്ടനവധി മോഹങ്ങളുമായിട്ടാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ബിജെപെ നേരിടാന്‍ ഒരുങ്ങുന്നത്. നിര്‍ണ്ണായകമായ ഈ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ എവിടെയൊക്കെ മത്സരിക്കണം എന്ന കാര്യത്തിലും ബിജെപിയില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

കോന്നിയും മഞ്ചേശ്വരവും

കോന്നിയും മഞ്ചേശ്വരവും


പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമോയെന്ന കാര്യത്തില്‍ ബിജെപി ഇതുവരെ തീരുമാനത്തില്‍ എത്തിയിട്ടില്ല. കോന്നിയും മഞ്ചേശ്വരും ഉള്‍പ്പടെ നിരവധി മണ്ഡലങ്ങളിലേക്ക് കെ സുരേന്ദ്രന്‍റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ കെ സുരേന്ദ്രന്‍ മത്സരിക്കാതെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കട്ടെയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം.

വി മുരളീധരന്‍ നയിക്കും

വി മുരളീധരന്‍ നയിക്കും

സുരേന്ദ്രന്‍ മത്സരിക്കാതെ സംസ്ഥാനത്ത് ഉടനീളം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കട്ടെയെന്ന അഭിപ്രായമാണ് കേന്ദ്ര നേതൃത്വത്തിനും ഉള്ളതെന്നാണ് സൂചന. ഇക്കാര്യത്തില്‍ ബിജെപി കേന്ദ്ര നേതൃത്വത്തില്‍ നിന്നും ഉടന്‍ തീരുമാനം ഉണ്ടായേക്കും. കെ സുരേന്ദ്രന്‍ മത്സരിക്കാന്‍ ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പ് രംഗത്ത് ബിജെപിയെ നയിക്കുക കേന്ദ്രമന്ത്രി വി മുരളീധരന്‍ ആയിരിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

കഴക്കൂട്ടം മണ്ഡലത്തില്‍

കഴക്കൂട്ടം മണ്ഡലത്തില്‍


കഴക്കൂട്ടം മണ്ഡലത്തില്‍ നിന്നും വി മുരളീധരന്‍ മത്സരിക്കുമന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കഴക്കൂട്ടം മണ്ഡലത്തില്‍ നിന്നും ജനവിധി തേടുമെന്ന സൂചന വി.മുരളീധരന്‍ നേരത്തെ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. 'മണ്ഡലം കഴക്കൂട്ടമാണ്. കഴക്കൂട്ടത്ത് തന്നെയാണ് താമസിക്കുന്നതും അവിടം കേന്ദ്രീകരിച്ച് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്'-എന്നുമായിരുന്നു വി മുരളീധരന്‍റെ പ്രസ്താവന.

വി മുരളീധരന്‍ പറഞ്ഞത്

വി മുരളീധരന്‍ പറഞ്ഞത്

എല്ലാ കാര്യത്തിലും സജീവമായി ഇടപെടുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകണോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. കേന്ദ്ര നേതൃത്വം എന്ത് പറയുന്നോ അത് അനുസരിക്കും. താനുള്‍പ്പടേയുള്ളവര്‍ മത്സരരംഗത്ത് ഉണ്ടാവുമോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി ദേശീയ നേതൃത്വം ആണെന്നുമായിരുന്നു വി മുരളീധരന്‍ കഴിഞ്ഞയാഴ്ച പറഞ്ഞത്.

അഞ്ച് സീറ്റുകളെങ്കിലും

അഞ്ച് സീറ്റുകളെങ്കിലും

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അഞ്ച് സീറ്റുകളെങ്കിലും നേടണമെന്നാണ് കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം. അതുകൊണ്ടാണ് മത്സരിക്കുമ്പോള്‍ ഒരു മണ്ഡലത്തില്‍ കേന്ദ്രീകരിക്കേണ്ട സാഹചര്യം ഒഴിവാക്കി സംസ്ഥാനത്ത് ഉടനീളം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കെ സുരേന്ദ്രന് ബിജെപി കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വിജയസാധ്യത

വിജയസാധ്യത

വിജയസാധ്യതയുടെ അടിസ്ഥാനത്തില്‍ നാല്‍പ്പത് മണ്ഡലങ്ങലെ എ ക്ലാസ് പട്ടികയിലാക്കി കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ തന്നെ ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പെട്ടെന്ന് തീരുമാനിച്ച് പ്രചാരണത്തിലേക്ക് കടക്കാനാണ് ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദേശം. ജനുവരി 15ന് ശേഷം ചര്‍ച്ചകളിലേക്ക് നീങ്ങാന്‍ തീരുമാനിച്ചതിനിടെയാണ് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് കൊവിഡ് ബാധിച്ച് ചികിത്സയിലായത്.

കോണ്‍ഗ്രസിലെ എംഎ വാഹിദ്

കോണ്‍ഗ്രസിലെ എംഎ വാഹിദ്

ഇതോടെ സീറ്റ് ചര്‍ച്ചകള്‍ വൈക്കുകയായിരുന്നു. കഴക്കൂട്ടത്ത് ഏറ്റവും വിജയസാധ്യത വി മുരളീധരന് തന്നെയാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കേന്ദ്ര മന്ത്രി എന്ന നിലയിലെ വി മുരളീധരന്‍റെ പ്രതിച്ഛായയും മുതല്‍ കൂട്ടാവുമെന്നും പ്രതീക്ഷിക്കുന്നു. 2001 മുതല്‍ 2011 വരെ മൂന്ന് വട്ടം കോണ്‍ഗ്രസിലെ എംഎ വാഹിദ് വിജയിച്ചിരുന്ന കഴക്കൂട്ടം മണ്ഡലം കഴിഞ്ഞ തവണ സിപിഎം പിടിച്ചെടുക്കുകയായിരുന്നു.

കടകംപള്ളി സുരേന്ദ്രന്‍

കടകംപള്ളി സുരേന്ദ്രന്‍


2016 ലെ തിരഞ്ഞെടുപ്പില്‍ കടകംപള്ളി സുരേന്ദ്രന്‍ സിപിഎം ടിക്കറ്റില്‍ കഴക്കൂട്ടത്ത് വിജയിച്ച് കയറിപ്പോള്‍ ബിജെപിക്ക് വേണ്ടി മത്സരിച്ച വി മുരളീധരന്‍ രണ്ടാമത് എത്തി. മൂന്ന് തവണ എംഎല്‍എ ആയിരുന്ന എംഎ വാഹിദും കോണ്‍ഗ്രസും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കടകംപള്ളിക്ക് 50079 വോട്ടുകളും മുരളീധരന് 42732 വോട്ടുകളും ലഭിച്ചപ്പോള്‍ 38602 വോട്ട് മാത്രമായിരുന്നു വാഹിദിന് സ്വന്തമാക്കാന്‍ സാധിച്ചത്.

രണ്ടാമത് എത്തി ബിജെപി

രണ്ടാമത് എത്തി ബിജെപി

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ പിന്തള്ളി രണ്ടാമത് എത്താന്‍ ബിജെപിക്ക് സാധിച്ചിരുന്നു. 48799 വോട്ടുകള്‍ നേടി എല്‍ഡിഎഫ് മണ്ഡലത്തിലെ മേല്‍ക്കൈ നിലനിര്‍ത്തിയപ്പോള്‍ ബിജെപിക്ക് 36309 വോട്ടുകളും യുഡിഎഫിന് 31979 വോട്ടുകളും ലഭിച്ച്. മണ്ഡലത്തിലെ എല്‍ഡിഎഫിന്‍റെ ലീഡ് 12490. വി മുരളീധരന്‍ എത്തുന്നതിലൂടെ ഇത് മറികടന്ന് വിജയിക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

നേമം നിലനിര്‍ത്താന്‍

നേമം നിലനിര്‍ത്താന്‍

നേമത്ത് സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ കുമ്മനം രാജശേഖരനെ മത്സരിപ്പിച്ച് സീറ്റ് നിലനിര്‍ത്താമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. മണ്ഡലം കേന്ദ്രീകരിച്ച് ഇദ്ദേഹം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. തലസ്ഥാന ജില്ലയില്‍ മാത്രം രണ്ടിലധികം സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടല്‍. എന്നാല്‍ ഇതിനിടയില്‍ പാര്‍ട്ടിയില്‍ ആഭ്യന്തര കലാപം രൂക്ഷമായത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ജില്ലയിലെ വിഭാഗീയത

ജില്ലയിലെ വിഭാഗീയത

തര്‍ക്കം രൂക്ഷമായതിന് പിന്നാലെ ഇന്നലെ ചേർന്ന ജില്ലാ കോർ കമ്മിറ്റി യോഗം തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടു. വലിയശാല, ശ്രീവരാഹം, പെരുന്താന്നി എന്നീ സിറ്റിംഗ് വാർഡുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതിന് കാരണം മണ്ഡലം നേതൃത്വം എന്നാണ് വിലയിരുത്തൽ. വർക്കലയിലെ മണ്ഡലം പ്രസിഡന്റ്‌ അജുലാൽ രാജി വെച്ചതും ജില്ലയിലെ വിഭാഗീയതയുടെ തുടർച്ചയായിട്ടായിരുന്നു.

ലോട്ടോസ്‌മൈലുമായി കൈകോർക്കൂ... അമേരിക്കൻ ലോട്ടറി കളിക്കു, കോടികൾ നേടാം

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

Thiruvananthapuram
English summary
kerala assembly election 2021; BJP leader V Muraleedharan will contest from Kazhakoottam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X