തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സുരേന്ദ്രനെ ജയിപ്പിക്കാൻ ബിജെപി;മത്സരിക്കുക ഈ മണ്ഡലത്തിൽ? 5 വർഷം കൊണ്ട് 4 ഇരട്ടി വോട്ട് വർധിച്ച എ പ്ലസ് മണ്ഡലം

Google Oneindia Malayalam News

തിരുവനന്തപുരം; 2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് വരെ ബിജെപിയെ സംബന്ധിച്ച് കേരളത്തിൽ അക്കൗണ്ട് തുറക്കുകയെന്നതായിരുന്നു ലക്ഷ്യം.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് ഒ രാജഗോപാലിലൂടെ നേമം മണ്ഡലം കൈപ്പിടിയിലാക്കി ബിജെപി ആ ലക്ഷ്യം നിറവേറ്റി. എന്നാൽ ഇത്തവണ ബിജെപിയുടെ ലക്ഷ്യം കൂടുതൽ സീറ്റുകളാണ്, എന്തിന് പരമാവധി 40 സീറ്റുകൾ വരെ ലഭിച്ചാൽ കേരളത്തിൽ അധികാരം പിടിക്കുമെന്ന ആത്മവിശ്വാസം വരെ ബിജെപി പ്രകടിപ്പിച്ച് കഴിഞ്ഞു.

ഈ സാഹചര്യത്തിൽ ശക്തരായ സ്ഥാനാർത്ഥികളെ ഇറക്കുന്നതോടെ പല മണ്ഡലങ്ങളിലും വാശിയേറിയ പോരാട്ടം നടത്താനാകുമെന്നും മണ്ഡലം പിടിക്കാമെന്നും ബിജെപി കരുതുന്നു.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

മെട്രോമാൻ ശ്രീധരൻ വരെ

മെട്രോമാൻ ശ്രീധരൻ വരെ

ബിജെപി എ പ്ലസ് എന്ന് കരുതുന്ന മണ്ഡലങ്ങളിൽ ചിലയിടത്തെല്ലാം സ്ഥാനാർത്ഥി സാധ്യത പട്ടികകൾ തയ്യാറായിട്ടുണ്ട്. നടനും എംപിയുമായ സുരേഷ് ഗോപി, മുൻ മന്ത്രി അൽഫോൺസ് കണ്ണന്താനം, മുൻ ഡിജിപി ടിപി സെൻകുമാർ,മുൻ ഡിജിപി ജേക്കബ് തോമസ്
പാർട്ടിയിൽ ഏറ്റവും ഒടുവിലായെത്തിയ മെട്രോ മാൻ ശ്രീധരൻ ഉൾപ്പെടെ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

സുരേന്ദ്രൻ മത്സരിക്കുമോ?

സുരേന്ദ്രൻ മത്സരിക്കുമോ?

അപ്പോൾ ഉയരുന്ന പ്രധാന ചോദ്യം പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇത്തവണ മത്സരിക്കുമോയെന്നതാണ്. സുരേന്ദ്രൻ ഇത്തവണ മത്സരിക്കേണ്ടെന്നും പകരം തിരഞ്ഞെടുപ്പ് ചുമതല വഹിക്കണമെന്നുമായിരുന്നു ആദ്യം കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. എന്നാൽ പാർട്ടിക്ക് മികച്ച വിജയ സാധ്യത ഉള്ള തെരഞ്ഞെടുപ്പിൽ നിന്ന് സുരേന്ദ്രനെ മാറ്റി നിർത്തരുതെന്നായിരുന്നു പൊതുവികാരം. ചില പ്രാദേശിക നേതാക്കളും സുരേന്ദ്രനായി രംഗത്തെത്തി.

പ്രാദേശിക നേതാക്കൾ

പ്രാദേശിക നേതാക്കൾ

കഴിഞ്ഞ തവണ 89 വോട്ടുകൾക്ക് മാത്രം പരാജയപ്പെട്ട മഞ്ചേശ്വരത്ത് ഇക്കുറി സുരേന്ദ്രൻ മത്സരിക്കണമെന്ന ആവശ്യം ഉയർത്തി പ്രാദേശിക നേതാക്കൾ രംഗത്തെത്തിയിരുന്നു. കൂടാതെ തിരുവനന്തപുരം , പാലക്കാട്, തൃശ്ശൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുളള പ്രാദേശിക നേതൃത്വങ്ങളും സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയർത്തിയിരുന്നു.

മറ്റൊരു മണ്ഡലം

മറ്റൊരു മണ്ഡലം

എന്നാൽ ഇതൊന്നുമല്ലാതെ മറ്റൊരു മണ്ഡലമാണ് കെ സുരേന്ദ്രനായി ബിജെപി നേതൃത്വം കരുതിവെച്ചിരിക്കുന്നതത്രേ. തിരുവനന്തപുരത്ത് ബിജെപി ഏറ്റവും വിജയ സാധ്യത കൽപ്പിക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ കഴക്കൂട്ടത്താണ് സുരേന്ദ്രനെ പരിഗണിക്കുന്നതെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു. നേരത്തേ കേന്ദ്രമന്ത്രി വി മുരളീധരൻ മത്സരിക്കുമെന്ന റിപ്പോർട്ടുകളായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്.

എ പ്ലസ് മണ്ഡലം

എ പ്ലസ് മണ്ഡലം

2016 ൽ സിറ്റിംഗ് എംഎൽഎയും കോൺഗ്രസ് നേതാവുമായ വഹാബിനെ പിന്തള്ളി മണ്ഡലത്തിൽ രണ്ടാം സ്ഥാനം നേടാൻ മുരളീധരന് സാധിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഇത്തവണയും മുരളീധരന്റെ പേര് ഉയർന്നത്.എന്നാൽ കേന്ദ്രമന്ത്രിയെന്ന നിലയിൽ തിളങ്ങുന്ന മുരളീധരൻ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതുണ്ടോയെന്നാണ് പാർട്ടിയിൽ ഉയരുന്ന ചോദ്യം.

സുരക്ഷിതമെന്ന്

സുരക്ഷിതമെന്ന്

സംസ്ഥാന അധ്യക്ഷനെ മത്സരിപ്പിക്കാൻ സുരക്ഷിത മണ്ഡലം എന്ന നിലയിൽ‌ കഴക്കൂട്ടമാണ് ഉചിതമായ ഇടം എന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇതോടെ മുരളീധരന് പകരം അദ്ദേഹത്തിന്റെ വിശ്വസ്തനായ കെ സുരേന്ദ്രൻ തന്നെ കഴക്കൂട്ടത്ത് മത്സരിക്കുമെന്ന തരത്തിലാണ് റിപ്പോർട്ടുകൾ.

 നാലിരട്ടി വോട്ട് വർധന

നാലിരട്ടി വോട്ട് വർധന

ബിജെപിയെ സംബന്ധിച്ച് അഞ്ച് വർഷം കൊണ്ട് നാലിരട്ടി വോട്ട് വർധന ഉണ്ടാക്കിയ മണ്ഡലമാണ് കഴക്കൂട്ടം. 2009 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വെറും 10070 വോട്ടുകൾ മാത്രമായിരുന്നു ബിജെപിക്ക് മണ്ഡലത്തിൽ ലഭിച്ചത്. എന്നാൽ 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതു വലത് മുന്നണികളെ ഞെട്ടിച്ച് ബിജെപിയുടെ വോട്ടുകൾ 41829 ആയി ഉയർന്നു.

ഞെട്ടിക്കുന്ന പ്രകടനം

ഞെട്ടിക്കുന്ന പ്രകടനം

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെയ്ക്കാൻ ബിജെപിക്ക് സാധിച്ചു. 347 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കടകംപള്ളി സുരേന്ദ്രൻ സിപിഎമ്മിന് വേണ്ടി ജയിച്ച് കയറിയപ്പോൾ ബിജെപിയായിരുന്നു മണ്ഡലത്തിൽ രണ്ടാം സ്ഥാനം പിടിച്ചത്. വി മുരളീധരനായിരുന്നു ബിജെപിക്ക് വേണ്ടി മത്സരത്തിനിറങ്ങിയത്.

വിജയിക്കാമെന്ന്

വിജയിക്കാമെന്ന്

സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞതിന് തൊട്ട് പിന്നാലെയായിരുന്നു മുരളീധരൻ സ്ഥാനാർത്ഥിയായത്. സിറ്റിംഗ് എംഎൽഎയായിരുന്ന വാഹിദിനെ മൂന്നം സ്ഥാനത്തേക്ക് തള്ളി 42,732 വോട്ടുകളാണ് വി മുരളീധരന്‍ നേടിയത്.അതുകൊണ്ട് തന്നെ ഇത്തവണ സുരേന്ദ്രൻ ഇറങ്ങിയാൽ വിജയം സുനിശ്ചിതമാണെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

 'മിസ്റ്റർ മുരളീധരൻ,ചട്ടമ്പിത്തരം ഇവിടെ കാണിക്കാനാണ് ഭാവമെങ്കിൽ ചുട്ടമറുപടി കിട്ടും';തോമസ് ഐസക് 'മിസ്റ്റർ മുരളീധരൻ,ചട്ടമ്പിത്തരം ഇവിടെ കാണിക്കാനാണ് ഭാവമെങ്കിൽ ചുട്ടമറുപടി കിട്ടും';തോമസ് ഐസക്

 തന്ത്രം മാറ്റി പിജെ ജോസഫ് വിഭാഗം; പുതിയ ഫോർമുല.. പെട്ട് കോൺഗ്രസ്...മുന്നിലെ വഴിയെന്ത്? തന്ത്രം മാറ്റി പിജെ ജോസഫ് വിഭാഗം; പുതിയ ഫോർമുല.. പെട്ട് കോൺഗ്രസ്...മുന്നിലെ വഴിയെന്ത്?

തനി നാടന്‍ പെണ്‍കൊടിയായി നടി കീര്‍ത്തി സുരേഷ്: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
E ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രി ?ഞെട്ടിക്കാൻ BJP | Oneindia Malayalam

Thiruvananthapuram
English summary
kerala assembly election 2021; BJP may contest k surendran from kazhakkoottam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X