തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

‘മുരളീധരന്‍ പറയുമ്പോള്‍ അതില്‍ കാര്യമുണ്ടായിരിക്കും, നേമത്തെ എംഎല്‍എ ആയിരുന്നു,വേറൊന്നുമറിയില്ലെന്ന് രാജഗോപാൽ

Google Oneindia Malayalam News

തിരുവനന്തപുരം: നേമത്ത് ഒരു തവണ എംഎൽഎ ആയിട്ടുണ്ട് എന്നതൊഴിച്ച് തനിക്ക് മറ്റ് ബന്ധങ്ങളൊന്നുമില്ലെന്ന് ഒ രാജഗോപാൽ. ത്രികോണ മത്സരം നടക്കുന്ന നേമത്തെ സ്ഥിതിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു രാജഗോപാലിന്റെ മറുപടി. നേമം മണ്ഡലത്തിലെ കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്നും രാജഗോപാല്‍ കൂട്ടിച്ചേർത്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു രാജഗോപാലിന്‍റെ പ്രതികരണം.

വോട്ടെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിന്റെ നെഞ്ചത്ത് വെടിപൊട്ടിച്ച് ഒളിക്യാമറ; ഉണ്ണിത്താന്റെ വെളിപ്പെടുത്തൽവോട്ടെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിന്റെ നെഞ്ചത്ത് വെടിപൊട്ടിച്ച് ഒളിക്യാമറ; ഉണ്ണിത്താന്റെ വെളിപ്പെടുത്തൽ

 വോട്ട് മാറ്റത്തിന്

വോട്ട് മാറ്റത്തിന്

മാറ്റത്തിന് വേണ്ടിയാണ് താന്‍ വോട്ട് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കിയ രാജഗോപാൽ ബിജെപിയ്ക്ക് സ്ഥാനാർത്ഥികളില്ലാത്തതിനെക്കുറിച്ച് പ്രതികരിക്കാനും ഒ രാജഗോപാൽ തയ്യാറായില്ല.
തലശ്ശേരിയിലും ഗുരുവായൂരും ബിജെപിക്ക് സ്ഥാനാര്‍ഥികളില്ലാത്തതിനെക്കുറിച്ചും തനിക്ക് അറിയില്ലെന്ന് തന്നെയാണ് രാജഗോപാൽ പ്രതികരിച്ചത്.

 ശരിയായ ഏർപ്പാടല്ല

ശരിയായ ഏർപ്പാടല്ല


നേമത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍റെ വാഹനത്തിന് നേരെ കല്ലേറുണ്ടായ സംഭവം ശരിയായ ഏർപ്പാടല്ലെന്നും ഒ രാജഗോപാൽ വ്യക്തമാക്കി. വോട്ടെടുപ്പിന് മണിക്കൂറുകളവശേഷിക്കുമ്പോഴാണ് മുരളീധരന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. വാഹനത്തിന് നേരെ കല്ലെറിഞ്ഞത് ബിജെപി പ്രവർത്തകരാണെന്നത് അവർ പറയുന്നതല്ലേയെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിക്കുകയും ചെയ്തിരുന്നു.

പറഞ്ഞെങ്കിൽ കാര്യമുണ്ടാകും

പറഞ്ഞെങ്കിൽ കാര്യമുണ്ടാകും


കേരളത്തിൽ രണ്ട് മുന്നണികളൾ മാറി മാറി ഭരിക്കുന്ന കേരളത്തിൽ ഭരണമാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മാറ്റത്തിന് വേണ്ടിയാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പരാജയഭീതി മൂലമാണ് ബിജെപി ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടത്തുന്നതെന്ന കെ മുരളീധരന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ മുരളീധരൻ അങ്ങനെ പറയുന്നുണ്ടെങ്കിൽ അതിൽ കാര്യമുണ്ടാകാമെന്നും രാജഗോപാൽ കൂട്ടിച്ചേർത്തു.

 തണുപ്പൻ പ്രതികരണം

തണുപ്പൻ പ്രതികരണം

കേരളത്തിൽ ബിജെപി ഏറെ പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളിലൊന്ന് നേമം. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ആദ്യം അക്കൌണ്ട് തുറന്ന മണ്ഡലമെന്ന പ്രത്യേകതയും നേമത്തിനുണ്ട്. ഈ സാഹചര്യത്തിൽ സിറ്റിംഗ് ബിജെപിയുടെ എംഎൽഎ ഇത്തരത്തിലുള്ള തണുപ്പൻ പ്രതികരണം നടത്തിയിട്ടുള്ളത്. നേമത്ത് കനത്ത പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് കഴക്കൂട്ടത്ത് 16.61 ശതമാനവും നേമത്ത് 15.74 ശതമാനവും പോളിംഗാണ് ഇതിനകം രേഖപ്പെടുത്തിയിട്ടുള്ളത്.

Recommended Video

cmsvideo
BJPയെ കേരളം കണ്ടംവഴി ഓടിക്കും | Oneindia Malayalam
 പണം നൽകാനെന്ന് ആരോപണം

പണം നൽകാനെന്ന് ആരോപണം

തിങ്കളാഴ്ച രാത്രി ഏറെ വൈകിയാണ് നേമത്ത് വെച്ച് കെ മുരളീധരന്റെ പ്രചരണവാഹനം ബിജെപി പ്രവര്‍ത്തകര്‍ തടയുന്നത്. ഈ സംഭവത്തില്‍ മൂന്നോളം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. നേമം മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പണം നല്‍കാനാണ് മുരളീധരന്‍ എത്തിയത് എന്നാരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

Thiruvananthapuram
English summary
Kerala assembly election 2021: BJP MLA O Rajagopal's response about Nemom constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X