തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കഴക്കൂട്ടത്ത് കടകംപള്ളിയെങ്കില്‍ ബിജെപിയുടെ നീക്കം ഇങ്ങനെ, സിപിഎമ്മിനെ വീഴ്ത്താന്‍ വജ്രായുധം!!

Google Oneindia Malayalam News

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലം പിടിക്കാന്‍ വന്‍ പ്ലാനുമായി ബിജെപി. ഇത്തവണ ഏറ്റവും ശക്തരായ നേതാവ് തന്നെയാവും ഇവിടെ വരിക. വിവി രാജേഷ് മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ബിജെപിയുടെ കേന്ദ്ര മന്ത്രി വി മുരളീധരന്‍, അതല്ലെങ്കില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയോ മത്സരിപ്പിക്കാനിരുന്ന മണ്ഡലമാണിത്. എന്നാല്‍ രാജേഷ് തന്നെ മതിയെന്നാണ് നിലപാട്. മണ്ഡലത്തില്‍ ത്രികോണ പോരാട്ടം നടക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ കടകംപള്ളി സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനം. അതിനായി ശബരിമല വിഷയം തന്നെ ഉയര്‍ത്തുമെന്ന് ബിജെപി പറയുന്നു.

1

കേരളത്തില്‍ യുഡിഎഫ് വീണ്ടും ശബരിമല വിഷയം സജീവമാക്കിയത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ഇതിന്റെ പരമാവധി നേട്ടം കൊയ്യാനാണ് തീരുമാനം. കടകംപള്ളിയെ ശബരിമലയില്‍ പ്രതിരോധത്തിലാക്കാനാണ് ബിജെപിയുടെ നീക്കം. യുവതീപ്രവേശനത്തിന് നേതൃത്വം നല്‍കിയത് ദേവസ്വം മന്ത്രിയാണെന്ന് ബിജെപി പ്രചാരണം ആരംഭിച്ചിട്ടുണ്ട്. അങ്ങനൊരു മന്ത്രിയെ തോല്‍പ്പിക്കുക എന്നതാകും മുഖ്യ പ്രചാരണം. അതേസമയം ബിജെപിയുടേത് ആശയപാപ്പരത്തമാണെന്ന് സിപിഎമ്മും പ്രതികരിക്കുന്നു.

അതേസമയം കഴക്കൂട്ടത്ത് തന്നെയാണോ കടകംപള്ളി മത്സരിക്കുകയെന്ന് ഉറപ്പില്ല. മത്സരിക്കുകയാണെങ്കില്‍ ബിജെപിയുടെ വജ്രായുധം ശബരിമലയായിരിക്കും. എന്നാല്‍ വിധി വന്ന ശേഷം എല്ലാവരുമായി തീരുമാനിച്ച ശേഷമേ നടപ്പാക്കൂ എന്നാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട്. കടകംപള്ളി മണ്ഡലം മാറേണ്ട കാര്യമില്ലെന്ന് പാര്‍ട്ടി കരുതുന്നു. ശബരിമലയിലെ യുവതീപ്രവേസം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ആണെന്ന് വിവി രാജേഷ് തുറന്നടിച്ചു. ഈശ്വരവിശ്വാസികളല്ലാത്ത യുവതികളെ തിരഞ്ഞുപിടിച്ചത് ശബരിമലയില്‍ എത്തിച്ചത് ദേവസ്വം മന്ത്രി അറിഞ്ഞിട്ടിലാണ്.ഇതിന് വോട്ടര്‍മാരോട് കടകംപള്ളി മറുപടി പറയേണ്ടി വരുമെന്നും രാജേഷ് പറഞ്ഞു.

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

ബിജെപിയെ കുറേ കൂടി ശക്തമായ രീതിയില്‍ വിശ്വാസികളെ ഒപ്പം നിര്‍ത്തി പ്രതിരോധിക്കണമെന്നആണ് സിപിഎം നിലപാട്. മണ്ഡലത്തിലെ ഓരോ വീടുകളിലും ദേവസ്വം മന്ത്രിയുടെ നിലപാട് ചര്‍ച്ചയാക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. സിപിഎം ഇതിനെ തള്ളി. ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ മറ്റൊരു കാര്യവും പറയാനില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ശബരിമല വിഷയമാകുമെന്ന് അറിയാവുന്നത് കൊണ്ട് തീര്‍ത്ഥാടന ടൂറിസം അടക്കമുള്ള പദ്ധതികളില്‍ ഉള്‍പ്പെടുത്തി മണ്ഡലങ്ങളിലെ വിവിധ ക്ഷേത്രങ്ങള്‍ക്ക് ഫണ്ട് നല്‍കിയിട്ടുണ്ട്. ക്ഷേത്ര വികസന പദ്ധതികള്‍ ബിജെപിയെ പൊളിക്കാന്‍ ധാരാളമാണെന്ന് സിപിഎം കരുതുന്നു.

Recommended Video

cmsvideo
Jacob Thomas will be BJP candidate in coming election

Thiruvananthapuram
English summary
kerala assembly election 2021: bjp should raise sabarimala issue in kazhakootam against kadakampally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X