തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നേമത്ത് ബിജെപിയെ പൂട്ടിയേ തീരു; രണ്ടും കൽപ്പിച്ച് കോൺഗ്രസ്.. പുതിയ സർവ്വേ.. 3 പേരുകൾ.. നിർണായകം

Google Oneindia Malayalam News

തിരുവന്തപുരം; ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ നേമം. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക മണ്ഡലത്തിൽ ഇക്കുറിയും അവർക്ക് ഭരണ തുടർച്ച ലഭിക്കുമോ? ലഭിക്കും എന്നാണ് ബിജെപി ആവർത്തിക്കുന്നത്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് കണക്കുകൾ ബിജെപിയെ സംബന്ധിച്ച് ആശ്വാസകരമല്ല.

അതുകൊണ്ട് തന്നെ ഇത്തവണ പല അട്ടിമറികളും മണ്ഡലത്തിൽ പ്രവചിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ബിജെപിയെ എന്ത് വിധേനയും പരാജയപ്പെടുത്താനുള്ള നീക്കങ്ങളാണ് കോൺഗ്രസ് ക്യാമ്പിൽ നടക്കുന്നത്.

ബിജെപി ഭരിക്കുന്ന ഏക മണ്ഡലം

ബിജെപി ഭരിക്കുന്ന ഏക മണ്ഡലം

തിരുവനന്തപുരം കോര്‍പ്പറേഷനിലെ 22 വാര്‍ഡുകള്‍ അടങ്ങിയ നിയമസഭാ മണ്ഡലമാണ് നേമം. 2016 ലായിരുന്നു ശക്തമായ പോരാട്ടത്തിനൊടുവിൽ ബിജെപിയുടെ ഒ രാജഗോപാൽ മണ്ഡലത്തിൽ നിന്ന് വിജയിച്ച് കയറിയത്. രണ്ടാം അങ്കത്തിനിറങ്ങിയ സിപിഎമ്മിന്റെ ശിവൻകുട്ടിയെ 67813 വോട്ടുകൾക്കായിരുന്നു രാജഗോപാൽ പരാജയപ്പെടുത്തിയത്.

ദയനീയ പരാജയം

ദയനീയ പരാജയം

അതേസമയം ദയനീയ പരാജയമായിരുന്നു മണ്ഡലത്തിൽ യുഡിഎഫ് നേടിയത്. സ്ഥാനാർത്ഥിയും എൽജെഡി നേതാവുമായ വി സുരേന്ദ്രൻ പിള്ളക്ക് ലഭിച്ചത് വെറും 13,860 വോട്ടുകളായിരുന്നു. എന്നാൽ ഇത്തവണ ബിജെപിക്ക് റുപടി നൽകാനൊരുങ്ങുകയാണ് മണ്ഡലത്തിൽ കോൺഗ്രസ്. ശക്തമായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് പാർട്ടി നീക്കം.

പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

സംസ്ഥാനത്ത് തന്നെ ബിജെപിക്ക് മറുപടി നൽകാൻ പ്രാപ്തമാകുന്നതാകണം സ്ഥാനാർത്ഥി നിർണയമെന്നാണ് കോൺഗ്രസിലെ നേതാക്കൾ ആവശ്യപ്പെടുന്നത്. ഭരണവിരുദ്ധ വികാരം ശക്തമായ സാഹചര്യത്തിൽ എൽഡിഎഫിന് ഇവിടെ തിരിച്ചടി ലഭിക്കുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്. മാത്രമല്ല തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ ബിജെപിക്ക് ആശ്വാസ്യകരമല്ലെന്നതും പാർട്ടിയുടെ പ്രതീക്ഷ ഉയർത്തുന്നുണ്ട്.

ലഭിച്ച വോട്ടുകൾ

ലഭിച്ച വോട്ടുകൾ

തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയെ തടയാൻ മതേതര വോട്ടുകൾ എൽഡിഎഫിലേക്ക് ഒഴുകിയപ്പോഴും 23,000 വോട്ടുകൾ നേടാനായെന്നതും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ മികച്ച സ്ഥാനാർത്ഥി വന്നാൽ ശക്തമായ മത്സരം മണ്ഡലത്തിൽ പുറത്തെടുക്കാൻ കഴിയുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു.

പ്രത്യേക സർവ്വേ

പ്രത്യേക സർവ്വേ

മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയത്തിനായി എഐസിസിയുടെ നേതൃത്വത്തിൽ പ്രത്യേക സർവ്വേ നടത്തുന്നുണ്ട്. ഇതിൽ ഉയർന്ന് വരുന്ന പേരുകൾ മാത്രമാകണം പരിഗണിക്കേണ്ടത് എന്നാണ് എഐസിസി നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിൽ വിഎസ് ശിവകുമാര്‍, വിജയന്‍ തോമസ്, എന്‍എസ് നുസൂര്‍ എന്നിവരുടെ പേരുകളാണ് മണ്ഡലത്തിൽ ചർച്ചയാകുന്നത്.

മറ്റ് പേരുകൾ

മറ്റ് പേരുകൾ

എന്നാൽ ഇവരല്ലാതെ മറ്റ് ചില പേരുകൾ കൂടി പരിഗണിക്കപ്പെട്ടേക്കുമെന്ന തരത്തിലുള്ള സൂചനകളും കോൺഗ്രസ് നേതൃത്വം നൽകുന്നുണ്ട്. അതേസമയം ഇത്തവണ നേമത്ത് ജീവൻമരണ പോരാട്ടത്തിന് ഒരുങ്ങുകയാണ് ബിജെപി. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് നഷ്ടമാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയത്

തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയത്

നിയമസഭ തിരഞ്ഞെടുപ്പിൽ 8671 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച ബിജെപിക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ 2204 വോട്ട് മാത്രമാണ് നേടാനായത്. ഇതോടെ ഇത്തവണ രാജഗോപാലിനെ മാറ്റി മറ്റ് നേതാക്കളെ പരിഗണിക്കണം എന്ന ആവശ്യമാണ് പാർട്ടിയിൽ ഉയർന്നത്.

കുമ്മനം രാജശേഖരന്റെ പേര്

കുമ്മനം രാജശേഖരന്റെ പേര്

കുമ്മനം രാജശേഖരനെയാണ് സ്ഥാനാർത്ഥിയായി ബിജെപിയിലെ !ഒരു വിഭാഗം ഉയർത്തിക്കാട്ടുന്നത്. സീറ്റ് ലക്ഷ്യം വെച്ച് കുമ്മനം മണ്ഡലത്തിൽ വാടക വീടെടുത്ത് തിരഞ്ഞെടുപ്പ് നീക്കങ്ങൾ സജീവമാക്കി തുടങ്ങി. അതേസമയം രാഷ്ട്രീയ ഭേദമന്യേ രാജഗോപാലിന് ലഭിച്ച വോട്ടുകൾ കുമ്മനത്തിന് ലഭിക്കില്ലെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

ബിജെപി ഇതര വോട്ടുകൾ

ബിജെപി ഇതര വോട്ടുകൾ

ബിജെപി ഇതര വോട്ടുകൾ ലഭിക്കണമെങ്കിൽ മറ്റ് നേതാക്കളെ പരിഗണിക്കണമെന്നാണ് ബിജെപിയിൽ ഉയർന്ന ആവശ്യം. ഇതോടെയാണ് ഇവിടെ നടൻ സുരേഷ് ഗോപിയുടെ പേരും പാർട്ടി നേതൃത്വം പരിഗണിക്കുന്നത്. അതേസമയം സുരേഷ് ഗോപി ഇവിടെ മത്സരിക്കാൻ തയ്യാറായേക്കില്ലെന്നാണ് റിപ്പോർട്ട്.

സിപിഎമ്മിലെ ചർച്ചകൾ

സിപിഎമ്മിലെ ചർച്ചകൾ

അതേസമയം ഇത്തവണ ബി ശിവൻകുട്ടിയെ തന്നെയാകും സിപിഎം മണ്ഡലത്തിൽ പരിഗണിച്ചേക്കുക. രാഷ്ട്രീയ സാഹചര്യങ്ങൾ ഏറെ അനുകൂലമാണെന്ന് സിപിഎം കരുതുന്നു. കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് പോയില്ലേങ്കിൽ വിജയം ഉറപ്പാണെന്നാണ് നേതൃത്വം പറയുന്നത്.

Recommended Video

cmsvideo
ചെറുപ്പം മുതല്‍ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകനെന്ന് ഫിറോസ്
തിരഞ്ഞെടുപ്പ് കണക്കുകൾ

തിരഞ്ഞെടുപ്പ് കണക്കുകൾ

മാത്രമല്ല കോര്‍പ്പറേഷനിലെ 22 വാര്‍ഡുകള്‍ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ തദ്ദേശ തദ്ദേശ തിരഞ്ഞെടുപ്പോടെ ആത്മവിശ്വാസം ഉയർന്ന നിലയിലാണ് സിപിഎം.കേവല ഭൂരിപക്ഷത്തിന് പുറത്ത് ഒരു സീറ്റ് അധികം നേടിയായിരുന്നു എൽഡിഎഫ് ഭരണം പിടിച്ചത്. 52 സീറ്റുകൾ എൽഡിഎഫിന് ലഭിച്ചപ്പോൾ ബിജെപിക്ക് ലഭിച്ചത് വെറും 35 സീറ്റുകളായിരുന്നു.

പിണറായിയെ അട്ടിമറിക്കാന്‍ ഷമ മുഹമ്മദ്? ധർമ്മടത്ത് യുഡിഎഫ് പരിഗണിക്കുന്നത് ടീം രാഹുലിലെ പ്രധാനിയെപിണറായിയെ അട്ടിമറിക്കാന്‍ ഷമ മുഹമ്മദ്? ധർമ്മടത്ത് യുഡിഎഫ് പരിഗണിക്കുന്നത് ടീം രാഹുലിലെ പ്രധാനിയെ

89 വോട്ടിന് കൈവിട്ട മഞ്ചേശ്വരത്ത് ഇക്കുറി അക്കൗണ്ട് തുറക്കാനുറച്ച് ബിജെപി;ഇറക്കുക രൂപവാണിയെ? മറ്റ് സാധ്യതകൾ89 വോട്ടിന് കൈവിട്ട മഞ്ചേശ്വരത്ത് ഇക്കുറി അക്കൗണ്ട് തുറക്കാനുറച്ച് ബിജെപി;ഇറക്കുക രൂപവാണിയെ? മറ്റ് സാധ്യതകൾ

ചിറ്റൂരിൽ പോരാട്ടം കടുപ്പിക്കാൻ കോൺഗ്രസ്; കെ കൃഷ്ണൻകുട്ടിക്കെതിരെ മുൻ എംഎൽഎയുടെ മകൻ മത്സരത്തിന്ചിറ്റൂരിൽ പോരാട്ടം കടുപ്പിക്കാൻ കോൺഗ്രസ്; കെ കൃഷ്ണൻകുട്ടിക്കെതിരെ മുൻ എംഎൽഎയുടെ മകൻ മത്സരത്തിന്

മുസ്ലിം ലീഗില്‍ ട്വിസ്റ്റ്; ഫാത്തിമ തഹ്‌ലിയയെ തഴഞ്ഞേക്കും, സമ്മര്‍ദ്ദവുമായി വനിതാ ലീഗ്, 3 പേരുടെ പട്ടിക നല്‍കിമുസ്ലിം ലീഗില്‍ ട്വിസ്റ്റ്; ഫാത്തിമ തഹ്‌ലിയയെ തഴഞ്ഞേക്കും, സമ്മര്‍ദ്ദവുമായി വനിതാ ലീഗ്, 3 പേരുടെ പട്ടിക നല്‍കി

Thiruvananthapuram
English summary
Kerala assembly election 2021; Congress conducts survey to find candidate for Nemam constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X