തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വട്ടിയൂര്‍ക്കാവ് സേഫല്ല, വിഷ്ണുനാഥും ചാമക്കാലയും വരില്ല, ജിജി തോംസണെ ഇറക്കാന്‍ കോണ്‍ഗ്രസ്!!

Google Oneindia Malayalam News

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് പിടിക്കുക എന്നത് ഇത്തവണ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. എന്നാല്‍ ഒരു നേതാവ് പോലും ഇവിടെ മത്സരിക്കാന്‍ തയ്യാറല്ല. ബ്രാന്‍ഡായി നില്‍ക്കുന്ന പലരും തോല്‍വി പേടിച്ച് ഇവിടെ നിന്ന് മാറുകയാണ്. പുതുമുഖങ്ങളെ പരീക്ഷിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. അതേസമയം കെ മുരളീധരനെ ഇവിടെ മത്സരിപ്പിക്കാന്‍ കെപിസിസി നേതൃത്വത്തിന് താല്‍പര്യമുണ്ട്. എന്നാല്‍ ഹൈക്കമാന്‍ഡ് അക്കാര്യം പരിഗണിച്ചിട്ട് പോലുമില്ല. ഇവിടെ തോല്‍വി ഉറപ്പാണെന്ന് കോണ്‍ഗ്രസ് ഒന്നടങ്കം കരുതുന്നുണ്ട്.

എല്‍ഡിഎഫ് കരുത്തര്‍

എല്‍ഡിഎഫ് കരുത്തര്‍

എല്‍ഡിഎഫ് വളരെ ശക്തമായ നിലയിലാണ് വട്ടിയൂര്‍ക്കാവില്‍ ഉള്ളത്. വികെ പ്രശാന്ത് തന്നെ ഇവിടെ മത്സരിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് പകരം ആരെ മത്സരിപ്പിക്കുമെന്ന കാര്യത്തിലാണ് കോണ്‍ഗ്രസിന് ആശങ്ക. അതുകൊണ്ട് വട്ടിയൂര്‍ക്കാവിലേക്ക് ഇല്ലെന്നാണ് അറിയപ്പെടുന്ന നേതാക്കളെല്ലാം ആദ്യമേ അറിയിച്ചിരിക്കുന്നത്. ഇവിടെ മത്സരിക്കാനായിരുന്നു മുമ്പ് കോണ്‍ഗ്രസില്‍ ഏറ്റവും കൂടുതല്‍ ആവശ്യം ഉണ്ടാവാറുള്ളത്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പോടെ പ്രശാന്ത് എത്രയോ മുന്നിലെത്തിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നു.

ജിജി തോംസണെ ഇറക്കുമോ?

ജിജി തോംസണെ ഇറക്കുമോ?

മുന്‍ ചീഫ് സെക്രട്ടറി ജിജോ തോംസണ്‍ അടക്കമുള്ളവരെയാണ് യുഡിഎഫ് പരിഗണിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം ജിജി തോംസണെ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ മത്സരിക്കാന്‍ ജിജി തോംസണ്‍ സമ്മതം അറിയിച്ചിട്ടില്ല. ജ്യോതി വിജയകുമാറിന്റെ പേരും ഇക്കൂട്ടത്തില്‍ ചര്‍ച്ചയാവുന്നുണ്ട്. വീണ നായര്‍, ആര്‍വി രാജേഷ് എന്നിവരെയും മത്സരിപ്പിക്കും. ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് വീണത് വലിയ നാണക്കേടായിട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ കാണുന്നത്. അതാണ് പുതിയ നേതാക്കളെ പരിഗണിക്കുന്നതിലേക്ക് എത്തുന്നത്.

ബിജെപിയും ശക്തം

ബിജെപിയും ശക്തം

വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള കടുത്ത പോരാട്ടമായിരിക്കും നടക്കുക. ഇതിനിടയില്‍ കോണ്‍ഗ്രസിന് സ്‌പേസ് ഉണ്ടാക്കുക ബുദ്ധിമുട്ടാണ്. ബിജെപിക്കായി വിവി രാജേഷ് മണ്ഡലത്തില്‍ സജീവമായി കഴിഞ്ഞു. കോണ്‍ഗ്രസ് വട്ടിയൂര്‍ക്കാവിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. ഇനി ഇറക്കിയാലും രാജേഷിനും പ്രശാന്തിനുമൊപ്പം എത്തുക ദുഷ്‌കരമായിരിക്കും. പരമ്പരാഗത വോട്ടുബാങ്ക് കോണ്‍ഗ്രസിനെ കൈവിട്ടു എന്ന വികാരം മുന്നണിയില്‍ സജീവമാണ്.

വിഷ്ണുനാഥ് വരില്ല

വിഷ്ണുനാഥ് വരില്ല

വട്ടിയൂര്‍ക്കാവില്‍ മൂന്നാം സ്ഥാനത്തേക്ക് വീണാല്‍ മത്സരിക്കുന്ന ആരായാലും രാഷ്ട്രീയമായ തിരിച്ചടിയുണ്ടാവും. അതാണ് നേതാക്കള്‍ മത്സരിക്കാനില്ലെന്ന് തറപ്പിച്ച് പറയുന്നത്. പിസി വിഷ്ണുനാഥിന്റെ പേര് ഇവിടെ സജീവ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്നാണ് വിഷ്ണുനാഥ് അറിയിച്ചിരിക്കുന്നത്. ജ്യോതികുമാര്‍ ചാമക്കാലയെയും പരിഗണിച്ചിരുന്നു. അദ്ദേഹവും വരാനുള്ള സാധ്യത കുറഞ്ഞിരുന്നു. ഇതോടെയാണ് ജിജി തോംസണെ സമീപിക്കേണ്ടി വന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ അയ്യായിരം വോട്ടിന്റെ മേല്‍ക്കൈ ഈ മണ്ഡലത്തില്‍ എല്‍ഡിഎഫിനുണ്ട്.

മുരളീധരന്‍ കലിപ്പിലാണ്

മുരളീധരന്‍ കലിപ്പിലാണ്

കെ മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കണമെന്ന ആവശ്യമായിരുന്നു സംസ്ഥാന നേതൃത്വത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ അതെല്ലാം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തകര്‍ത്തു. എംപിമാരൊന്നും മത്സരിക്കേണ്ട എന്ന നിലപാടിലാണ് സോണിയാ ഗാന്ധി. വട്ടിയൂര്‍ക്കാവില്‍ മുരളീധരന്‍ മത്സരിക്കുകയാണെങ്കില്‍ ഉറപ്പായും കോണ്‍ഗ്രസ് വിജയിക്കുമെന്ന് കരുതാമായിരുന്നു. മുരളീധരനും മടങ്ങിവരാന്‍ ആഗ്രഹിച്ചെങ്കിലും മത്സരം നടക്കില്ലെന്ന് ഉറപ്പായി. ഇതോടെ മുരളീധരന്‍ കലിപ്പിലാണ്. വടകരയ്ക്ക് പുറത്തേക്ക് പ്രചാരണത്തിന് പോലുമുണ്ടാവില്ലെന്ന് മുരളീധരന്‍ തുറന്നടിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ് കോട്ട

കോണ്‍ഗ്രസ് കോട്ട

വട്ടിയൂര്‍ക്കാവ് പരമ്പരാഗതമായി കോണ്‍ഗ്രസ് കോട്ടയായിരുന്നു. യുഡിഎഫിന് എപ്പോഴും അനുകൂല കാലാവസ്ഥ മണ്ഡലത്തില്‍ ഉണ്ടായിരുന്നു. 2019ല്‍ സിപിഎമ്മിന്റെ തന്ത്രമാണ് കോണ്‍ഗ്രസിനെ തരിപ്പണമാക്കിയത്. വികെ പ്രശാന്തിനെ മണ്ഡലത്തില്‍ ഇറക്കി വമ്പന്‍ ജയം തന്നെ എല്‍ഡിഎഫ് സ്വന്തമാക്കി. ഇതിന് പുറമേ സംഘടനാ സംവിധാനം ശക്തിപ്പെടുത്തി ബിജെപി ഇവിടെ ശക്തമായി. ബിജെപിയുടെ എപ്ലസ് പട്ടികയില്‍ വട്ടിയൂര്‍ക്കാവുണ്ട്. ത്രികോണ മത്സരം നടന്നാല്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ സാധ്യത കുറവാണ്. ചിലപ്പോള്‍ മൂന്നാം സ്ഥാനത്തേക്കും തള്ളപ്പെടാം.

രാഹുല്‍ ഇടപെടുമോ?

രാഹുല്‍ ഇടപെടുമോ?

രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ വിഷ്ണുനാഥ് വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനാണ് സാധ്യത. കൂടുതല്‍ യുവാക്കള്‍ക്ക് പ്രാധാന്യമുണ്ടാവുമെന്ന് എന്തായാലും ഉറപ്പായിരിക്കുകയാണ്. രാഹുലുമായി വലിയ അടുപ്പം വിഷ്ണുനാഥിനുണ്ട്. പ്രശാന്തിനെ പോലെ ഒരു യുവ നേതാവിനെതിരെ കോണ്‍ഗ്രസും ജനപ്രീതിയുള്ള യുവനേതാവിനെ ഇറക്കിയാല്‍ കടുത്ത പോരാട്ടം തന്നെ നടത്താന്‍ സാധിക്കും. എന്നാല്‍ തോല്‍ക്കാന്‍ വിഷ്ണുനാഥ് അടക്കമുള്ളവര്‍ താല്‍പര്യപ്പെടുന്നില്ല. രാഹുലിന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

Thiruvananthapuram
English summary
kerala assembly election 2021: congress considering jiji thomson from vattiyoorkavu against vk prasanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X