തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മത്സരിച്ച എല്ലായിടത്തും വിജയം; സിപിഎം കോട്ട പൊളിക്കാന്‍ വരുമോ ആനാട് ജയന്‍

Google Oneindia Malayalam News

തിരുവനന്തപുരം: 14 നിയമസഭാ മണ്ഡലങ്ങള്‍ ഉള്ള ജില്ലയാണെങ്കിലും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവലം 4 സീറ്റുകളില്‍ മാത്രമായിരുന്നു തിരുവനന്തപുരം ജില്ലയില്‍ കോണ്‍ഗ്രസിന് വിജയിക്കാന‍് സാധിച്ചത്. ഒമ്പതിടത്ത് സിപിഎമ്മും നേമത്ത് ബിജെപിയും വിജയിച്ചു. വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം സെന്‍ട്രല്‍, അരുവിക്ക, കോവളം സീറ്റുകളിലായിരുന്നു കോണ്‍ഗ്രസ് വിജയം. ഇതില്‍ ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് കൂടി എല്‍ഡിഫ് പിടിച്ചെടുതോടെ നിലവില്‍ മൂന്ന് സീറ്റുകള്‍ മാത്രമാണ് തലസ്ഥാന ജില്ലയില്‍ കോണ്‍ഗ്രസിന് ഉള്ളത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതിന് വലിയ മാറ്റം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് മുന്നണി നേതൃത്വം. ഓരോ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ് തുടക്കം കുറിച്ചിട്ടുണ്ട്.

വാമനപുരം മണ്ഡലം

വാമനപുരം മണ്ഡലം

ജില്ലയില്‍ ഇടത് കോട്ടയെന്ന് അറിയപ്പെടുന്ന വാമനപുരം പിടിച്ചെടുക്കാന്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. 1967 ല്‍ മണ്ഡലം രൂപീകൃതമായ അന്ന് മുതല്‍ ഇന്നേവരേയുള്ള തിരഞ്ഞെടുപ്പുകളില്‍ ഒരു തവണ ഒഴികെ വിജയം സിപിഎമ്മിന് ആയിരുന്നു. 1970 ല്‍ മാത്രമാണ് കോണ്‍ഗ്രസിന് വാമനപുരത്ത് വിജയിക്കാന്‍ സാധിച്ചത്.

അഞ്ച് തവണ കോലിയക്കോട് കൃഷ്ണന്‍ നായര്‍

അഞ്ച് തവണ കോലിയക്കോട് കൃഷ്ണന്‍ നായര്‍

മുതിര്‍ന്ന സിപിഎം നേതാവായ കോലിയക്കോട് കൃഷ്ണന്‍ നായര്‍ അഞ്ച് തവണ എംഎല്‍എയായാ മണ്ഡലം കൂടിയാണ് വാമനപുരം. 1980 മുതല്‍ 1991 വരെ തുടര്‍ച്ചയായി നാല് തവണ വിജയിച്ച കോലിയക്കോട് കൃഷ്ണന്‍ നായര്‍ 2011 ലും മണ്ഡലത്തില്‍ നിന്നും ജനപ്രതിനിധിയായി. നിലവില്‍ ഡികെ മുരളിയാണ് സിപിഎം എംഎല്‍എ. കോണ്‍ഗ്രസിലെ ടി ശരത് ചന്ദ്ര പ്രസാദിനെതിരെ 9596 വോട്ടുകള്‍ക്കായിരുന്നു കഴിഞ്ഞ തവണ ഡികെ മുരളി മണ്ഡലത്തില്‍ വിജയിച്ചത്.

അടൂര്‍ പ്രകാശിന് ലീഡ്

അടൂര്‍ പ്രകാശിന് ലീഡ്

എന്നാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ലീഡ് പിടിക്കാന്‍ കഴിഞ്ഞതാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്. ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വാമനപുരത്ത് യുഡിഎഫിന്റെ അടൂര്‍ പ്രകാശ് 10000 വോട്ടുകള്‍ക്ക് ലീഡ് ചെയ്തിരുന്നു. ഈ കണക്കുകളുടെ ബലത്തില്‍ ആനാട് ജയന്‍ എന്ന കോണ്‍ഗ്രസ് നേതാവിന്‍റെ പേരാണ് മണ്ഡലത്തിലേക്ക് കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉയര്‍ത്തിക്കൊണ്ട് വരുന്നത്.

ആനാട് ജയന്‍

ആനാട് ജയന്‍

മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പിലും വിജയിച്ച നേതാവെന്ന ഖ്യാതിയുള്ള വ്യക്തിയാണ് ആനാട് ജയന്‍. വാമനപുരം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആനാട് പഞ്ചായത്തിന്റെ പ്രസിഡണ്ടായിരുന്നു. 45 വര്‍ഷം സിപിഐഎമ്മിന്റെ കോട്ടയായിരുന്ന ഈ പഞ്ചായത്ത് ആനാട് ജയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ തവണ യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. അങ്ങനെയാണ് ജയന്‍ ആനാട് പഞ്ചായത്തിന്‍റെ പ്രസിഡന്‍റ് ആവുന്നത്.

ഇടത് കോട്ടകള്‍ കീഴടക്കി

ഇടത് കോട്ടകള്‍ കീഴടക്കി


തിരുവനന്തപും ജില്ലാ പഞ്ചായത്തില്‍ വര്‍ഷങ്ങളായി സിപിഎം പ്രതിനിധികള്‍ വിജയിച്ചിരുന്ന വെള്ളനാട്, ആനാട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ജയന്‍ വിജയിച്ചു. മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പിലും വിജയിച്ച ജനകീയനായ ആനാട് ജയന് നിയമസഭാ തിരഞ്ഞെടുപ്പില്‍ വാമനപുരത്തും വിജയിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ അവകാശപ്പെടുന്നത്.

എതിരാളി ആരായാലും

എതിരാളി ആരായാലും

മുന്‍ എംഎല്‍എ പാലോട് രവി, രമണി പി നായര്‍ എന്നിവരുടെ പേരും കോണ്‍ഗ്രസ് പട്ടികയിലിടം നേടിയിട്ടുണ്ട്. എന്നാല്‍ ഇവരേക്കാള്‍ എല്ലാം ഉപരി സാധ്യത ആനാട് ജനയനാണെന്നാണ് ജില്ലയിലെ കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം എതിരാളി ആരായാലും വിജയം തങ്ങള്‍ക്ക് ഉറപ്പാണെന്നാണ് എല്‍ഡിഎഫിന്‍റെ അവകാശവാദം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എണ്ണായിരത്തിലേറെ വോട്ടിന്‍റെ മേല്‍ക്കൈ ലഭിച്ചതും അവര്‍ ചൂണ്ടിക്കാട്ടുന്നു.

മറ്റ് മണ്ഡലങ്ങള്‍

മറ്റ് മണ്ഡലങ്ങള്‍

അതേസമയം, ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യവും കോണ്‍ഗ്രസ് പരിശോധിച്ച് വരികയാണ്. മൂന്ന് സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റ് ലഭിച്ചേക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് സീറ്റ് പിടിച്ചത് ആശങ്ക ഉയര്‍ത്തുന്ന കാര്യമാണെങ്കിലും ഇതിന് മാറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷ.

അരുവിക്കരയില്‍

അരുവിക്കരയില്‍

കെഎസ് ശബരിനാഥന്‍ അരുവിക്കരയില്‍ വീണ്ടും ജനവിധി തേടാന്‍ ഇറങ്ങുമ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 7063 വോട്ടിന്‍റെ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞതാണ് ഇടതുമുന്നണിയുടെ ആത്മവിശ്വാസം. പതിനായിരത്തിലേറെ വോട്ടിന് വിഎസ് ശിവകുമാര്‍ വിജയിച്ച തിരുവനന്തപുരം മണ്ഡലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ 15744 വോട്ടിന്‍റെ ലീഡാണ് എല്‍ഡിഎഫിന് ഉള്ളത്.

തിരുവനന്തപുരവും വട്ടിയൂര്‍ക്കാവും

തിരുവനന്തപുരവും വട്ടിയൂര്‍ക്കാവും

തിരുവനന്തപുരത്ത് ഇത്തവണയും വിഎസ് ശിവകുമാര്‍ തന്നെ ജനവിധി തേടിയേക്കും. കോവളത്ത് മറ്റ് ചില പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലം എം വിന്‍സെന്‍റിന് തന്നെയാണ് മുന്‍തൂക്കം. അവിടേയും 11374 വോട്ടിന്‍റെ ലീഡ് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉണ്ട്. ഉപതിരഞ്ഞെടുപ്പില്‍ കൈവിട്ട വട്ടിയൂര്‍ക്കാവ് മണ്ഡലം ജനകീയരായ സ്വതന്ത്രരെ നിര്‍ത്തി തിരികെ പിടിക്കാനണ് കോണ്‍ഗ്രസ് ആലോചന.

നേമത്ത് ആര്

നേമത്ത് ആര്

കഴിഞ്ഞ തവണ ജെഡിയു മത്സരിച്ച് വലിയ വോട്ട് വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്ത നേമം മണ്ഡലം ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുക്കും. എന്നാല്‍ ആര് മത്സരിക്കും എന്ന കാര്യത്തില്‍ ഒരു സൂചന പോലും ഇല്ല. മറ്റ് എല്ലാ മണ്ഡലത്തിലേക്ക് സീറ്റിനായി നിരവധി പേര്‍ ഉണ്ടെങ്കിലും നേമത്തേക്ക് കോണ്‍ഗ്രസില്‍ വലിയ തിക്കും തിരക്കും ഇല്ല. നെയ്യാറ്റിന്‍കരയില്‍ ഇത്തവണയും ആര്‍ ശെല്‍വരാജ് ആവും സ്ഥാനാര്‍ത്ഥി.

Recommended Video

cmsvideo
നന്മമരം ഫിറോസ് കുന്നുംപറമ്പിൽ MLA ആകുന്നു

Thiruvananthapuram
English summary
kerala assembly election 2021; Congress is considering the name of Anand Jayan in the Vamanapuram seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X